പ്ലസ് ടു ജയിച്ചവർക്ക് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – റോഹ്തക്കി’ൽ 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരം. 2011 ൽ ഐഐഎം ഇൻഡോർ തുടങ്ങിയ പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയത്. 10ലും 12ലും 60% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചവർക്കാണ് പ്രവേശനം. 2024 ജൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലസ് ടു ജയിച്ചവർക്ക് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – റോഹ്തക്കി’ൽ 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരം. 2011 ൽ ഐഐഎം ഇൻഡോർ തുടങ്ങിയ പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയത്. 10ലും 12ലും 60% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചവർക്കാണ് പ്രവേശനം. 2024 ജൂൺ 30ന് 20 വയസ്സു കവിയരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക് മതി; പ്രായത്തിൽ ഇളവില്ല. ഈ വർഷം 12ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ആകെ 165 സീറ്റ്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.
5 വർഷത്തിനു ശേഷം എംബിഎ ബിരുദം ലഭിക്കും. 3 വർഷം കഴിയുമ്പോൾ ഗ്രേഡ് പോയിന്റ് 5 എങ്കിലുമുള്ളവരെയാണ് എംബിഎയിലേക്കു കടത്തുക. 4 മുതൽ 5 വരെയുള്ളവർക്ക് ബിബിഎ നേടി പോരാം.

ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ. അപേക്ഷാഫീ 4500 രൂപ. മേയ് 18നു നടത്തുന്ന 2 മണിക്കൂർ അഭിരുചിപരീക്ഷയും (IPM Aptitude Test), ജൂൺ രണ്ടാം വാരത്തിലെ ഇന്റർവ്യൂവും ആധാരമാക്കിയാണ് സിലക്‌ഷൻ. ഓഗസ്റ്റ് ആദ്യം ക്ലാസുകൾ തുടങ്ങും. ഹോസ്റ്റലിൽ താമസിക്കണം. അക്കാദമിക് ഫീ ആദ്യ 3 വർഷം ഉദ്ദേശം 6 ലക്ഷം രൂപ വീതം. 4, 5 വർഷങ്ങളിൽ അന്നത്തെ പിജിപി പ്രോഗ്രാം ഫീ. ഹോസ്റ്റൽച്ചെലവു പുറമേ. അപേക്ഷ ഉൾപ്പെടെ മുഴുവൻ വിവരങ്ങൾ വെബ് സൈറ്റിൽ. വിലാസം: Indian Institute of Management Rohtak– 124010 (Haryana), ഫോൺ: 01262-228555, ipmadmission@iimrohtak.ac.in, വെബ്: www.iimrohtak.ac.in.

ADVERTISEMENT

പിഎച്ച്ഡി
6 വിഷയങ്ങളിൽ സ്പെഷലൈസേഷനോടെ പിഎച്ച്ഡി പ്രവേശനത്തിന് ഈ മാസം 29 വരെ അപേക്ഷ സ്വീകരിക്കും. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കാം.

English Summary:

Join IIM Rohtak's 5-Year BBA+MBA Journey – Apply Before April 10th

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT