ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്; സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങാം ഇങ്ങനെ
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‌സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ വീതം എഴുതിയാൽ മതി. ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്... സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക്
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‌സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ വീതം എഴുതിയാൽ മതി. ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്... സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക്
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‌സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ വീതം എഴുതിയാൽ മതി. ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്... സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക്
പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പിഎസ്‌സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികകളിലേക്ക് ഇനി ഒറ്റ പരീക്ഷ വീതം എഴുതിയാൽ മതി. ഒറ്റ പരീക്ഷ, ഒറ്റ റാങ്ക്... സർക്കാർ ജോലി എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ഇനിയിങ്ങനെ കുതിക്കാം.
വിവിധ ഘട്ടങ്ങളിലെ പരീക്ഷ
പ്രിലിമിനറി പരീക്ഷ പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പിൽ പിഎസ്‌സി മറ്റൊരു കാര്യംകൂടി പറഞ്ഞിട്ടുണ്ട്– വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പരീക്ഷ. അങ്ങനെയാണെങ്കിൽ അതിനും പല നിലവാരമായിരിക്കില്ലേ എന്നു പല ഉദ്യോഗാർഥികൾക്കും സംശയമായി. അങ്ങനെയല്ല. രണ്ടോ മൂന്നോ ജില്ലകൾക്ക് ഒരുമിച്ച് പരീക്ഷ. ഓരോ ജില്ലയ്ക്കും ചോദ്യപ്പേപ്പറിന്റെ കടുപ്പം അനുസരിച്ച് പ്രത്യേകം കട്ട്ഓഫ് മാർക്ക്. 2017ൽ എൽഡിസി പരീക്ഷ ഇങ്ങനെയാണു നടത്തിയത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ 5 ഘട്ടങ്ങളിലായി വിവിധ ജില്ലകൾക്കു പരീക്ഷ നടത്തി. വെവ്വേറെ കട്ട്ഓഫ് മാർക്കുമുണ്ടായിരുന്നു. പരീക്ഷ എളുപ്പമായ ജില്ലകളിൽ കട്ട്ഓഫ് മാർക്ക് 70നു മുകളിലായിരുന്നു, കടുപ്പം കൂടിയ ജില്ലകളിലാകട്ടെ, കട്ട്ഓഫ് 50ൽ താഴെയും. എന്നാൽ പിന്നീട് പ്രിലിമിനറി, മെയിൻ എന്നിങ്ങനെ ഇരട്ട പരീക്ഷാരീതി നടപ്പാക്കിയപ്പോൾ, വിവിധ ഘട്ടങ്ങളായി പ്രിലിമിനറി പരീക്ഷ നടത്തുകയും എല്ലാംകൂടി ഏകീകരിച്ച് ഒറ്റ കട്ട്ഓഫ് മാർക്ക് നിശ്ചയിക്കുകയും ചെയ്യുന്ന രീതി വന്നു. ഇതാണ് വ്യാപക പരാതികൾക്കൊടുവിൽ ഇപ്പോൾ മാറ്റിയത്.
പഠിക്കേണ്ടത് എങ്ങനെ
സൂപ്പർ ട്രെയിനർ മൻസൂർ അലി കാപ്പുങ്ങൽ പറയുന്നു
∙ പാഠപുസ്തകങ്ങൾ: 5–10 ക്ലാസ് എസ്‌സിഇആർടി പാഠപുസ്തകങ്ങൾ, ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ, എ.ശ്രീധര മേനോന്റെ കേരളചരിത്രം എന്നിവയെ ആശ്രയിക്കാം.
∙ മുൻകാല ചോദ്യപ്പേപ്പറുകൾ: ഇവ നിർബന്ധമായും പരിശീലിക്കണം; പ്രത്യേകിച്ചും 2017ലെ അസി. സെയിൽസ്മാൻ മുതൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഖാദി ബോർഡ് എൽഡിസി വരെയുള്ളവ. സയൻസ്, സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിൽനിന്നു ചോദ്യങ്ങൾ അതേപടി കോപ്പി–പേസ്റ്റ് ചെയ്തുവരാൻ തുടങ്ങിയത് ഈ കാലഘട്ടം മുതലാണ്. പ്രസ്താവനചോദ്യങ്ങൾ, ചേരുംപടി ചേർക്കൽ, ശരിയായ ജോടി കണ്ടെത്തൽ തുടങ്ങിയതരം ചോദ്യങ്ങളും ഈ കാലയളവിലാണ് ചോദിച്ചുതുടങ്ങിയത്. പാഠപുസ്തകങ്ങൾക്കൊപ്പമുള്ള ക്വസ്റ്റ്യൻ പൂളും പഠനത്തിനായി ആശ്രയിക്കാം.
