തനിക്കു പറ്റിയ അബദ്ധം മറ്റാർക്കും സംഭവിക്കരുതെന്ന നിർബന്ധ ബുദ്ധി ദിശാസൂചികളായി നിൽക്കുന്നവർക്കുണ്ടാകും. പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുണ്ട് എന്നു മനസ്സിലാക്കിത്തന്നെയാണു പലരും ഗുണദോഷിക്കുന്നവരുടെ വേഷമണിയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർഷകൻ വിത്തുകൾ വിതറുന്നതു കണ്ട കുരുവി എല്ലാ പക്ഷികളോടുമായി പറഞ്ഞു, അയാളെ സൂക്ഷിക്കണം. അയാൾ വിതയ്ക്കുന്ന വിത്തുകൾ അപകടകാരിയാണ്. അവർ കാര്യമന്വേഷിച്ചു. കുരുവി പറഞ്ഞു: അയാൾ വിതയ്ക്കുന്നത് ചണത്തിന്റെ വിത്തുകളാണ്. ഇപ്പോഴെന്തെങ്കിലും ചെയ്തില്ലെങ്കിൽ നമുക്കതു ദുരന്തമായി മാറും. ആഘോഷത്തിലേർപ്പെട്ടിരുന്ന കിളികൾ പറഞ്ഞു: ഇപ്പോൾ ഞങ്ങൾ തിരക്കിലാണ്. പിന്നെ നോക്കാം. ചെടികൾ വളർന്നു വന്നപ്പോൾ കർഷകൻ അതിൽ നിന്നു നൂലുണ്ടാക്കി. ആ നൂലുകൾ ഉപയോഗിച്ച് അയാൾ വല നെയ്തു. ആ വലയിൽ പക്ഷികളെല്ലാം അകപ്പെട്ടു. 

മുന്നറിയിപ്പുകൾ പ്രവചനങ്ങളാണ്. മുൻകൂട്ടി അറിഞ്ഞില്ലെങ്കിലോ അവഗണിച്ചാലോ അരുതാത്തതു സംഭവിക്കുമെന്നു ള്ളതുകൊണ്ടാണ് താക്കീതുകൾ നൽകപ്പെടുന്നത്. തിരസ്കരിച്ച് നീങ്ങുന്നവർ തകർന്നുവീഴുകയേയുള്ളൂ. മുന്നറിയിപ്പു നൽകുന്നവർ മുൻപരിചയമുള്ളവരോ ദീർഘവീക്ഷണമുള്ളവരോ ആകാം. അനുഭവത്തിൽ നിന്നു സംസാരിക്കുന്ന വരെയും കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയുന്നവരെയും ബഹുമാനിച്ചാൽ രണ്ടു ഗുണങ്ങളുണ്ട്. ഒന്ന്– പല ദുരന്തങ്ങളും ഒഴിവാകും. രണ്ട്– കൂടുതൽ മുന്നൊരുക്കങ്ങളിലൂടെയും പ്രതിരോധത്തിലൂടെയും ജീവിതം മെച്ചപ്പെടുത്താം.

ADVERTISEMENT

അപകടരഹിതമായ വഴികൾ ഒരിടത്തുമുണ്ടാകില്ല. എല്ലാ അത്യാഹിതങ്ങളെയും അനുഭവിച്ചറിയാനുമാകില്ല.  തനിക്കു പറ്റിയ അബദ്ധം മറ്റാർക്കും സംഭവിക്കരുതെന്ന നിർബന്ധ ബുദ്ധി ദിശാസൂചികളായി നിൽക്കുന്നവർക്കുണ്ടാകും. പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും സാധ്യതയുണ്ട് എന്നു മനസ്സിലാക്കിത്തന്നെയാണു പലരും ഗുണദോഷിക്കുന്നവരുടെ വേഷമണിയുന്നത്. മാർഗദർശകർക്ക് വിലയുണ്ടാകുന്നത് അവർ പറഞ്ഞ കാര്യങ്ങൾ എന്നെങ്കിലും യാഥാർഥ്യമാകുമ്പോൾ മാത്രമാണ്. അതുവരെ അവർ നിസ്സാരവൽക്കരിക്കപ്പെടും. ചൂണ്ടുപലകകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നെങ്കിൽ വഴിതെറ്റുന്നവരുടെ എണ്ണത്തിൽ എത്രയോ കുറവുണ്ടായേനെ..

ഭാവികാലം എന്നതു വർത്തമാനകാലത്തിന്റെ ബാക്കിപത്രമാണ്. നാളെ എന്നൊന്നില്ല. ഇന്നു മാത്രമാണു യാഥാർഥ്യം. ഓരോ ദിനവും എങ്ങനെ ഉപയോഗിക്കുന്നു എന്നത് അടുത്ത ദിവസത്തിന്റെ തെളിമയും ഫലപ്രാപ്തിയും തീരുമാനിക്കും. തത്സമയം അടുക്കും ചിട്ടയോടും കൂടി ഉപയോഗിക്കുന്നവർക്ക് വരാനിരിക്കുന്ന സമയം ഗുണപ്രദമായിരിക്കും. അതതു നിമിഷങ്ങളെ അനുഗ്രഹീതമാക്കാനുള്ള പലവിധ മാർഗങ്ങളും മുന്നിലുണ്ടാകും. അതു നമ്മൾ കണ്ടെത്തണം എന്നുമാത്രം.

English Summary:

Why Warnings Matter: The Importance of Listening to Those Who Predict Disaster

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT