ഇന്ത്യയിലെ കാൻസർ ഗവേഷണ / ചികിത്സാ രംഗത്തെ പ്രമുഖകേന്ദ്രമായ നവിമുംബൈ ടാറ്റാ മെമ്മോറിയൽ സെന്ററിൽ ജീവശാസ്ത്രത്തിൽ പിഎച്ച്ഡി പ്രവേശനത്തിനുള്ള ഓൺലൈൻ പരീക്ഷയ്ക്കും, 2024ലെ ജൂനിയർ റിസർച് ഫെലോഷിപ്പിനും ഡിസംബർ 15ന് അകം അപേക്ഷ സമർപ്പിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്ലൈഡ് ബയോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, ബയോടെക്നോളജി, ബോട്ടണി, മൈക്രോബയോളജി, മോളിക്യുലർ ബയോളജി, സുവോളജി, ബന്ധപ്പെട്ട ഏതെങ്കിലും ജൈവശാസ്ത്രവിഷയം ഇവയൊന്നിലെ എംഎസ്‌സി / എംടെക്, അഥവാ ബയോടെക് / ബയോഇൻഫർമാറ്റിക്സ് എംടെക്, അഥവാ എംവിഎസ്‌സി, അഥവാ എംഫാം 55% മൊത്തം മാർക്കോടെ ജയിച്ചിരിക്കണം. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. ബിരുദം നൽകുന്നത് സർവകലാശാലാ പദവിയുള്ള ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് (www.hbni.ac.in).

ADVERTISEMENT

തുടക്കത്തിൽ 31,000 രൂപ പ്രതിമാസ ഫെലോഷിപ്പിനു പുറമേ ഹോസ്റ്റലിൽ താമസിക്കാത്തവർക്ക് 27% വീട്ടുവാടക അലവൻസുമുണ്ട്. 3 വർഷത്തിനുശേഷം ഇതു വർധിക്കും. പരിമിതമായ ഹോസ്റ്റൽ സൗകര്യമുണ്ട്.

ഓൺലൈൻ അപേക്ഷാഫീ 750 രൂപ; പെൺകുട്ടികൾക്ക് 500 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർ ഈ ഫീ അടയ്ക്കേണ്ട. പ്രാഥമിക സിലക്‌ഷനുള്ളവർ 2024 ജനുവരി 6നു രാവിലെ 9 മുതൽ 12 വരെ ഓൺലൈൻ ഒബ്ജക്ടീവ് ടെസ്റ്റ് എഴുതണം. ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി ഉൾപ്പെടെ 10 പരീക്ഷാകേന്ദ്രങ്ങൾ. കേരളത്തിൽ കേന്ദ്രമില്ല. ടെസ്റ്റിൽ മികവുള്ളവർക്ക് മേയ്–ജൂൺ സമയത്ത് ഇന്റർവ്യൂവുണ്ട്. ഇതിന് അർഹതയുള്ളവരുടെ ലിസ്റ്റ് ഏപ്രിലിൽ പ്രസിദ്ധപ്പെടുത്തും.

ADVERTISEMENT

ഈ ടെസ്റ്റ് എഴുതാതെ നേരിട്ട് ഇന്റർവ്യൂവിനു പങ്കെടുക്കാനും കഴിയും. അതിന് CSIR/ UGC/ ICMR/ DBT / JGEEBILS / സമാന ജെആർഎഫ് യോഗ്യത നേടിയിരിക്കണം. പക്ഷേ അവരും ഡിസംബർ 15ന് അകം ഓൺലൈനായി അപേക്ഷിച്ച്, ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കണം. ഗവേഷണ പ്രോജക്ട് വിവരങ്ങൾ പിന്നീടു പ്രസിദ്ധപ്പെടുത്തും. വിശദവിവരങ്ങളും അപേക്ഷാസൗകര്യവും https://actrec.gov.in എന്ന സൈറ്റിലെ Education & Training - JRF 2024 ലിങ്കിൽ. സംശയപരിഹാരത്തിനു jrf2024@actrec.gov.in.

Content Summary :

Tata Memorial Center Opens Applications for PhD in Biology and JRF 2024, Apply by December 15