∙ ഇംഗ്ലിഷ്, മലയാളം, കണക്ക്: ഈ മൂന്നു വിഷയങ്ങളിലെ മാർക്കാണു നിങ്ങളുടെ റാങ്ക് നിശ്ചയിക്കുക എന്നോർക്കണം. അതിനാൽ എല്ലാ ദിവസവും ഈ വിഷയങ്ങളുടെ പരിശീലനത്തിനായി നിശ്ചിതസമയം നീക്കിവയ്ക്കണം.
∙റാങ്ക്: 300 റാങ്കിനുള്ളിൽ എത്തിയാൽ എളുപ്പത്തിൽ ജോലി ലഭിക്കും. അതായിരിക്കണം ലക്ഷ്യം.
നിലവാരം ഉയരും, മത്സരം കൂടും
ഒറ്റ പരീക്ഷ വീണ്ടും വരുമ്പോൾ ചോദ്യങ്ങൾ കൂടുതൽ കടുപ്പമായേക്കും. പ്രിലിമിനിറിക്കും മെയിനിനുമായി പഠിച്ചിരുന്ന കാര്യങ്ങളൊക്കെ ഇനി ഒറ്റ പരീക്ഷയ്ക്കു തന്നെ പഠിക്കണം. മാത്രമല്ല, ഇരട്ടപരീക്ഷാരീതി വന്നതോടെ പിഎസ്‌സിയിൽനിന്ന് അകന്നുപോയ ഒട്ടേറെ ഉദ്യോഗാർഥികൾ തിരികെവരാനാണു സാധ്യത. സ്വാഭാവികമായും അപേക്ഷകരുടെ എണ്ണം കൂടും, മത്സരം കടുക്കും. എൽഡിസി വിജ്ഞാപനം ഈമാസം 30നും എൽജിഎസിന്റേത് അടുത്തമാസവും വരും. തുടർന്ന് പരമാവധി 6 മാസമായിരിക്കും പരിശീലനത്തിനു ലഭിക്കുക. പിന്നീടുള്ള ഘട്ടങ്ങളിൽ പരീക്ഷ നടക്കുന്ന ജില്ലക്കാർക്ക് ഒന്നോ രണ്ടോ മാസം കൂടി അധികം കിട്ടിയേക്കാമെന്നു മാത്രം. ചുരുക്കത്തിൽ വിജ്ഞാപനത്തിനു കാത്തിരിക്കാതെ, ഇപ്പോൾ തന്നെ പഠനം തുടങ്ങണം.
എൽഡിസി സിലബസ്
കഴിഞ്ഞ എൽഡിസി മെയിൻ പരീക്ഷയുടെ സിലബസ് തന്നെയായിരിക്കും ഇത്തവണയും. മാർക്ക് വിഭജനം ഇങ്ങനെ: ചരിത്രം (5 മാർക്ക്), ഭൂമിശാസ്ത്രം (5 മാർക്ക്), ധനതത്വശാസ്ത്രം (5 മാർക്ക്), ഇന്ത്യൻ ഭരണഘടന (5 മാർക്ക്), കേരളം–ഭരണവും ഭരണസംവിധാനങ്ങളും (5 മാർക്ക്), ജീവശാസ്ത്രം–പൊതുജനാരോഗ്യം (6 മാർക്ക്), ഭൗതികശാസ്ത്രം (3 മാർക്ക്), രസതന്ത്രം (3 മാർക്ക്), കല–കായികം–സാഹിത്യം–സംസ്കാരം (5 മാർക്ക്), കംപ്യൂട്ടർ: അടിസ്ഥാനവിവരങ്ങൾ (3 മാർക്ക്), സുപ്രധാന നിയമങ്ങൾ (5 മാർക്ക്), ആനുകാലിക വിഷയങ്ങൾ (20 മാർക്ക്), ലഘുഗണിതം– മാനസികശേഷി– നിരീക്ഷണപാടവം (10 മാർക്ക്), ജനറൽ ഇംഗ്ലിഷ് (10 മാർക്ക്), മലയാളം (10 മാർക്ക്). ആകെ 100 മാർക്ക്. കഴിഞ്ഞ പ്രിലിമിനറി പരീക്ഷയുടെ സിലബസിലെ കാര്യങ്ങൾ കൂടി ഓടിച്ചു വായിച്ചുനോക്കണം.