വിദേശ മെഡിക്കൽ പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ വ്യവസ്ഥകൾ വിജ്ഞാപനം ചെയ്ത് എൻഎംസി
വിദേശ എംബിബിഎസ് പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ നിബന്ധനകൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങൾക്കു പിന്നീട് വിശദീകരണവും നൽകി. യുക്രെയ്നിൽ എംബിബിഎസ് പഠനം നിർത്തേണ്ടിവന്നവരുടെ കാര്യത്തിൽ 2022 സെപ്റ്റംബർ ആറിനും 15നും ഇക്കൊല്ലം നവംബർ 22നും വിജ്ഞാപനങ്ങൾ
വിദേശ എംബിബിഎസ് പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ നിബന്ധനകൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങൾക്കു പിന്നീട് വിശദീകരണവും നൽകി. യുക്രെയ്നിൽ എംബിബിഎസ് പഠനം നിർത്തേണ്ടിവന്നവരുടെ കാര്യത്തിൽ 2022 സെപ്റ്റംബർ ആറിനും 15നും ഇക്കൊല്ലം നവംബർ 22നും വിജ്ഞാപനങ്ങൾ
വിദേശ എംബിബിഎസ് പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ നിബന്ധനകൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങൾക്കു പിന്നീട് വിശദീകരണവും നൽകി. യുക്രെയ്നിൽ എംബിബിഎസ് പഠനം നിർത്തേണ്ടിവന്നവരുടെ കാര്യത്തിൽ 2022 സെപ്റ്റംബർ ആറിനും 15നും ഇക്കൊല്ലം നവംബർ 22നും വിജ്ഞാപനങ്ങൾ
വിദേശ എംബിബിഎസ് പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ പാലിക്കേണ്ട പുതിയ നിബന്ധനകൾ നാഷനൽ മെഡിക്കൽ കമ്മിഷൻ (എൻഎംസി) വിജ്ഞാപനം ചെയ്തിരുന്നു. അതിലെ സംശയങ്ങൾക്കു പിന്നീട് വിശദീകരണവും നൽകി. യുക്രെയ്നിൽ എംബിബിഎസ് പഠനം നിർത്തേണ്ടിവന്നവരുടെ കാര്യത്തിൽ 2022 സെപ്റ്റംബർ ആറിനും 15നും ഇക്കൊല്ലം നവംബർ 22നും വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇവയിൽ അടങ്ങിയ പുതിയ നിബന്ധനകളുടെ ചുരുക്കം ഇപ്രകാരം:
എ) കോവിഡോ യുദ്ധമോ കാരണം വിദേശ എംബിബിഎസ് പഠനം നിർത്തി, മടങ്ങിയെത്തി ഇവിടെ പഠനവും പരീക്ഷയും ഓൺലൈനായി പൂർത്തിയാക്കിയ ഫൈനൽ ഇയർ വിദ്യാർഥികൾ:
∙ വിദേശപഠനത്തിലെ അപര്യാപ്തത നികത്താൻ ഇവിടെ ഒരു വർഷത്തെ ക്ലിനിക്കൽ ക്ലാർക്‌ഷിപ് നടത്തണം. ഇതിന് ഇന്ത്യയിലെ മെഡിക്കൽ കോളജിലോ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിലോ പ്രതിമാസം 5000 രൂപയിൽ കവിയാത്ത ഫീസടയ്ക്കണം.
∙ ക്ലാർക്‌ഷിപ്പിനു ശേഷം അതേ സ്ഥാപനത്തിൽ റൊട്ടേറ്റിങ് ഇന്റേൺഷിപ് ചെയ്യണം. ഇന്ത്യൻ വിദ്യാർഥികൾക്കുള്ള നിരക്കിൽ സ്റ്റൈപൻഡ് കിട്ടും.
∙ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കൗൺസിലും ചേർന്നായിരിക്കും വിദ്യാർഥികളെ ക്ലാർക്‌ഷിപ്പിനും ഇന്റേൺഷിപ്പിനും നിയോഗിക്കുക. ഇപ്പോൾ ഇന്റേൺഷിപ്പിൽ ഏർപ്പെട്ടിരിക്കുന്നവർക്കു തുടരാം.
∙ ഇന്റേൺഷിപ് പൂർത്തിയാക്കി, സംസ്ഥാന മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്യാം
ബി) മേൽസൂചിപ്പിച്ച തരത്തിൽ പഠനവും പരീക്ഷയും ഓൺലൈനായി ഇവിടെ പൂർത്തിയാക്കിയവരിൽ, അവസാനവർഷത്തിനു തൊട്ടുമുൻപുള്ള വർഷം (പെനൾട്ടിമേറ്റ് ഇയർ) വരെ മാത്രം വിദേശപഠനം പൂർത്തിയാക്കിയവർ:
∙ 2 വർഷം ക്ലിനിക്കൽ ക്ലാർക്‌ഷിപ്പിൽ ഏർപ്പെടണം. ഇതിന് 5000 രൂപയിൽ കവിയാത്ത ഫീസടയ്ക്കണം.
∙ ക്ലാർക്‌ഷിപ്പിനു ശേഷം ഇന്റേൺഷിപ്. ഇതിന് ഇന്ത്യൻ വിദ്യാർഥികൾക്കുള്ള നിരക്കിൽ സ്റ്റൈപൻഡ് കിട്ടും. ഇപ്പോൾ ഇന്റേൺഷിപ്പിലുള്ളവർക്കു തുടരാം.
∙ ഇന്റേൺഷിപ് പൂർത്തിയാക്കി, സംസ്ഥാന മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്യാം.
സി) യുക്രെയ്നിൽ പഠനം നിർത്തേണ്ടിവന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളിലെ തുടർപഠനം:
∙ 2021 നവംബർ 18നു മുൻപ് യുക്രെയ്നിൽ എംബിബിഎസിനു ചേർന്നെങ്കിലും, ഇടയ്ക്കു പഠനം നിർത്തി മടങ്ങേണ്ടിവന്നവർക്കു പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജോർജിയ, കസഖ്സ്ഥാൻ, ലിത്വാനിയ, മൊൾഡോവ, സ്ലൊവാക്യ, സ്പെയിൻ, ഉസ്ബെക്കിസ്ഥാൻ, യുഎസ്, ഇറ്റലി, ബൽജിയം, ഈജിപ്ത്, ബെലാറൂസ്, ലാത്വിയ, കിർഗിസ്ഥാൻ, ഗ്രീസ്, റുമാനിയ, സ്വീഡൻ, ഇസ്രയേൽ, ഇറാൻ, അസർബൈജാൻ, ബൾഗേറിയ, ജർമനി, തുർക്കി, ക്രൊയേഷ്യ, ഹംഗറി എന്നീ രാജ്യങ്ങളിലെ സർവകലാശാലയിൽ പഠിച്ച് അവിടത്തെ ബിരുദം നേടാം. മറ്റു രാജ്യങ്ങളിലെ ബിരുദം ഇവിടെ അംഗീകരിക്കില്ല. സ്പെഷൽ കേസായുള്ള ഒറ്റത്തവണ സൗജന്യമാണിത്.
∙ 2021 നവംബർ 18നോ അതിനു ശേഷമോ യുക്രെയ്നിലോ റഷ്യയിലോ ഇവിടത്തെ എംബിബിഎസിനു തുല്യമായ കോഴ്സിൽ നേരിട്ടു ചേർന്നെങ്കിലും, യുദ്ധകാല ഒഴിപ്പിക്കൽ കാലത്ത് (26.02.2022 – 11.03.2022) വിട്ടുപോരേണ്ടിവന്നവർക്ക് ഇന്ത്യയൊഴികെ ഏതു രാജ്യത്തും എംബിബിഎസിനു തുടർന്നു പഠിച്ച്, അവിടത്തെ ബിരുദം നേടാം. 1, 2, 3 വർഷ ക്ലാസുകളിൽ പഠിച്ചിരുന്നവർക്കുള്ള ഈ വിശേഷ അനുമതി 2024 മാർച്ച് 7ന് അവസാനിക്കും. 2022 മാർച്ച് 31ന് എങ്കിലും ഇന്ത്യയിൽ തിരികെയെത്താത്തവർക്ക് ഈ സൗജന്യമില്ല.
