ഇന്ത്യയിലെ 33 സർക്കാർ സൈനിക സ്കൂളിലെ 6,9 ക്ലാസുകളിലെയും രാജ്യരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള 19 പുതിയ സൈനിക സ്കൂളുകളിലെ 6–ാം ക്ലാസിലെയും 2024–25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ സ്ഥാപനത്തിന്റെ വിലാസം: സൈനിക സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം: 695 585. ഫോൺ: 0471-2781405, ഇ–മെയിൽ:

ഇന്ത്യയിലെ 33 സർക്കാർ സൈനിക സ്കൂളിലെ 6,9 ക്ലാസുകളിലെയും രാജ്യരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള 19 പുതിയ സൈനിക സ്കൂളുകളിലെ 6–ാം ക്ലാസിലെയും 2024–25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ സ്ഥാപനത്തിന്റെ വിലാസം: സൈനിക സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം: 695 585. ഫോൺ: 0471-2781405, ഇ–മെയിൽ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ 33 സർക്കാർ സൈനിക സ്കൂളിലെ 6,9 ക്ലാസുകളിലെയും രാജ്യരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള 19 പുതിയ സൈനിക സ്കൂളുകളിലെ 6–ാം ക്ലാസിലെയും 2024–25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ സ്ഥാപനത്തിന്റെ വിലാസം: സൈനിക സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം: 695 585. ഫോൺ: 0471-2781405, ഇ–മെയിൽ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ 33 സർക്കാർ സൈനിക സ്കൂളിലെ 6,9 ക്ലാസുകളിലെയും രാജ്യരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള 19 പുതിയ സൈനിക സ്കൂളുകളിലെ 6–ാം ക്ലാസിലെയും 2024–25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ സ്ഥാപനത്തിന്റെ വിലാസം: സൈനിക സ്കൂൾ കഴക്കൂട്ടം, തിരുവനന്തപുരം: 695 585. ഫോൺ: 0471-2781405, ഇ–മെയിൽ: sainikschooltvm@gmail.com, വെബ്: www.sainikschooltvm.nic.in

നാഷനൽ ടെസ്റ്റിങ് ഏജൻസിയാണു പരീക്ഷ (AISSEE 2024) നടത്തുന്നത്. 6-ാം ക്ലാസ് പ്രവേശനത്തിന് 2024 മാർച്ച് 31നു പ്രായം 10 – 12 വയസ്സ്. 9 ലെ പ്രവേശനത്തിന് 13– 15 വയസ്സും. 6,9 ക്ലാസുകളിലെ പ്രവേശനത്തിന് ഡിസംബർ 16ന് വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം ഒരപേക്ഷയേ പാടുള്ളൂ. സർക്കാർ സ്കൂളുകൾക്കും പുതിയ അംഗീകൃത സ്കൂളുകൾക്കും പൊതുവായ ഫോമാണ്. അപേക്ഷാഫീ 650 രൂപ അന്ന് രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം 500 രൂപ. ബാങ്ക്ചാർജ് പുറമേ. ഇരുവിഭാഗങ്ങളിലെയും സ്കൂളുകളിലേക്ക് അപേക്ഷിക്കാനും ഇത്രതന്നെ ഫീസ് മതി. അപേക്ഷാരീതി  ഇൻഫർമേഷൻ ബുള്ളറ്റിനിൽ (പേജ് 25–29) വിശദമാക്കിയിട്ടുള്ളതു പഠിച്ചിട്ടു മാത്രം അപേക്ഷിക്കുക.

ADVERTISEMENT

ഓരോ സ്കൂളിലെയും 67% സീറ്റ് അതതു സംസ്ഥാനത്തെ / കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കും ബാക്കി 33% ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള കുട്ടികൾക്കും. പട്ടികജാതി 15%, പട്ടികവർഗം 7.5%, പിന്നാക്കവിഭാഗം 27% എന്ന സംവരണക്രമം പാലിക്കും. ക്ലാസിലെ കുട്ടികളുടെ 10% അഥവാ 10 സീറ്റ് എന്നിവയിൽ ഏതാണോ കൂടുതൽ, അത്രയും പെൺകുട്ടികൾക്കായി നീക്കിവയ്ക്കും. മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുടേതടക്കം കഴക്കൂട്ടത്ത് 6–ാം ക്ലാസിൽ 64 ആൺകുട്ടികൾക്കും 10 പെൺകുട്ടികൾക്കുമായി ആകെ 74 സീറ്റ്. (ഇതിൽ കേരളത്തിന് യഥാക്രമം 44, 5, 49). 9–ാം ക്ലാസിൽ 35 സീറ്റ് ആൺകുട്ടികൾക്ക്. (കേരളത്തിന് 23). പെൺകുട്ടികൾക്കു സീറ്റില്ല. കേരളത്തിലെ കുട്ടികൾക്കു മറ്റു സ്കൂളുകളിലേക്കും ശ്രമിക്കാം. 

