മെഴ്സിഡീസ് ബെൻസ് കാറുകൾ നിർമിക്കാൻ 6 ആഴ്ച മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് കമ്പനി പറയുന്നത്. ശരാശരി 30,000 ഭാഗങ്ങൾ ഇത്തരം വാഹനങ്ങളിൽ കാണും. ബെൻസ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിക്കാനും കേടുപാടുകൾ പരിഹരിക്കാനും പ്രത്യേക പരിശീലനം വേണം. മെഴ്സിഡീസ് ബെൻസും തിരുവനന്തപുരം

മെഴ്സിഡീസ് ബെൻസ് കാറുകൾ നിർമിക്കാൻ 6 ആഴ്ച മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് കമ്പനി പറയുന്നത്. ശരാശരി 30,000 ഭാഗങ്ങൾ ഇത്തരം വാഹനങ്ങളിൽ കാണും. ബെൻസ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിക്കാനും കേടുപാടുകൾ പരിഹരിക്കാനും പ്രത്യേക പരിശീലനം വേണം. മെഴ്സിഡീസ് ബെൻസും തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴ്സിഡീസ് ബെൻസ് കാറുകൾ നിർമിക്കാൻ 6 ആഴ്ച മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് കമ്പനി പറയുന്നത്. ശരാശരി 30,000 ഭാഗങ്ങൾ ഇത്തരം വാഹനങ്ങളിൽ കാണും. ബെൻസ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിക്കാനും കേടുപാടുകൾ പരിഹരിക്കാനും പ്രത്യേക പരിശീലനം വേണം. മെഴ്സിഡീസ് ബെൻസും തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഴ്സിഡീസ് ബെൻസ് കാറുകൾ നിർമിക്കാൻ 6 ആഴ്ച മുതൽ 6 മാസം വരെ എടുത്തേക്കാമെന്നാണ് കമ്പനി പറയുന്നത്. ശരാശരി 30,000 ഭാഗങ്ങൾ ഇത്തരം വാഹനങ്ങളിൽ കാണും. ബെൻസ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ നിർമിക്കാനും കേടുപാടുകൾ പരിഹരിക്കാനും പ്രത്യേക പരിശീലനം വേണം. മെഴ്സിഡീസ് ബെൻസും തിരുവനന്തപുരം ഗവ.എൻജിനീയറിങ് കോളജ് ബാർട്ടൺഹിലും ചേർന്നു നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടമോട്ടീവ് മെക്കട്രോണിക്സ് (ആഡം) അത്തരം കോഴ്സാണ്.  കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് ഇപ്പോൾ പ്രവേശനം നേടാം.

ആഡം എന്ത് ?
മെഴ്സിഡീസ് ബെൻസിന്റെ ഗ്ലോബൽ ലേണിങ് പ്രോസസ്  പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ 9 സെന്ററുകളിലാണ് ആഡം  കോഴ്സ് നടത്തുന്നത്. ബെൻസ് ഉൾപ്പെടെ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിക്കുന്ന വാഹനങ്ങളെ പഠിക്കുക, പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവ അടങ്ങിയ ടെക്നിഷ്യൻ ട്രെയ്നിങ് കോഴ്സാണിത്. ഒരു വർഷം നീളുന്ന കോഴ്സിൽ 80% പ്രാക്ടിക്കലും 20% തിയറിയും ആണ്.

എന്തൊക്കെ പഠിക്കാം? 
ബിടെക് മെക്കാനിക്കൽ/ഓട്ടമൊബീൽ പാഠഭാഗങ്ങളിലൂടെ വളരെ കുറച്ചുമാത്രം അറിയുന്ന വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഭാഗങ്ങളെ വിശദമായി പഠിപ്പിക്കും. മെക്കാനിക്കൽ മൊഡ്യൂളിൽ എൻജിൻ, ട്രാൻസ്മിഷൻ (ഗിയർ ബോക്സ്), പവർ ട്രെയിൻ തുടങ്ങിയ ഭാഗങ്ങളുടെ പ്രവർത്തനവും പ്രശ്ന പരിഹാരങ്ങളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാവുന്ന വയറിങ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് ഇലക്ട്രിക്കൽ മൊഡ്യൂൾ. ഇലട്രോണിക്സ്/സിസ്റ്റം മൊഡ്യൂളിലെ സെൻസറുകൾ, അവ ബന്ധിച്ചിരിക്കുന്ന സെന്റർ യൂണിറ്റ് എന്നിവയെപ്പറ്റിയും പഠിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനങ്ങൾ വിശദമായി പഠിപ്പിക്കുന്ന ഇവി മൊഡ്യൂളും കോഴ്സിന്റെ ഭാഗമാണ്.

