ജോലി മാറാൻ ഉറപ്പിച്ചോ? 7 കാര്യങ്ങളിൽ ശ്രദ്ധവേണം, എടുത്തുചാടി ആ അബദ്ധം ചെയ്യരുത്!
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. എത്ര നന്നായി ജോലി ചെയ്തിട്ടും അതിനു തക്ക അംഗീകാരമോ പ്രതിഫലമോ ലഭിക്കാത്തതും മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതും
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. എത്ര നന്നായി ജോലി ചെയ്തിട്ടും അതിനു തക്ക അംഗീകാരമോ പ്രതിഫലമോ ലഭിക്കാത്തതും മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതും
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. എത്ര നന്നായി ജോലി ചെയ്തിട്ടും അതിനു തക്ക അംഗീകാരമോ പ്രതിഫലമോ ലഭിക്കാത്തതും മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതും
ഏറെയിഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണെങ്കിൽപോലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ അതു വിട്ട് മറ്റൊരു ജോലിയിലേക്കു മാറിയാലോയെന്ന് ചിലരെങ്കിലും ആലോചിക്കാറുണ്ട്. എത്ര നന്നായി ജോലി ചെയ്തിട്ടും അതിനു തക്ക അംഗീകാരമോ പ്രതിഫലമോ ലഭിക്കാത്തതും മേലുദ്യോഗസ്ഥരുമായുള്ള ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നതും സഹപ്രവർത്തകരുടെ പെരുമാറ്റം ദുസ്സഹമാകുന്നതുമെല്ലാം ജോലി മാറാനുള്ള കാരണങ്ങളായി പലരും പറയാറുണ്ട്. എന്നാൽ വൈകാരികമായി തളർന്നിരിക്കുന്ന അവസ്ഥയിൽ ജോലി മാറ്റത്തെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. ജോലി മാറാൻ ഉറച്ച തീരുമാനമെടുത്തെങ്കിൽ തീർച്ചയായും പരിഗണിക്കേണ്ട ഏഴു പ്രധാന കാര്യങ്ങളുണ്ട്.
ജോലി മാറാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ
1. ജോലിയിൽ ഉയർച്ച വേണമെന്ന ആഗ്രഹം.
2. നിലവിലെ ജോലിയിൽ ഇപ്പോൾ ചെയ്യുന്നതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
3. ജോലി സ്ഥലത്തെ രീതികളുമായി ഒരു വിധത്തിലും പൊരുത്തപ്പെടാൻ സാധിക്കാത്ത അവസ്ഥ. മേലുദ്യോഗസ്ഥനിൽ നിന്നുള്ള മാനസിക പീഡനങ്ങൾ, സഹപ്രവർത്തകരുടെ അരോചകമായ പെരുമാറ്റം, മറ്റു തരത്തിലുള്ള ദുരനുഭവങ്ങൾ തുടങ്ങിയവയെളെല്ലാം ജോലി മാറാനുള്ള തീരുമാനമെടുക്കാൻ നിരന്തരം പ്രേരിപ്പിക്കും.
മേൽ പറഞ്ഞ ഘടകങ്ങളെല്ലാം മറ്റൊരു ജോലി നേടാൻ നമ്മെ പ്രേരിപ്പിക്കാറുണ്ടെങ്കിലും ജോലി മാറുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
1. പുതിയ ജോലി ദീർഘകാല ലക്ഷ്യത്തെ തൃപ്തിപ്പെടുത്തുന്നതാണോ?
നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽനിന്ന് അടുത്ത പടിയിലേക്ക് ഉയരാൻ പുതിയ ജോലിയിൽ അവസരം ലഭിക്കുമോയെന്ന് ഉറപ്പാക്കണം. ദീർഘകാല ലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്താൻ പുതിയ ജോലിയിലൂടെ കഴിയുമോയെന്നും ശ്രദ്ധിക്കണം.
2. ജോബ് ഡിസ്ക്രിപ്ഷൻ നന്നായി വായിച്ചു മനസ്സിലാക്കണം
പുതിയ ജോലിയിൽ പ്രവേശിച്ചാൽ നിറവേറ്റേണ്ട ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണെന്ന് ജോബ് ഡിസ്ക്രിപ്ഷനിൽ നൽകിയിട്ടുണ്ടാകും. അത് വ്യക്തമായി വായിച്ചു മനസ്സിലാക്കണം. നിലവിലുള്ള അറിവും നൈപുണ്യവും അനുഭവ പരിചയവും ആ ജോലി നന്നായി ചെയ്യാൻ ഉതകുന്നതാണോയെന്നു തിരിച്ചറിയാൻ അത് സഹായിക്കും.
3. കോംപൻസേഷൻ ബെനഫിറ്റിനെക്കുറിച്ചു വിശദമായി അറിയണം
കോംപൻസേഷൻ ബെനഫിറ്റ് കരിയർ വളർച്ചയ്ക്കു സഹായിക്കുന്നതാണോ, മാസശമ്പളം എത്ര രൂപയാണ്, ഇൻസെന്റീവുണ്ടോ, എത്ര അവധിയുണ്ട്, ഇൻഷുറൻസ് പ്ലാനുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ കോംപൻസേഷൻ പാക്കേജിലുണ്ടെന്ന് ഉറപ്പു വരുത്തണം. സ്റ്റാറ്റ്യൂട്ടറി പാക്കേജസ് ഈ കോംപൻസേഷനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ടോയെന്നും പരിശോധിക്കണം.
4. വർക്ക്–ലൈഫ് ബാലൻസ് ഉറപ്പു വരുത്തുക
പുതിയ ജോലിയിൽ പ്രവേശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം വർക്ക്–ലൈഫ് ബാലൻസ് ഉണ്ടോയെന്നാണ്. പുതിയ ഓഫിസിന്റെ ലൊക്കേഷൻ എവിടെയാണ്, എത്ര ദിവസം ജോലി ചെയ്യണം, എത്ര മണിക്കൂർ ജോലി ചെയ്യണം, ഷിഫ്റ്റ് ഉണ്ടോ, മോഡ് ഓഫ് വർക്ക് ഏതൊക്കെ തുടങ്ങിയവ മനസ്സിലാക്കിയാൽ വർക്ക്–ലൈഫ് ബാലൻസ് കൃത്യമായി ഉറപ്പാക്കാം.
5. നിയമപരമായ അനുസരണം (legal compliance)
ലീഗൽ കൊംപ്ലൈൻസ് രണ്ട് തരത്തിലുണ്ട്. നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ലീഗൽ കൊംപ്ലൈൻസ് ഉണ്ടാകും. നോട്ടിസ് പീരീഡ്, എഗ്രിമെന്റ് ഇവയൊക്കെയാണ് അതിൽപ്പെടുക. പഴയ സ്ഥാപനത്തിലെ നോട്ടിസ് പീരീഡ് കഴിഞ്ഞ ശേഷം പുതിയ ജോലിയിലേക്കു പ്രവേശിക്കാനുള്ള സാവകാശമുണ്ടോ എന്നും ജോബ് ഓഫർ വരുമ്പോൾ പരിശോധിക്കണം. പുതിയ കമ്പനി ജോലി മാറ്റത്തിന് അനുകൂലമായ സമയം തരുമോ, ഏതെങ്കിലും ബോണ്ടുകളിൽ ഒപ്പുവയ്ക്കാൻ നിർദേശിക്കുമോ എന്നൊക്കെ ശ്രദ്ധിക്കണം. എഗ്രിമെന്റുകൾ വ്യക്തമായി വായിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രം ഒപ്പിടുക.
6. സ്കിൽ വർധിപ്പിക്കാനുള്ള സാഹചര്യമുണ്ടോ?
അറിവ് വളർത്താനുള്ള മനോഭാവം സൃഷ്ടിക്കുന്ന അന്തരീക്ഷം, അറിവു നേടാനുള്ള അവസരം ഒരുക്കാനുള്ള മികവ്, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള അവസരം നൽകൽ, പുതിയ പ്രോജക്റ്റുകൾ കിട്ടാനുള്ള അവസരം തുടങ്ങിയ സാധ്യതകൾ പുതിയ കമ്പനി ലഭ്യമാക്കുന്നുണ്ടോയെന്ന് കൃത്യമായി ഉറപ്പു വരുത്തണം.
