ഗവേഷണം ചെയ്യാം ബെംഗളൂരു ജവാഹർലാൽ സെന്ററിൽ
സയൻസ്/ എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; 080 2208 2750; ഇ–മെയിൽ: admin@jncasr.ac.in, വെബ്: www.jncasr.ac.in. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ

സയൻസ്/ എൻജിനീയറിങ് വിദ്യാർഥികൾക്ക് ബെംഗളൂരു ജവാഹർലാൽ സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; 080 2208 2750; ഇ–മെയിൽ: admin@jncasr.ac.in, വെബ്: www.jncasr.ac.in. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിനു സർവകലാശാലയുടെ പദവിയുണ്ട്. 300ൽ ഏറെപ്പേർ ഇപ്പോൾ ഗവേഷണം നടത്തിവരുന്നു.
ഇനി പറയുന്ന പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
എ) ഗവേഷണ പ്രോഗ്രാമുകൾ – സയൻസിലും എൻജിനീയറിങ്ങിലും പിഎച്ച്ഡി / എംഎസ് (എൻജി) / എംഎസ് (റിസർച്): എംഎസ്‌സി, ബിടെക്, എംടെക്, 4 വർഷ ബിഎസ്, എംടെക്, ബിവിഎസ്‌സി, എംവിഎസ്‌സി, എംബിബിഎസ്, എംഡി യോഗ്യതയുള്ളവർക്ക് അവസരം. ഏറ്റവും ഉയർന്ന സർവകലാശാലാ പരീക്ഷയിൽ 55% എങ്കിലും മൊത്തം മാർക്ക് വേണം. 4 വർഷ ബാച്‌ലർ ബിരുദക്കാർക്ക് 75% മൊത്തം മാർക്കുണ്ടായിരിക്കണം. GATE/JEST/GPAT/UGC-JRF/CSIR-JRF/ICMRJRF/DBT-JRF/ INSPIRE-JRF ഇവയിലൊരു യോഗ്യതയും വേണം.
എംഎസ്‌സി കെമിസ്ട്രി: 2 വർഷം. മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ, എനർജിയിലോ സ്പെഷലൈസ് ചെയ്യാം. 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മുഖ്യവിഷയമായി ബിഎസ്‌സി മതി. JAM 2024 (https://jam.iitm.ac.in) യോഗ്യതയില്ലാത്തവർ സെന്റർ നടത്തുന്ന പരീക്ഷയെഴുതണം.
എംഎസ്‌സി ഇൻ ഇന്റർ–ഡിസിപ്ലിനറി ബയോ സയൻസസ്: എപിജനറ്റിക്സ് ആൻഡ് ഡിസീസസ്, ന്യൂറോസയൻസസ്, ഹ്യൂമൻ ഡിസീസ് ജനറ്റിക്സ്, കെമിക്കൽ ബയോളജി ഇവയൊന്നിൽ സ്പെഷലൈസ് ചെയ്യാം. കെമിസ്ട്രി ഉൾപ്പെട്ട ഏതെങ്കിലും ബയളോജിക്കൽ സയൻസ് ബാച്‌ലർ ബിരുദം 55% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. JAM 2024 അഥവാ തുല്യപരീക്ഷയിൽ യോഗ്യതയും വേണം.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി
എ) ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസസിൽ സ്പെഷലൈസേഷൻ): ഏതെങ്കിലും സയൻസ് / എൻജിനീയറിങ് ശാഖയിൽ 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം. അക്കാദമിക മികവും ദേശീയതലപരീക്ഷയിലെ സ്കോറും നോക്കിയാണ് സിലക്‌ഷൻ
ബി) കെമിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മേജർ വിഷയമായ ബാച്‌ലർ ബിരുദം വേണം. പ്ലസ്ടു വരെയെങ്കിലും മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. JAM 2024 യോഗ്യതയില്ലാത്തവർ സെന്റർ നടത്തുന്ന പരീക്ഷയെഴുതണം.
സി) ബയളോജിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ സയൻസ് (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, അഗ്രികൾചറൽ സയൻസസ് ഉൾപ്പെടെ) ബാച്‌ലർ ബിരുദം / ബിടെക് അഥവാ തുല്യബിരുദം വേണം. JAM യോഗ്യതയുള്ളവർക്കു വിശേഷപരിഗണനയുണ്ട്.
പോസ്റ്റ്–ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെറ്റീരിയൽസ് സയൻസ്: ഒരു വർഷം, ഏതെങ്കിലും ശാഖയിലെ എംഎസ്‌സി മതി. പ്രാഥമിക സിലക്‌ഷനുള്ളവരെ ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കും.
പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം മാർക്കിൽ 5% ഇളവുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 500 രൂപ NEFTവഴി ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണം. എംഎസ്‌സി കോഴ്സിനൊഴികെ മറ്റെല്ലാറ്റിനും പ്രവേശനരീതിയനുസരിച്ച് JNCASR/ CSIR / UGC/ ICMR / DBT /INSPIRE ഫെലോഷിപ്പുണ്ട്.
ഫൈനൽ ഇയർ / സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ജൂലൈ 31നു കോഴ്സ് പൂർത്തിയാക്കി, ഒക്ടോബർ 31നു സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.മിതമായ ഫീസ് നിരക്കുകളേയുള്ളൂ. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കും. പൂർണവിവരത്തിന് വെബ്സൈറ്റ്.