ഒറ്റവർഷം : 14 മലയാളികൾക്ക് ഫുൾബ്രൈറ്റ് ഫെലോഷിപ്
ഫുൾബ്രൈറ്റ് ഫെലോഷിപ്– മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് സ്കോളേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി യുഎസിൽ ഉപരിപഠനത്തിനുള്ള മികച്ച അവസരം. ഇതൊക്കെ നമുക്കു പറഞ്ഞിട്ടുള്ളതാണോ എന്നു സംശയിക്കുന്നവർ കഴിഞ്ഞവർഷത്തെ ഫുൾബ്രൈറ്റ് ജേതാക്കളുടെ പട്ടിക നോക്കുക– 157 പേരിൽ 14
ഫുൾബ്രൈറ്റ് ഫെലോഷിപ്– മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് സ്കോളേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി യുഎസിൽ ഉപരിപഠനത്തിനുള്ള മികച്ച അവസരം. ഇതൊക്കെ നമുക്കു പറഞ്ഞിട്ടുള്ളതാണോ എന്നു സംശയിക്കുന്നവർ കഴിഞ്ഞവർഷത്തെ ഫുൾബ്രൈറ്റ് ജേതാക്കളുടെ പട്ടിക നോക്കുക– 157 പേരിൽ 14
ഫുൾബ്രൈറ്റ് ഫെലോഷിപ്– മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് സ്കോളേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി യുഎസിൽ ഉപരിപഠനത്തിനുള്ള മികച്ച അവസരം. ഇതൊക്കെ നമുക്കു പറഞ്ഞിട്ടുള്ളതാണോ എന്നു സംശയിക്കുന്നവർ കഴിഞ്ഞവർഷത്തെ ഫുൾബ്രൈറ്റ് ജേതാക്കളുടെ പട്ടിക നോക്കുക– 157 പേരിൽ 14
ഫുൾബ്രൈറ്റ് ഫെലോഷിപ്– മാസ്റ്റേഴ്സ്, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ, അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് സ്കോളേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി യുഎസിൽ ഉപരിപഠനത്തിനുള്ള മികച്ച അവസരം. ഇതൊക്കെ നമുക്കു പറഞ്ഞിട്ടുള്ളതാണോ എന്നു സംശയിക്കുന്നവർ കഴിഞ്ഞവർഷത്തെ ഫുൾബ്രൈറ്റ് ജേതാക്കളുടെ പട്ടിക നോക്കുക– 157 പേരിൽ 14 മലയാളികൾ. ഫുൾബ്രൈറ്റ്–നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ് നേടിയ 18 പേരിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥ ടി.വി. അനുപമ ഉൾപ്പെടെ 4 മലയാളികൾ. ഡോക്ടറൽ ഫെലോഷിപ് നേടിയ 33 പേരിൽ മലയാളികൾ 5 പേർ. പോസ്റ്റ് ഡോക്ടറൽ, അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് വിഭാഗങ്ങളിൽ 2 മലയാളികൾ വീതം. ഫുൾബ്രൈറ്റ്–കലാം ക്ലൈമറ്റ് ഡോക്ടറൽ ഫെലോഷിപ് ലഭിച്ച മൂന്നു പേരിലും ഒരു മലയാളി.
ഒരു പക്ഷേ, ഫുൾബ്രൈറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മലയാളി സാന്നിധ്യമുണ്ടായ വർഷം. അതേസമയം, കേരളത്തിൽ പ്രവർത്തിക്കുന്നവർ ഇവരിൽ രണ്ടോ മൂന്നോ പേർ മാത്രമെന്നും ഓർക്കണം. ഭൂരിഭാഗം പേരുടെയും മാസ്റ്റേഴ്സും പിഎച്ച്ഡിയും കേരളത്തിനു പുറത്തായിരുന്നു. ഈ 14 പേരുടെ പ്രൊഫൈലിലൂടെ കടന്നുപോകുമ്പോൾ തെളിഞ്ഞുകിട്ടും ഫുൾബ്രൈറ്റിലേക്കുള്ള വഴി.
