എൻജിനീയറിങ്, ടെക്‌നോളജി മേഖലയിലെ പഠനഗവേഷണങ്ങൾക്കു മികവിന്റെ പര്യായമായി കരുതിപ്പോരുന്ന സ്‌ഥാപനങ്ങളാണ് ഐഐടികൾ. പാലക്കാട്ടേതടക്കം 23 ഐഐടികളിലെ പ്രവേശനത്തിനുള്ള പൊതുപ്പരീക്ഷയാണ് ജെഇഇ അഡ്വാൻസ്ഡ്; https://jeeadv.ac.in. പ്രവേശനം ലഭിക്കാവുന്ന മുഖ്യ പ്രോഗ്രാമുകൾ: ബിടെക് / ബിഎസ് – 4 വർഷം ബിആർക്ക് – 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻജിനീയറിങ്, ടെക്‌നോളജി മേഖലയിലെ പഠനഗവേഷണങ്ങൾക്കു മികവിന്റെ പര്യായമായി കരുതിപ്പോരുന്ന സ്‌ഥാപനങ്ങളാണ് ഐഐടികൾ. പാലക്കാട്ടേതടക്കം 23 ഐഐടികളിലെ പ്രവേശനത്തിനുള്ള പൊതുപ്പരീക്ഷയാണ് ജെഇഇ അഡ്വാൻസ്ഡ്; https://jeeadv.ac.in.

പ്രവേശനം ലഭിക്കാവുന്ന മുഖ്യ പ്രോഗ്രാമുകൾ:
ബിടെക് / ബിഎസ് – 4 വർഷം

ADVERTISEMENT

ബിആർക്ക് – 5 വർഷം

ഡ്യൂവൽ ബിടെക്–എംെടക് / ഡ്യൂവൽ ബിഎസ്–എംഎസ് – 5 വർഷം (കോഴ്സ് പൂർത്തിയാക്കുമ്പോൾ ബാച്‌ലർ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും കിട്ടും)

ഇന്റഗ്രേറ്റഡ് എംടെക് / എംഎസ്‌സി – 5 വർഷം

ചില ഐഐടികളിൽ ബിടെക് (ഓണേഴ്സ്) / ‘ബിടെക് വിത്ത് മൈനർ’ നേടാവുന്ന രീതിയുണ്ട്.

ADVERTISEMENT

ഇത്തവണ പരീക്ഷച്ചുമതല മദ്രാസ് ഐഐടിക്ക്.

Organizing Chairperson, JEE (Advanced) 2024, JEE Office, IIT Madras, Chennai-600036. ഫോൺ : 044-22578220; orgjee@iitm.ac.in.

∙ഐഐടികൾക്ക് പുറമേയും പ്രവേശനം പതിവ്
ഇനി പറയുന്ന സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ജെഇഇ അഡ്വാൻസ്ഡ് സ്കോർ ഉപയോഗിച്ചുവരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് – ബെംഗളൂരു, തിരുവനന്തപുരത്തേത് അടക്കം 7 ഐസറുകൾ, ഐഐഎസ്ടി തിരുവനന്തപുരം, റായ് ബറേലിയിലെയും വിശാഖപട്ടണത്തെയും പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടുകൾ. ഇവയിലെ കാര്യങ്ങൾക്ക് അതതു സൈറ്റുകൾ നോക്കാം. 2024ലെ ജെഇഇ മെയിൻ ബിഇ/ബിടെക് പേപ്പറിൽ വിവിധ കാറ്റഗറികളിൽനിന്ന് ഏറ്റവും മുകളിലെ 2,50,000 പേരിൽപ്പെടുക. ചില ഐഐടികളിൽ ബിആർക് പ്രോഗ്രാമുണ്ട്. 

ജെഇഇ അഡ്വാൻസ്ഡിൽ യോഗ്യത നേടിയവർക്ക് താൽപര്യമുണ്ടെങ്കിൽ ആർക്കിടെക്ചർ അഭിരുചിപരീക്ഷ (AAT 2024) എഴുതാം. റാങ്കിങ് ജെഇഇ അഡ്വാൻസ്ഡിലെ സ്കോർ നോക്കിയാണ്. പൂർണവിവരങ്ങൾ റജിസ്ട്രേഷനുള്ള വിജ്ഞാപനത്തോടൊപ്പം https://jeeadv.ac.in. എന്ന സൈറ്റിൽ വരും.

ADVERTISEMENT

ഫീസടയ്ക്കൽ മേയ് 6 വരെ
∙ ഓൺലൈൻ റജിസ്ട്രേഷൻ 2024 ഏപ്രിൽ 21 മുതൽ 30 വരെ

∙ ഫീസടയ്ക്കൽ മേയ് 6 വരെ

∙ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് മേയ് 17 – 26

∙ ഭിന്നശേഷിക്കാർ സ്ക്രൈബിനെ തിരഞ്ഞെടുക്കുന്നത് മേയ് 25

∙ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷ മേയ് 26.

ഒന്നാം പേപ്പർ : 09–12

രണ്ടാം പേപ്പർ : 14.30 –17.30

∙ വിദ്യാർഥികളുടെ ഉത്തരങ്ങളുടെ പകർപ്പ് വെബ്സൈറ്റിൽ മേയ് 31

∙ താൽക്കാലിക ആൻസർ കീ, വെബ്സൈറ്റിൽ ജൂൺ 2

∙ ആൻസർ കീ സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കുന്നത് ജൂൺ 2, 3

∙ ഫൈനൽ ആൻസർ കീയും പരീക്ഷാഫലവും ജൂൺ 9

∙ ആർക്കിടെക്ചർ അഭിരുചി പരീക്ഷയ്ക്കുള്ള (AAT) റജിസ്ട്രേഷൻ ജൂൺ 9, 10

∙ ജോയിന്റ് സീറ്റ് അലൊക്കേഷനു തുടക്കം (JoSAA) ജൂൺ 10

∙ ആർക്കിടെക്ചർ അഭിരുചി പരീക്ഷ ജൂൺ 12നു 09–12

∙ ആർക്കിടെക്ചർ അഭിരുചി പരീക്ഷാഫലം ജൂൺ 15

Content Summary:

IIT JEE Advanced 2024: Unveil the Pathway to Prestige at India's Top Engineering Institutes