ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാനിർണയ പരീക്ഷ (CTET: Central Teacher Eligibility Test) 2024 ജനുവരി 21ന് സിബിഎസ് ഇ നടത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച യോഗ്യതാനിർണയ പരീക്ഷ (CTET: Central Teacher Eligibility Test) 2024 ജനുവരി 21ന് സിബിഎസ് ഇ നടത്തും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്രസർക്കാരിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലെയും നിയമനത്തിന് ഈ പരീക്ഷയിൽ യോഗ്യത നേടണം. സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ–എയ്ഡഡ് സ്കൂളുകളിലും ഈ യോഗ്യത ഉപയോഗിക്കാം. സിടെറ്റ് യോഗ്യതയ്ക്ക് ആജീവനാന്തം സാധുതയുണ്ട്. പരീക്ഷയിൽ എത്ര തവണയും പങ്കെടുക്കാം. സ്കോർ മെച്ചപ്പെടുത്താൻ വീണ്ടും എഴുതുന്നതിനും തടസ്സമില്ല.

∙ മിനിമം യോഗ്യത: പരീക്ഷയ്ക്കിരിക്കാനുള്ള കുറഞ്ഞ യോഗ്യത ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദമായില്ല. https://ncte.gov.in സൈറ്റ് നോക്കി മനസ്സിലാക്കണം. സൈറ്റിലെ Acts and Regulations ലിങ്കിൽ വിശദമായ ഗസറ്റ് വിജ്ഞാപനങ്ങളുണ്ട്.

ADVERTISEMENT

∙ പരീക്ഷ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് അടക്കം 235 കേന്ദ്രങ്ങളിൽ ഒഎംആർ ശൈലിയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് പരീക്ഷ നടത്തും. 2 പേപ്പറുകളുണ്ട്. പേപ്പർ 1 (1 – 5 ക്ലാസുകളിലെ അധ്യാപകരാകാൻ): ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ. പേപ്പർ 2 (6 – 8 ക്ലാസുകളിലെ അധ്യാപകരാകാൻ): രാവിലെ 9.30 മുതൽ 12 വരെ. ഓരോ പേപ്പറിലും 150 ചോദ്യം, 150 മാർക്ക്. തെറ്റ‌ുത്തരത്തിനു മാർക്ക് കുറയ്ക്കില്ല. ഏതെങ്കിലും ഒരു പേപ്പർ മാത്രമോ രണ്ടു പേപ്പറുകളുമോ എഴുതാം.

∙അപേക്ഷ: https://ctet.nic.in സൈറ്റിൽ 23ന് രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷാഫീ ഒരു പേപ്പറിന് 1000 രൂപ, രണ്ടു പേപ്പറിന് 1200 രൂപ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ ഒരു പേപ്പറിന് 500 രൂപ, 2 പേപ്പറിന് 600 രൂപ ക്രമത്തിലടച്ചാൽ മതി. ജിഎസ്ടി പുറമേ. ഓൺലൈനായി പണമടയ്ക്കണം.അപേക്ഷിച്ചുകഴിയുമ്പോൾ കിട്ടുന്ന കൺഫർമേഷൻ പേജിന്റെ പ്രിന്റെടുത്തു സൂക്ഷിക്കുക. അയച്ചുകൊടുക്കേണ്ട.

ADVERTISEMENT

60% എങ്കിലും മാർക്കുള്ളവർക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടും. നിയമനയോഗ്യത നൽകുക മാത്രമാണ് പരീക്ഷയുടെ ലക്ഷ്യം. നിയമനം ലഭിക്കാൻ യഥാസമയം ഉദ്യോഗദാതാക്കൾക്ക് അപേക്ഷ നൽകണം.

ഫോൺ: 011-22240112; ഇ–മെയിൽ: ctet.cbse@nic.in

Content Summary:

CBSE Announces Central Teacher Eligibility Test (CTET) for All Aspiring Teachers