ഫുൾബ്രൈറ്റ്– നെഹ്റു മാസ്റ്റേഴ്സ്
ടി.വി.അനുപമ: മലപ്പുറം പൊന്നാനി സ്വദേശിയായ ടി.വി. അനുപമ 2010ലാണു സിവിൽ സർവീസിൽ പ്രവേശിക്കുന്നത്. ആലപ്പുഴ, തൃശൂർ ജില്ലകളിൽ കലക്ടറായിരുന്ന അനുപമയ്ക്ക് പിന്നീട് ലാൻഡ് റവന്യൂ കമ്മിഷണറായിരിക്കെ യാണു ഫുൾബ്രൈറ്റ് ലഭിച്ചത്. ഹാർവഡിൽ കെന്നഡി സ്കൂളിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിലാണു പഠനം.
ഡോ. നവീൻ അനശ്വര: പാലക്കാട് ചെർപ്പുളശേരി സ്വദേശി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസും പീഡിയാട്രിക്സിൽ ഉപരിപഠനവും പൂർത്തിയാക്കിയശേഷം മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽനിന്ന് (ടിസ്സ്) ഹെൽത്ത്കെയർ മാനേജ്മെന്റിൽ പിജി ഡിപ്ലോമ നേടി. ദേശീയ ആരോഗ്യ മിഷനിൽ ജില്ലാ പ്രോഗ്രാം ഓഫിസറായിരുന്നു. നിലവിൽ ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തുന്നു.
ഫുൾബ്രൈറ്റ്– നെഹ്റു പോസ്റ്റ്ഡോക്ടറൽ
മുഹമ്മദ് റോഷൻ നൂറാനി: മലപ്പുറം ആക്കോട് സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽനിന്നു സോഷ്യോളജിയിൽ ബിരുദവും ഡൽഹി ജാമിയ മില്ലിയയിൽനിന്നു മാസ്റ്റേഴ്സും നേടിയശേഷം ഐഐടി മദ്രാസിൽനിന്നു പിഎച്ച്ഡി. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്‌ലിയിലാണു ഫുൾബ്രൈറ്റിന്റെ ഭാഗമായുള്ള ഗവേഷണം.
പ്രദീപ് രാമകൃഷ്ണൻ: പാലക്കാട് പട്ടാമ്പി സ്വദേശി. മൈസൂരു റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽനിന്നു ഫിസിക്സിൽ ഇന്റഗ്രേറ്റഡ് ബിഎസ്‌സി–ബിഎഡ്. തുടർന്ന് എംഎസ്‌സിയും പൂർത്തിയാക്കിയശേഷം ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽ പിഎച്ച്ഡി. ജർമനിയിലെ ഡ്യൂസ്ബർഗ്–എസ്സെൻ യൂണിവേഴ്സിറ്റിയിൽ വാൾട്ടർ ബെഞ്ചമിൻ പോസ്റ്റ്ഡോക്ടറൽ ഫെലോഷിപ്പോടെ ഗവേഷണം നടത്തുന്നതിനിടെയാണു ഫുൾബ്രൈറ്റ് അവസരം ലഭിക്കുന്നത്. ഷിക്കാഗോയിലെ നോർത്ത്‌വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലാണ് ഇനി ഗവേഷണം.
ടനീറ്റ ഏബ്രഹാം: പത്തനംതിട്ട തുമ്പമൺ സ്വദേശി. മുംബൈയിലാണു വളർന്നത്. ബെംഗളൂരു ക്രൈസ്റ്റ്, ചെന്നൈയിലെ ഏഷ്യൻ കോളജ് ഓഫ് ജേണലിസം എന്നിവിടങ്ങളിലെ പഠനശേഷം മാധ്യമപ്രവർത്തകയായി. പിന്നീട് യങ് ഇന്ത്യ ഫെലോഷിപ്പിന്റെ ഭാഗമായി ലിബറൽ ആർട്സിൽ പിജി ഡിപ്ലോമ. 2014 മുതൽ അഞ്ചുവർഷം അശോക യൂണിവേഴ്സിറ്റിയുടെ എജ്യൂക്കേഷൻ കൺസൽറ്റന്റ്. പിന്നീട് സ്വതന്ത്ര കൺസൽറ്റന്റായി. ഫുൾബ്രൈറ്റിന്റെ ഭാഗമായി ഹാർവഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് എജ്യുക്കേഷനിൽ എജ്യുക്കേഷൻ–ലീഡർഷിപ്–ഓർഗസൈനേഷൻ–ഒൻട്രപ്രനർഷിപ് എന്ന കോഴ്സ് ചെയ്യുന്നു.
