സംരംഭകരാകാനാണോ ആഗ്രഹം?; ബിസിനസ്സിൽ അബദ്ധങ്ങൾ പറ്റാതിരിക്കാൻ പഠിക്കാം ഒൻട്രപ്രനർഷിപ് പ്രോഗ്രാമുകൾ
സംരഭകത്വപരിശീലനത്തിന്റെ പ്രാധാന്യം ഏറിയിരിക്കുകയാണല്ലോ. എങ്ങനെയാണ് വ്യവസായ / ബിസിനസ് സ്ഥാപനം തുടങ്ങുക? അതിനുള്ള നടപടിക്രമങ്ങൾ ഏവ? ഏതെല്ലാം സ്ഥാപനങ്ങളിൽനിന്നു സാമ്പത്തികസഹായം കിട്ടും? എങ്ങനെയാണ് സ്വീകാര്യമായ പ്രോജക്‌ട് റിപ്പോർട്ട് തയാറാക്കുക? ചെറിയ സ്ഥാപനമാണെങ്കിലും ഫലപ്രദമായി മാനേജ് ചെയ്യാൻ

സംരഭകത്വപരിശീലനത്തിന്റെ പ്രാധാന്യം ഏറിയിരിക്കുകയാണല്ലോ. എങ്ങനെയാണ് വ്യവസായ / ബിസിനസ് സ്ഥാപനം തുടങ്ങുക? അതിനുള്ള നടപടിക്രമങ്ങൾ ഏവ? ഏതെല്ലാം സ്ഥാപനങ്ങളിൽനിന്നു സാമ്പത്തികസഹായം കിട്ടും? എങ്ങനെയാണ് സ്വീകാര്യമായ പ്രോജക്‌ട് റിപ്പോർട്ട് തയാറാക്കുക? ചെറിയ സ്ഥാപനമാണെങ്കിലും ഫലപ്രദമായി മാനേജ് ചെയ്യാൻ എന്തെല്ലാം ശ്രദ്ധിക്കണം? ഏതെല്ലാം സർക്കാർ വകുപ്പുകളുമായി ബന്ധപ്പെടണം? വിപണനം എങ്ങനെ വിജയിപ്പിക്കാം? സാധനങ്ങളായാലും സേവനങ്ങളായാലും ഏതൊക്കെ തരത്തിലുള്ള ഉൽപന്നങ്ങൾക്കാണ് ഇന്ത്യയിലും വിദേശത്തുമുള്ള വിപണികളിൽ ഇന്ന് പ്രിയമുള്ളത്? വളർച്ചയുടെ പാതയിലുള്ള മേഖലകൾ ഏതെല്ലാം? രാജ്യാന്തരതലത്തിലെ നൂതനപ്രവണതകളേവ? എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങൾ വ്യവസായം തുടങ്ങാൻ പുറപ്പെടുന്നയാളെ സ്വാഭാവികമായും അലട്ടും.
ഇവയ്ക്കെല്ലാം മറുപടി ലഭിക്കാനും, സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നേടാനും സഹായിക്കുന്ന മികച്ച സ്ഥാപനമാണ് സുഘടിതമായ കോഴ്സുകൾ ഈ രംഗത്തു വർഷങ്ങളായി നടത്തിവരുന്ന ‘ഒൻട്രപ്രനർഷിപ് ഡവലപ്‌മെന്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’. (Entrepreneurship Development Institute of India, Bhat, Gandhinagar – 382428; ഫോൺ : 079 – 69104900; ഇ–മെയിൽ: pgp@ediindia.org; വെബ് : www.ediindia.ac.in). ഗുജറാത്ത് സർക്കാരിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം പ്രമുഖബാങ്കുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണിത്.
അവിടത്തെ രണ്ടു ഫുൾ–ടൈം പോസ്‌റ്റ് ഗ്രാജ്വേറ്റ് 2–വർഷ പ്രോഗ്രാമുകളിലെ (2024-26) പ്രവേശനത്തിന്റെ ആദ്യ റൗണ്ടിലേക്ക് 25 വരെ അപേക്ഷ സ്വീകരിക്കും. തുടർ റൗണ്ടുകളിലേക്കു മാർച്ചുവരെയും അപേക്ഷാ സൗകര്യമുണ്ടാവും. ഇതിനുള്ള കൃത്യതീയതികൾ പിന്നീടു വിജ്ഞാപനം ചെയ്യും. പ്രോഗ്രാമുകൾക്ക് എഐസിടിഇ അംഗീകാരമുണ്ട്.
1. പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– ഒൻട്രപ്രനർഷിപ് (PGDM–E)
2. പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– ഇന്നവേറ്റിവ് ഒൻട്രപ്രനർഷിപ് & വെഞ്ചർ ഡവലപ്മെന്റ് (PGDM–IEV)
PGDM–E: 120 സീറ്റ്. 50% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം വേണം. സംവരണ വിഭാഗക്കാർക്ക് 45% മാർക്കു മതി. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. CAT, MAT, XAT, ATMA, CMAT ഇവയിലേതിലെങ്കിലും സ്കോറും നേടിയിരിക്കണം. സിലക്‌ഷന്റെ ഭാഗമായി ഇന്റർവ്യൂവുണ്ട്. 2 വർഷത്തേക്ക് ഹോസ്റ്റൽചെലവടക്കം ആകെ ഫീസ് 13.7 ലക്ഷം രൂപ.
PGDM–IEV: 30 സീറ്റ്. സാമ്പത്തിക വികാസത്തിനു ഗണ്യമായി സംഭാവന നൽകുമെന്നതിനാൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ വ്യവസായസംരംഭങ്ങളുടെ പ്രാധാന്യമേറിയിട്ടുണ്ട്. ഇവയ്ക്കു കൂടുതലായി സർക്കാർ പിന്തുണയുമുണ്ട്. ഇക്കാരണങ്ങളാൽ ഏറെ പ്രസക്തമാണ് ഈ പ്രോഗ്രാം. പുതുരീതികൾക്കും സാങ്കേതികവിദ്യയെ വാണിജ്യവുമായി കൂട്ടിയിണക്കുന്ന പ്രവർത്തനങ്ങൾക്കും ഇതിൽ ഊന്നലുണ്ട്. പ്രവേശനയോഗ്യതയും സിലക്‌ഷൻ രീതിയും ആദ്യ പ്രോഗ്രാമിന്റേതുപോലെ. 2 വർഷത്തേക്ക് ഹോസ്റ്റൽചെലവടക്കം ആകെ ഫീസ് 6.55 ലക്ഷം രൂപ. പൂർണവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും വെബ് സൈറ്റ് നോക്കാം.