കോഴ്സ് പ്രവേശനം
ബാർട്ടൺഹിൽ ഗവ.എൻജിനീയറിങ് കോളജിന്റെ വെബ്സൈറ്റിലൂടെ  31 വരെ അപേക്ഷിക്കാം. ഏപ്രിൽ 20ന് പ്രവേശനപരീക്ഷ. മേയ് 15ന് ക്ലാസ് തുടങ്ങും. പ്രവേശനപരീക്ഷയുടെ മോഡൽ ചോദ്യപ്പേപ്പർ കോളജ് വെബ്സൈറ്റിലുണ്ട്. ഒരു ബാച്ചിൽ 20 പേർക്കാണ് പ്രവേശനം. 5 സീറ്റുകൾ കേരളത്തിലെ ബെൻസ് ഡീലർഷിപ്പുകളിലെ ടെക്നിഷ്യന്മാർക്കായി മാറ്റിവച്ചിട്ടുണ്ട്. ഒരു വർഷത്തെ കോഴ്സിന് 85,000 രൂപയാണ് ഫീസ്. ഹോസ്റ്റൽ സൗകര്യം ഇല്ല. മെഴ്സിഡീസിൽ നിന്ന് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരീക്ഷ നടത്തിയാണ് കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നത്. ജയിച്ചില്ലെങ്കിൽ വീണ്ടും അവസരം ലഭിക്കും. 

സന്തോഷ് അയ്യർ
ADVERTISEMENT

ആഡം കോഴ്സ് ആരംഭിച്ച് 10 വർഷം തികയുന്നു. ഇതിനോടകം ഒട്ടേറെ ഓട്ടമോട്ടീവ് പ്രഫഷനലുകളെ രൂപപ്പെടുത്താൻ പദ്ധതിക്ക് സാധിച്ചു. എല്ലാവർക്കും തന്നെ ജോലിയും ലഭിക്കുന്നുണ്ട്. ആവശ്യമായ പരിഗണന തുടർന്നും മെഴ്സിഡീസ് ബെൻസിന്റെ ഭാഗത്തു നിന്നുണ്ടാവും. 
സന്തോഷ് അയ്യർ
മാനേജിങ് ഡയറക്ടർ
മെഴ്സിഡീസ് ബെൻസ് ഇന്ത്യ

ബെൻസുമ്മേൽ ഗേൾസ്
ആഡം കോഴ്സിനു ചേരുന്ന പെൺകുട്ടികളിൽ ഒരാൾക്ക് ബെൻസ് ഒന്നരലക്ഷം രൂപയുടെ സ്കോളർഷിപ് നൽകും. 85,000 രൂപ ഫീസും 65,000 രൂപ സ്റ്റൈപൻഡുമാണ് ലഭിക്കുക. കഴിഞ്ഞ 2 വർഷവും പെൺകുട്ടികൾ ഇല്ലാതിരുന്നതിനാൽ ഈ സ്കോളർഷിപ് നഷ്ടമായിരുന്നു.

ആർക്കൊക്കെ പഠിക്കാം?
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടമൊബീൽ, മെക്കട്രോണിക്സ് ബിടെക്  അല്ലെങ്കിൽ ഡിപ്ലോമ പഠിച്ചവർക്ക് കോഴ്സിന് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിച്ചവരും മുൻപ് ചേർന്നിട്ടുണ്ട്. കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ബെൻസ് ഡീലർഷിപ്പുകളിൽ ടെക്നിഷ്യൻ/സർവീസ് എൻജിനീയറായി ജോലിയിൽ പ്രവേശിക്കാം. 2 വർഷത്തെ എക്സ്പീരിയൻസ് നേടിയാൽ ടെക്നിക്കൽ കോർ കമ്പനികളിലേക്ക് അവസരമുണ്ട്. ബെൻസ് കൂടാതെ ടെസ്‌ല, വോൾവോ  കമ്പനികളിൽ ഉൾപ്പെടെ ജോലി ലഭിക്കും. വിദേശരാജ്യങ്ങളിലും വലിയ സാധ്യതയുണ്ട്.

ആ സി ക്ലാസ് ഇങ്ങെടുക്ക് 
പഠനത്തിനായി മെഴ്സിഡീസ് ബെൻസിന്റെ സി ക്ലാസ്, ഇ ക്ലാസ്, ജിഎൽഇ എന്നീ മോഡൽ കാറുകൾ കോളജിന്റെ ലാബിലേക്ക് കമ്പനി നൽകിയിട്ടുണ്ട്. ഇവയിലൂടെയാണ് ആധുനിക കാറിന്റെ പ്രവർത്തനങ്ങൾ പഠിക്കുക. ഓട്ടമാറ്റിക് ഗിയർ ബോക്സ്, വിവിധതരം എൻജിനുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ പ്രവർത്തനം പഠിക്കാൻ മോട്ടറുകൾ എന്നിവയും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

Content Summary:

Gear Up for Success: Mercedes-Benz ADAM Course Awaits Ambitious Auto Tech Aspirants