വിദ്യ വിശ്വനാഥൻ: പാലക്കാട് സ്വദേശി. പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ. ഡൽഹി സർവകലാശാലയിൽനിന്നു ബിരുദവും മുംബൈ ടിസ്സിൽനിന്നു പിജിയും നേടിയ ശേഷം ഡൽഹിയിലെ സെന്റർ ഫോർ പബ്ലിക് റിസർച്ചിലുൾപ്പെടെ പ്രവർത്തിച്ചു. സോഷ്യൽ അക്കൗണ്ടബിലിറ്റി ഫോറം ഫോർ ആക്‌ഷൻ ആൻഡ് റിസർച് (സഫർ) എന്ന സന്നദ്ധസംഘടനയിൽ പ്രവർത്തിക്കുന്നതിനിടെയാണു ഫുൾബ്രൈറ്റ് ലഭിക്കുന്നത്. ഹാർവഡിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിലാണു പഠനം.
ഫുൾബ്രൈറ്റ്– നെഹ്റു ഡോക്ടറൽ
ഫാത്തിമ ഫസൽ: തൃശൂർ തളിക്കുളം സ്വദേശി. ടിസ്സിന്റെ ഹൈദരാബാദ് ക്യാംപസിൽനിന്നു സോഷ്യൽ സയൻസസിൽ ബിരുദവും മുംബൈ ക്യാംപസിൽനിന്ന് വിമൻ സ്റ്റഡീസിൽ എംഎയും. തുടർന്ന് ഐഐടി മദ്രാസിലെ പിഎച്ച്ഡി പഠനകാലത്താണു ഫുൾബ്രൈറ്റ് ലഭിച്ചത്. ബെംഗളൂരുവിലെ നഗരപ്രദേശങ്ങൾക്കു വന്ന മാറ്റങ്ങളും അതു സമ്പദ്ഘടനയെ ബാധിച്ച രീതിയും സംബന്ധിച്ചാണ് യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിൽ ഇപ്പോൾ ഗവേഷണം നടത്തുന്നത്.
നിഖിൻ ദേവ് നരേന്ദ്രദേവ്: മലപ്പുറം വള്ളിക്കുന്ന് സ്വദേശി. തിരുവനന്തപുരം ഐസറിൽനിന്നു ബയളോജിക്കൽ സയൻസിൽ എംഎസ്. ഇക്കാലത്തു സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റിയിൽ ഇന്റേൺഷിപ് ചെയ്തു. ഐസറിൽ തന്നെ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണു ഫുൾബ്രൈറ്റ് ലഭിച്ചത്. കലിഫോർണിയ സാൻഡിയാഗോയിലെ ദ് സ്ക്രിപ്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂറോ സയൻസിൽ ഗവേഷണം.
ആർദ്ര ശൈലേന്ദ്രൻ: ആലപ്പുഴ സ്വദേശി. ഭോപാൽ ഐസറിൽനിന്ന് കെമിസ്ട്രിയിൽ ഇന്റഗ്രേറ്റഡ് എംഎസ്. തുടർന്നു പുണെ ഐസറിൽ കംപ്യൂട്ടേഷനൽ കെമിസ്ട്രിയിൽ പിഎച്ച്ഡി ഗവേഷണം നടത്തവേ ഫുൾബ്രൈറ്റ് ഫെലോഷിപ്. പെൻസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഊർജവുമായി ബന്ധപ്പെട്ട മേഖലയിലാണു ഗവേഷണം.
ജോയൽ പി. ജോസഫ്: കുട്ടനാട് തലവടി സ്വദേശി. കർണാടകയിലാണു വളർന്നത്. ബെംഗളൂരു വിശ്വേശരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ബയോടെക്നോളജിയിൽ എൻജിനീയറിങ് ബിരുദവും എസ്ആർഎം യൂണിവേഴ്സിറ്റിയിൽനിന്നു ജനറ്റിക് എൻജിനീയറിങ്ങിൽ എംടെക്കും നേടി. അൽപകാലം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനിൽ ഗവേഷണം. തുടർന്ന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐഐഎസ്‌സി) പിഎച്ച്ഡി പഠനകാലത്താണു ഫുൾബ്രൈറ്റ് ലഭിച്ചത്. നിലവിൽ ക്ലീവ്‌ലൻഡിലെ വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണം.