ഡി) ബിഎസ് കോഴ്സിന്റെ അംഗീകാരം:
2021 നവംബർ 18ന് ഫിലിപ്പീൻസിലെ ബിഎസ് കോഴ്സിനുള്ള അംഗീകാരം എൻഎംസി പിൻവലിച്ചിരുന്നു. ആ തീയതിയിൽ വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ് കോഴ്സിനു നേരിട്ടുചെന്നു പഠിക്കുകയോ, പ്രവേശനം നേടി നിൽക്കുകയോ ആയിരുന്നവർ 2002 ലെ സ്ക്രീനിങ് ടെസ്റ്റ് വ്യവസ്ഥകൾ പാലിക്കണം. 2021 ലെ വ്യവസ്ഥകളനുസരിച്ച് ഒരു വർഷം കൂടുതലായി ഇന്റേൺഷിപ് ചെയ്യുകയും വേണം.
ഇ) വിദേശത്തു പഠിച്ചവരുടെ ഇന്ത്യയിലെ ഇന്റേൺഷിപ് :
ക്ലിനിക്കൽ ക്ലാർക്‌ഷിപ്പിനും ഇന്റേൺഷിപ്പിനും ഇന്ത്യയിലെ പഴയ മെഡിക്കൽ കോളജുകളിൽ 7.5% സീറ്റും പുതിയ മെഡിക്കൽ കോളജുകളിൽ അവിടത്തെ വിദ്യാർഥികളില്ലാത്തതിനാൽ 100% സീറ്റും നീക്കിവയ്ക്കും.
എഫ്) വിദേശ മെഡിക്കൽ വിദ്യാർഥികൾക്കുള്ള യോഗ്യതാസർട്ടിഫിക്കറ്റ് :
∙ 2018, 2019 വർഷങ്ങളിൽ കോടതിവിധിപ്രകാരം നീറ്റ്–യുജി എഴുതാതെതന്നെ വിദേശത്ത് എംബിബിഎസിനു ചേരാൻ അനുമതി നൽകിയിരുന്നു. ഫിലിപ്പീൻസിലെ ബിഎസിനും മറ്റു രാജ്യങ്ങളിലെ പ്രീ–മെഡിക്കൽ ഭാഷാ കോഴ്സുകളിലും ചേർന്ന വിദ്യാർഥികൾക്ക്, പ്രായവും പ്ലസ്ടുവും സംബന്ധിച്ചുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം. ഇതു കിട്ടാൻ 2023 ഡിസംബർ 7ലെ വിജ്ഞാപനത്തിലുള്ള വ്യവസ്ഥകൾ പാലിച്ച് ഇപ്പോൾ അപേക്ഷ നൽകാം. ഇത് 2018, 2019 വർഷങ്ങളിൽ പ്രവേശനം നേടിയവർക്കുള്ള ഒറ്റത്തവണ ഇളവാണ്.
ജി) എംബിബിഎസ് നേടാനുള്ള കാലപരിധി :
∙ വിദേശത്ത് എംബിബിഎസിനു ചേർന്ന തീയതി മുതൽ 10 വർഷത്തിനകം ഇന്റേൺഷിപ് പൂർത്തിയാക്കണം.
വിവരങ്ങൾക്ക് www.nmc.org.in എന്ന സൈറ്റിലെ What's New എന്ന ലിങ്ക് നോക്കാം.