അർഹിക്കുന്നതൊന്നും ലഭിക്കുന്നില്ലെന്ന നിരാശയാണോ?; ആത്മവിശ്വാസത്തോടെ ശ്രമിക്കാം ലക്ഷ്യം കാണും വരെ
ഫലങ്ങളിൽ വിശ്വസിക്കാത്തവർക്കു ചെറിയ പ്രശ്നങ്ങൾപോലും തട്ടിവീഴാൻ കാരണമാകും. പദ്ധതിയിട്ട പ്രവൃത്തി എത്ര പ്രതിസന്ധി നിറഞ്ഞതാണെങ്കിലും അതിന്റെ വിളവെടുക്കൽ സ്വപ്നം കാണുന്നയാൾക്ക് ഓരോ പ്രശ്നവും ആവേശജനകമാണ്. എനിക്കിതിനാകുമോ എന്ന ചോദ്യം മനസ്സ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ എത്രയധികം ഉദ്യമങ്ങൾ ഫലമണിയുമായിരുന്നു.

കഠിനാധ്വാനിയാണെങ്കിലും താൻ വിജയിക്കുമോ എന്ന കാര്യത്തിൽ അയാൾക്ക് എപ്പോഴും സംശയമാണ്. അതുകൊണ്ട് ചെറിയ കാര്യങ്ങളിൽപോലും ദേഷ്യപ്പെടുകയും ഉദ്യമങ്ങളെല്ലാം പാതിവഴിയിൽ നിലയ്ക്കുകയും ചെയ്യും. അദ്ഭുതസിദ്ധിയുള്ള ഗുരു നാട്ടിലെത്തിയെന്നുകേട്ട് അയാൾ അദ്ദേഹത്തോടു കാര്യങ്ങളെല്ലാം പറഞ്ഞു.
ഗുരു മന്ത്രത്തകിട് കൊടുത്തിട്ടു പറഞ്ഞു: ഇതിലെ മന്ത്രങ്ങൾ നിന്നെ സംരക്ഷിക്കും. ഇതു ധരിച്ച് ഇന്നൊരു രാത്രി ഒറ്റയ്ക്കു സെമിത്തേരിയിൽ ചെലവഴിക്കണം. തനിക്കതിനു കഴിയില്ലെന്നു പറഞ്ഞപ്പോൾ ഗുരു പറഞ്ഞു: തകിടുള്ളതുകൊണ്ട് പേടിക്കേണ്ട. അയാൾ ധൈര്യപൂർവം രാത്രി പിന്നിട്ടു. പിന്നീട് ഒരു കാര്യത്തിലും അയാൾ പിന്നോട്ടു പോയിട്ടില്ല. ഒരു വർഷത്തിനു ശേഷം ഗുരുവിനെ കണ്ടപ്പോൾ അയാൾ തകിടിന്റെ അദ്ഭുതസിദ്ധിക്കു നന്ദി പറഞ്ഞു. ഗുരു അവന്റെ കയ്യിൽനിന്നു തകിടു വാങ്ങി കാണിച്ചിട്ടു പറഞ്ഞു: ഇതിലൊന്നും എഴുതിയിട്ടില്ല. നീ നിന്നിൽ വിശ്വസിക്കാൻ തുടങ്ങിയതാണ് എല്ലാ മാറ്റങ്ങൾക്കും കാരണം.
ആത്മവിശ്വാസത്തോളം വലിയ വിശ്വാസമില്ല. എല്ലാ വിശ്വാസവും അവനവന്റെ ആത്മാവിനെ ശക്തിപ്പെടുത്താനാണ്. ഔഷധങ്ങൾ ശരീരത്തെ മാത്രമല്ല, മനസ്സിനെയും പരുവപ്പെടുത്തുന്നുണ്ട്. കർമത്തിലും കാർമികനിലുമുള്ള വിശ്വാസമാണ് ഏതു പ്രവൃത്തിയുടെയും അനന്തരഫലം തീരുമാനിക്കുന്നത്. താൻ ചെയ്യുന്ന കർമത്തിൽ വിശ്വാസമില്ലാത്ത ഒരാളും അതു പൂർത്തിയാക്കില്ല. ഫലമുണ്ടാകുന്നതുവരെ പ്രയത്നിക്കാനുള്ള തീരുമാനമാണ് പ്രധാനം.
ഫലങ്ങളിൽ വിശ്വസിക്കാത്തവർക്കു ചെറിയ പ്രശ്നങ്ങൾപോലും തട്ടിവീഴാൻ കാരണമാകും. പദ്ധതിയിട്ട പ്രവൃത്തി എത്ര പ്രതിസന്ധി നിറഞ്ഞതാണെങ്കിലും അതിന്റെ വിളവെടുക്കൽ സ്വപ്നം കാണുന്നയാൾക്ക് ഓരോ പ്രശ്നവും ആവേശജനകമാണ്. എനിക്കിതിനാകുമോ എന്ന ചോദ്യം മനസ്സ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ എത്രയധികം ഉദ്യമങ്ങൾ ഫലമണിയുമായിരുന്നു.
സ്വന്തമായ വിശ്വാസസംഹിതകളിലൂടെയാണ് എല്ലാവരും സഞ്ചരിക്കുന്നത്. അഹംഭാവം ഉള്ളവരും ആത്മബോധമുള്ളവരും അപകർഷതയുള്ളവരുമുണ്ട്. അവരുടെ കർമങ്ങളിൽ ഈ മനോനിലവ്യത്യാസം കാണാം. അഹംഭാവമുള്ളവർ തങ്ങളായിരിക്കുന്നതിനെക്കാൾ ഉയരത്തിൽ സ്വയം പ്രതിഷ്ഠിക്കും. അപകർഷതയുള്ളവർ അവഹേളനത്തിന്റെ പടുകുഴിയിലേക്കു സ്വയം ചവിട്ടിത്താഴ്ത്തും. ആത്മാഭിമാനമുള്ളവർക്കാണ് തങ്ങളർഹിക്കുന്ന വഴികളിലൂടെ യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുക.