സിവില്‍ എൻജിനീയറിങ് പഠിച്ചവര്‍ക്ക് വേതനത്തോടെ ഇന്റേണ്‍ഷിപ്പ്; 148 ഒഴിവുകള്‍
തിരുവനന്തപുരം ∙ കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എൻജിനീയര്‍മാര്‍ക്കാണ് അവസരം. കൊച്ചി കോര്‍പറേഷനിലെ 74

തിരുവനന്തപുരം ∙ കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എൻജിനീയര്‍മാര്‍ക്കാണ് അവസരം.
കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എൻജിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന റജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് റജിസ്‌ട്രേഷന്‍ ഫീസ്.
റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങ്ങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. റജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/3/290