ദേശീയ നിയമസർവകലാശാലകളിലെ 2024–25 വർഷത്തെ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് ഈ മാസം 3നു നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്ലാറ്റ്) ഫലം 10നു പ്രസിദ്ധീകരിച്ചു. പ്രവേശന കൗൺസലിങ്ങിന് 20ന് രാത്രി 10 വരെ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികളെ ഇമെയിൽ / എസ്എംഎസ് വഴി വിവരം അറിയിച്ചിട്ടുണ്ട്. പൂർണവിവരങ്ങൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ നിയമസർവകലാശാലകളിലെ 2024–25 വർഷത്തെ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് ഈ മാസം 3നു നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്ലാറ്റ്) ഫലം 10നു പ്രസിദ്ധീകരിച്ചു. പ്രവേശന കൗൺസലിങ്ങിന് 20ന് രാത്രി 10 വരെ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികളെ ഇമെയിൽ / എസ്എംഎസ് വഴി വിവരം അറിയിച്ചിട്ടുണ്ട്.

പൂർണവിവരങ്ങൾക്ക് https://consortiumofnlus.ac.in സൈറ്റിലെ CLAT 2024 ലിങ്ക് നോക്കാം. ഈ സൈറ്റിലൂടെയാണു കൗൺസലിങ്ങിനു റജിസ്റ്റർ ചെയ്യേണ്ടത്. 30,000 രൂപ ഓൺലൈനായി റജിസ്ട്രേഷൻ ഫീ അടയ്ക്കണം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 20,000 രൂപ. ഈ തുക തിരികെക്കിട്ടുന്ന സാഹചര്യവുമുണ്ട്.

ADVERTISEMENT

താൽപര്യമുള്ള സ്ഥാപനങ്ങളുടെ പേരുകൾ മുൻഗണനാക്രമത്തിൽ സമർപ്പിക്കാം. കൗൺസലിങ്ങിന് 5 റൗണ്ടുകളുണ്ട്. ആദ്യ 3 റൗണ്ടുകളിൽ സീറ്റ് അലോട്ട് ചെയ്തുകിട്ടിയാൽ 3 ഓപ്ഷനുകളിലൊന്നു സ്വീകരിക്കണം.

1. ഫ്രീസ്: കിട്ടിയതു മതി. അടുത്ത റൗണ്ടുകളിൽ മാറ്റം വേണ്ട. കൺഫർമേഷൻ ഫീ അടയ്ക്കണം

ADVERTISEMENT

2. ഫ്ലോട്ട്: മുൻഗണനയിൽ ഏറ്റവും മുന്നിലുള്ളതു കിട്ടിയില്ല; അടുത്ത റൗണ്ടിൽ മെച്ചമായ ഓപ്ഷനിലേക്കു മാറ്റം കിട്ടിയാൽ കൊള്ളാം. കൺഫർമേഷൻ ഫീ അടയ്ക്കണം. ആദ്യം സമർപ്പിച്ച മുൻഗണനാക്രമത്തിൽ, താഴെയുള്ള ഓപ്ഷനിലേക്കു മാറ്റം കിട്ടില്ല. നാലാം റൗണ്ട് കഴിഞ്ഞാൽ ഫ്ലോട്ട് അവസാനിക്കും

3. എക്സിറ്റ്: ഏതെങ്കിലും ഘട്ടത്തിൽ കൗൺസലിങ്ങിൽ നിന്നു വിട്ടുപോരണമെങ്കിൽ ഇതു സ്വീകരിക്കാം. ഒരിക്കൽ ഫ്രീസോ ഫ്ലോട്ടോ സ്വീകരിച്ച് കൺഫർമേഷൻ ഫീ അടച്ചിട്ടുണ്ടെങ്കിൽ അതു നഷ്ടപ്പെടും. അനുവദിച്ച അലോട്മെന്റ് റദ്ദു ചെയ്ത് മറ്റൊരാൾക്കു നൽകും. ഇതിനു ശേഷം കൗൺസലിങ്ങിൽ പ്രവേശിപ്പിക്കില്ല.

ADVERTISEMENT

ആദ്യ 3 റൗണ്ടുകളിൽ ഫ്രീസ് / ഫ്ലോട്ട് സ്വീകരിക്കുന്നതിനു മുൻപ് തിരികെക്കിട്ടാത്ത 20,000 രൂപ കൺഫർമേഷൻ ഫീ അടയ്ക്കണം.

∙ ആദ്യ 3 റൗണ്ടുകളിലെ  അലോട്മെന്റനുസരിച്ച് ഫ്രീസ് സ്വീകരിച്ചവർ മെയ് 14ന് അകം യൂണിവേഴ്സിറ്റി ഫീയടയ്ക്കണം.

∙ നേരത്തേ അടച്ചിട്ടുള്ള റജിസ്ട്രേഷൻ / കൺഫർമേഷൻ ഫീസ് കുറച്ച് ബാക്കി തുക യൂണിവേഴ്സിറ്റി ഫീയായി അടച്ചാൽ മതി. 5 റൗണ്ടുകൾക്കു ശേഷവും ഒഴിവുണ്ടെങ്കിൽ, അതതു സർവകലാശാലകൾക്ക് അവയിലേക്കു പ്രവേശനം നടത്താം.

Content Summary:

CLAT 2024 Results Out – Complete Your Counseling Registration by 20th April