07. തീരുമാനങ്ങൾ വൈകാരികമാകരുത്, യുക്തിസഹമാവട്ടെ
നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്ത കൊണ്ട്, പുതിയ ജോലി കിട്ടിയയുടൻ മറ്റൊന്നും ആലോചിക്കാതെ എടുത്തു ചാടുന്ന പ്രവണത പലർക്കുമുണ്ട്. ഏതു സ്ഥാപനത്തിൽനിന്ന് ജോബ് ഓഫർ കിട്ടിയാലും അതിനെക്കുറിച്ചു നന്നായി അന്വേഷിച്ച ശേഷമേ സ്വീകരിക്കാവൂ. ആ സ്ഥാപനത്തിന്റെ കൾച്ചർ, മതിപ്പ് എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കണം. അതിനായി പ്രസ്തുത സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്നവരുടെയോ, സ്ഥാപനം വിട്ടു പോയവരുടെയോ അഭിപ്രായം തേടാം. ആ ഫീഡ്ബാക്കിലൂടെ സ്ഥാപനത്തെക്കുറിച്ചുള്ള നല്ല കാര്യങ്ങളും മോശം കാര്യങ്ങളും തിരിച്ചറിയുക.
ജോലിസ്ഥലത്തെ സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ ഈ വെബ്സൈറ്റ് സഹായിക്കും
ചില വെബ് പ്ലാറ്റ്ഫോമുകളിൽ പോയാൽ ആ സ്ഥാപനത്തെക്കുറിച്ച് മനസ്സിലാക്കാൻ പറ്റും. ഗ്ലാസ്ഡോർ പോലെയുള്ള വെബ് പ്ലാറ്റ്ഫോമിൽ പോയി, ജോബ് ഓഫർ ചെയ്ത സ്ഥാപനത്തിന്റെ പേര് ടൈപ് ചെയ്തു കൊടുത്താൽ ആ സ്ഥാപനത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതോ ജോലി ചെയ്തിട്ടുള്ളതോ ആയ ആളുകൾ ആ സ്ഥാപനത്തെപ്പറ്റിയുള്ള അഭിപ്രായം എഴുതിയത് വായിക്കാൻ സാധിക്കും. സ്ഥാപനത്തിന്റെ കൾച്ചർ, വിഷൻ മിഷൻ, വർക്ക് എൻവയൺമെന്റ്, നിലവിലുള്ള പ്രോഗ്രസ് ഇവയെക്കുറിച്ചൊക്കെ ഇത്തരം റിവ്യൂകളിലൂടെ മനസ്സിലാക്കാൻ പറ്റും.
പുതിയ ജോലി കിട്ടുമ്പോൾ ഈ മണ്ടത്തരം ഒരിക്കലും ചെയ്യരുത്
ജോബ് ഓഫർ കിട്ടിയതു കൊണ്ടു മാത്രം പുതിയ ജോലി കിട്ടിയെന്നുറപ്പിക്കരുത്. അപ്പോയിന്റ്മെന്റ് ലെറ്റർ കൂടി ലഭിച്ചാലേ അതു സാധ്യമാകൂ. നിലവിലുള്ള സ്ഥാപനവുമായുള്ള ബന്ധം പോസിറ്റീവായി നിലനിർത്തിയ ശേഷമേ പുതിയ ജോലിയിൽ പ്രവേശിക്കാവൂ. ചില സ്ഥാപനങ്ങൾ എക്സിറ്റ് ഇന്റർവ്യൂ പോലുള്ള പ്രക്രിയയിലൂടെ കടന്നു പോകാനുള്ള അവസരം നൽകാറുണ്ട്. പഴയ ജോലി വിട്ടു പോകുമ്പോൾ ചില കാര്യങ്ങളൊക്കെ തുറന്നു പറയാൻ തോന്നുന്നത് സ്വാഭാവികമാണ്. കാര്യങ്ങൾ തുറന്നു പറയുന്നതിൽ തെറ്റില്ല. പക്ഷേ അത് അസേർട്ടീവായും പോസിറ്റീവായും പറയാൻ ശ്രദ്ധിക്കണമെന്നു മാത്രം. പുതിയ ഓഫർ തരുന്ന സ്ഥാപനം പഴയ സ്ഥാപനവുമായി ബന്ധപ്പെട്ട് പെർഫോമൻസിനെക്കുറിച്ചൊക്കെ അന്വേഷിക്കുകയും റഫറൻസ് നടത്തുകയും ചെയ്യും. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താതെ, നെഗറ്റീവായി പറയാതെ, ഉള്ള കമന്റുകൾ സജഷനായി നിർദേശിക്കാം. പുതിയ ജോലി തിരഞ്ഞെടുക്കുമ്പോൾ വൈകാരികമായി തീരുമാനമെടുക്കുന്നതിനു പകരം യുക്തിപരമായി തീരുമാനമെടുക്കാം.