ടീം വർക്ക് ചെയ്യാൻ മടിയാണോ?; കുറ്റപ്പെടുത്തലും താരതമ്യവും എങ്ങും എത്തിക്കില്ല
ശരീരത്തിലെ അവയവങ്ങളെല്ലാം കൂടി ആമാശയത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. പണി ചെയ്യുന്നത് തങ്ങളാണെങ്കിലും ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രമാണ്. തങ്ങൾ ചെയ്യുന്ന പണിയുടെ ഒരുഭാഗം ആമാശയം ഏറ്റെടുക്കാൻ തയാറാകുന്നതുവരെ സമരം ചെയ്യാൻ മറ്റ് അവയവങ്ങൾ തീരുമാനിച്ചു. വയറിനെ പട്ടിണിക്കിടുക എന്നതായിരുന്നു അവരുടെ

ശരീരത്തിലെ അവയവങ്ങളെല്ലാം കൂടി ആമാശയത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. പണി ചെയ്യുന്നത് തങ്ങളാണെങ്കിലും ഭക്ഷണം കിട്ടുന്നത് ആമാശയത്തിനു മാത്രമാണ്. തങ്ങൾ ചെയ്യുന്ന പണിയുടെ ഒരുഭാഗം ആമാശയം ഏറ്റെടുക്കാൻ തയാറാകുന്നതുവരെ സമരം ചെയ്യാൻ മറ്റ് അവയവങ്ങൾ തീരുമാനിച്ചു. വയറിനെ പട്ടിണിക്കിടുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ആഴ്ചകൾക്കുള്ളിൽ ശരീരം ക്ഷീണിച്ച് തളർന്നുവീണു മരിച്ചു. അപ്പോഴും ആമാശയം ചെയ്യുന്ന ജോലി എന്താണെന്നു മറ്റ് അവയവങ്ങൾക്കു മനസ്സിലായിരുന്നില്ല.
ഒരുമിച്ചുനിന്നു ചെയ്യേണ്ട കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്യാനോ ആരെയെങ്കിലും ഒഴിവാക്കി ചെയ്യാനോ തീരുമാനിച്ചാൽ ചില വിടവുകൾ രൂപപ്പെടും. അതു ദൃശ്യമാകണമെന്നില്ല. തങ്ങളുടേതായ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയാണ് ഓരോരുത്തരും അസ്തിത്വം നിലനിർത്തുന്നത്. ഒരു കർമവും ചെയ്യേണ്ടാത്ത ഒന്നും ഒരിടത്തുമുണ്ടാകില്ല. മണ്ണിനെ നോക്കി ആകാശം പുച്ഛിക്കുന്നതെന്തിനാണ്? മാനംമുട്ടെ ഉയരുന്നതെല്ലാം മണ്ണിൽനിന്നാണു തുടങ്ങുന്നത്. വെയിലിനെ ചോദ്യം ചെയ്യാൻ മഴയ്ക്ക് അവകാശമില്ല. തുടർച്ചയായി പെയ്താൽ തളിർക്കേണ്ടതെല്ലാം ചീഞ്ഞഴുകും. അവരവരുടെ കടമകൾ എല്ലാവരും അഭിമാനത്തോടെയും ആവലാതികളില്ലാതെയും നിറവേറ്റുമ്പോൾ ചില നൈസർഗിക നന്മകൾ രൂപപ്പെടും. താരതമ്യവും പരാതിയും എപ്പോൾ തുടങ്ങുന്നുവോ അപ്പോൾ മുതൽ സ്വാഭാവിക ഫലങ്ങളിലും ന്യൂനതകൾ കണ്ടുതുടങ്ങും.
ജോലിയിലെ ഏറ്റക്കുറച്ചിലുകൾ അളന്നോ മികവു പരിശോധിച്ചോ സംഘപ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിയണമെന്നില്ല. ഏറ്റവും ബലവാനും നിസ്സഹായനാകുന്ന നിമിഷങ്ങളുണ്ടാകാം. ഏറ്റവും ബലഹീനൻ ആണിക്കല്ലാകുന്ന സന്ദർഭങ്ങളും വരും. മുൻനിരക്കാർ മുഴുവൻ പരാജയപ്പെട്ടിട്ടും വാലറ്റക്കാർ ജയിപ്പിച്ച എത്ര കളികളുണ്ടാകും. ആരുമൂലമാണ് അതു സംഭവിച്ചത് എന്നു വേർതിരിച്ചെടുക്കാനാകാത്തതാണ് ലോകത്തിലെ പല ചരിത്രസംഭവങ്ങളും.
തങ്ങളാണ് എല്ലാ നന്മകളുടെയും കാരണം എന്ന് അവകാശപ്പെടുന്നവരുടെ അഹന്തയാണ് എല്ലാ സൽക്കർമങ്ങ ളുടെയും നാശഹേതു. എല്ലാം നന്നായി പ്രവർത്തിക്കുമ്പോൾ അവർ വർധിതവീര്യത്തോടെ പ്രത്യക്ഷപ്പെടും. എവിടെങ്കിലും പിഴച്ചാൽ ആരുമറിയാതെ അപ്രത്യക്ഷരാകും. അല്ലെങ്കിൽ അവിശ്വസനീയമായ ന്യായവാദങ്ങൾ നിരത്തും. തനിച്ചു പൂർത്തിയാക്കാൻ കഴിയുന്ന ഏതെങ്കിലും പ്രവൃത്തിയുണ്ടാകുമോ? ഓരോ കർമത്തിലും ഉപയോഗിക്കുന്ന സാമഗ്രികളിലും ശൈലികളിലും മറ്റാരുടെയൊക്കെയോ കയ്യൊപ്പുണ്ടാകും. പ്രത്യക്ഷമായും പരോക്ഷമായും നിലകൊള്ളുന്ന പലരുടെയും പിന്തുണയോടെയാണ് എല്ലാ പ്രക്രിയകളും വിജയത്തിലെത്തുന്നത്.