അമൃത രാധാകൃഷ്ണൻ: ആലുവ സ്വദേശി. ആലുവ സെന്റ് സേവ്യേഴ്സിൽ ബിരുദവും തേവര എസ്എച്ചിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ പിജിയും നേടിയശേഷം ഐഐടി റൂർക്കിയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ ഫുൾബ്രൈറ്റ് ഫെലോഷിപ്. ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റിയിലാണു പഠനം.
ഫുൾബ്രൈറ്റ്–കലാം ക്ലൈമറ്റ് ഫെലോ ഫോർ ഡോക്ടറൽ റിസർച്
റിസാന സലീം: കോതമംഗലം സ്വദേശി. തൃശൂർ റോയൽ കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം. കർണാടകയിലെ എൻഐടി സൂറത്കലിൽനിന്ന് എംടെക്. ഐഐടി മദ്രാസിലെ പിഎച്ച്ഡി പഠനകാലത്താണു ഫുൾബ്രൈറ്റ് ലഭിക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിൽ കാലാവസ്ഥാ വ്യതിയാനം വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണു ഇർവിനിലെ കലിഫോർണിയ വാഴ്സിറ്റിയിൽ ഗവേഷണം.
അക്കാദമിക് ആൻഡ് പ്രഫഷനൽ എക്സലൻസ് സ്കോളേഴ്സ്
വിനോദ് നാരായണൻ: കോട്ടയം കടുത്തുരുത്തി ആയാംകുടി സ്വദേശി. കോതമംഗലം എംഎ കോളജിൽനിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്നു എംടെക്കും ബെംഗളൂരുവിലെ ജവാഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിൽനിന്നു പിഎച്ച്ഡിയും നേടി. 2009 മുതൽ ഐഐടി ഗാന്ധിനഗറിൽ അധ്യാപകൻ. യൂണിവേഴ്സിറ്റി ഓഫ് ഇലിനോയിയിലാണു ഫുൾബ്രൈറ്റ് ഭാഗമായുള്ള ഗവേഷണം.
പ്രഫ. പി.കെ. യാസർ അറാഫത്ത്: കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി. കാലിക്കറ്റ് സർവകലാശാലയിൽനിന്നു ബിരുദവും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽനിന്നു ചരിത്രത്തിൽ പിജിയും പിഎച്ച്ഡിയും പൂർത്തിയാക്കി. 2009 മുതൽ ഡൽഹി സർവകലാശാലയിൽ ഹിസ്റ്ററി വിഭാഗം അസി. പ്രഫസർ. 2018ൽ എൽഎം സിങ്‌വി വിസിറ്റിങ് ഫെലോയായി കേംബ്രിജിൽ പ്രവർത്തിച്ചു. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിലാണ് ഫുൾബ്രൈറ്റിന്റെ ഭാഗമായ ഗവേഷണം
ഇപ്പോൾ അപേക്ഷിക്കാം
ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയമാണിത്. നാലു ഘട്ടമായി ഏകദേശം ഒരു വർഷം നീളുന്നതാണ് സിലക്‌ഷൻ പ്രക്രിയ. ഒരു അമേരിക്കൻ സർവകലാശാലയിൽനിന്നുള്ള ക്ഷണമാണ് ആദ്യ ഘട്ടം. നമ്മുടെ പഠനവിഷയത്തിൽ താൽപര്യമുള്ള സ്ഥാപനം നമ്മളെ പ്രവേശിപ്പിക്കാൻ സന്നദ്ധമാണെന്ന് അറിയിക്കുന്ന കത്ത് തരണം. തുടർന്ന് അപേക്ഷ നൽകണം. ഇതിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റർവ്യൂ. തുടർന്നാണ് അമേരിക്കൻ ഫുൾബ്രൈറ്റ് ബോർഡിന്റെ അനുമതി ലഭിക്കുക.https://apply.iie.org/ffsp2025 എന്ന ലിങ്കിൽ മേയ് 15നു രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും. പ്രാഥമിക സിലക്‌ഷനുള്ളവരെ ഓഗസ്റ്റ് ആദ്യം വിവരമറിയിക്കും. ഓഗസ്റ്റ് അവസാനം ഇന്റർവ്യൂ. 2025 മാർച്ച്–ഏപ്രിലിൽ അന്തിമ സിലക്ഷൻ വിവരങ്ങൾ അറിയാം.