പ്രവേശനപരീക്ഷ

ADVERTISEMENT

മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പ്രവേശനപരീക്ഷ (AISSEE-2024) ജനുവരി 21ന് (ഞായർ) ഇന്ത്യയിലെ 186 കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ കേന്ദ്രങ്ങൾ: തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്. പരീക്ഷയ്ക്കു മൂന്നാഴ്ച മുൻപ് അഡ്മിറ്റ് കാർഡ് സൈറ്റിൽ വരും. പരീക്ഷാഹാളിൽ അനുവദിക്കാത്ത സാധനങ്ങളുടെ ലിസ്റ്റ് ബുള്ളറ്റിനിലുണ്ട്. (പേജ് 3, ഖണ്ഡിക 14). 

പേനകൊണ്ട് ഒഎംആർ ഷീറ്റിൽ ഉത്തരം അടയാളപ്പെടുത്തേണ്ടതില്ല. ഉത്തരത്തിലെ തെറ്റിനു മാർക്ക് കുറയ്ക്കില്ല. ഓരോ വിഷയത്തിനും 25%, മൊത്തം 40% എന്ന ക്രമത്തിലെങ്കിലും മാർക്ക് നേടണം. പട്ടികവിഭാഗക്കാർക്ക് മിനിമം മാർക്ക് നിബന്ധനയില്ല. പ്രവേശനപരീക്ഷയിലെ മികവും ഇ–കൗൺസലിങ്ങും വഴിയാണു തിരഞ്ഞെടുപ്പ്.  

ADVERTISEMENT

6 ലെ പരീക്ഷ ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ. 9 ലെ പരീക്ഷ 2 മുതൽ 5 വരെ. സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ പരീക്ഷാ വിഷയങ്ങൾ, സിലബസ്, ചോദ്യങ്ങളുടെ എണ്ണം, മാർക്ക്‌ വിഭജനം, എന്നിവയടക്കം പൂർണ വിവരങ്ങളുണ്ട്. 6 ലെ പരീക്ഷയെഴുതാൻ ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിലൊന്നു തിരഞ്ഞെടുക്കാം. 9 ലെ പരീക്ഷ ഇംഗ്ലിഷിൽ മാത്രം. 

സിബിഎസ്‌ഇ സിലബസ് അനുസരിച്ച് 12-ാം ക്ലാസ് വരെയുള്ള പഠനത്തിനു പുറമേ, കായികവും മാനസികവുമായ വികാസത്തിനുതകുന്ന വിവിധ പരിശീലന മുറകളും സജ്‌ജമാക്കിയിട്ടുണ്ട്. പുണെയ്ക്കടുത്തുള്ള നാഷനൽ ഡിഫൻസ് അക്കാ‍ദമിയും ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും ഉൾപ്പെടെ സായുധസേനയിലെ ഓഫിസർ പരിശീലനകേന്ദ്രങ്ങളിലെ പ്രവേശനത്തിന് ഇവിടത്തെ പരിശീലനം സഹായകമാണ്. ഇംഗ്ലിഷ് മാധ്യമത്തിൽ പഠനം. ക്യാംപസിൽ താമസിക്കണം.

NSS: ന്യൂ സൈനിക് സ്കൂൾസ്

രാജ്യരക്ഷാമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ, സംസ്ഥാന സർക്ക‌ാരുമായോ സ്വകാര്യ സ്ഥാപനങ്ങളുമായോ കൈകോർത്തു നടത്തുന്ന ന്യൂ സൈനിക് സ്കൂളുകളിൽ കോഴിക്കോട്ടെ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയവും ഉൾപ്പെടും. ഇവയിൽ 6–ാം ക്ലാസ് പ്രവേശനം മാത്രം. ആകെ 80 സീറ്റ്.

പൂർണവിവരങ്ങൾക്കു വെബ്സൈറ്റുകൾ: www.nta.ac.in & https://exams.nta.ac.in/AISSEE. ഹെൽപ് ഡെസ്ക്: 011 4075 9000, aissee@nta.ac.in.

English Summary:

Government Military Schools in India Inviting Admissions for 2024-25