പ്രസ്താവനാചോദ്യങ്ങൾ പരിശീലിക്കേണ്ടത് എങ്ങനെയെന്നു മുൻലക്കങ്ങളിൽ പറഞ്ഞിരുന്നല്ലോ.ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ കൂടി നോക്കാം. വിഷയത്തിൽ നല്ല ധാരണ, നിരന്തരപരിശീലനം എന്നിവയുണ്ടെങ്കിൽ ഇത്തരം ചോദ്യങ്ങൾക്കു വേഗം ഉത്തരം കണ്ടെത്താം. 1. ചുവടെ തന്നിട്ടുള്ളവയിൽ പശ്ചിമതീരത്തെ തുറമുഖങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസ്താവനാചോദ്യങ്ങൾ പരിശീലിക്കേണ്ടത് എങ്ങനെയെന്നു മുൻലക്കങ്ങളിൽ പറഞ്ഞിരുന്നല്ലോ.ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങൾ കൂടി നോക്കാം. വിഷയത്തിൽ നല്ല ധാരണ, നിരന്തരപരിശീലനം എന്നിവയുണ്ടെങ്കിൽ ഇത്തരം ചോദ്യങ്ങൾക്കു വേഗം ഉത്തരം കണ്ടെത്താം.

1. ചുവടെ തന്നിട്ടുള്ളവയിൽ പശ്ചിമതീരത്തെ തുറമുഖങ്ങളിൽ ഉൾപ്പെടാത്തവ ഏതെല്ലാം:
(1) നവഷേവ
(2) പാരദ്വീപ്
(3) മസഗോൺ
(4) തൂത്തുക്കുടി
A. (1), (3) എന്നിവ
B. (2), (4) എന്നിവ
C. (1), (4) എന്നിവ
D. (2), (3) എന്നിവ
2. ആൻഡമാനെ നിക്കോബാറിൽനിന്നു വേർതിരിക്കുന്ന കടൽ ഭാഗം
A. 11 ചാനൽ
B. 10 ചാനൽ
C. ഗൾഫ് ഓഫ് മന്നാർ
D. 8 ചാനൽ
3. ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) പടിഞ്ഞാറ് ആരവല്ലി പർവതവും ചെങ്കുത്തായ ചെരിവുകളോടുകൂടിയ പീഠഭൂമികളാൽ രൂപം കൊണ്ടിട്ടുള്ള സത്പുര പർവതനിരയുമാണ് മധ്യ ഉന്നത തടത്തിന്റെ തെക്കേ അതിർത്തി
(2) നീളമേറിയ മണൽക്കൂനകളും ബർക്കനുകൾ എന്നറിയപ്പെടുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മണൽക്കൂനകളും നിറഞ്ഞ പ്രദേശമാണ് മധ്യ ഉന്നത തടം.
(3) മധ്യ ഉന്നത തടങ്ങളുടെ ശരാശരി ഉയരം 700 മീറ്ററിനും 1000 മീറ്ററിനുമിടയിലും ചെരിവ് പൊതുവേ വടക്കുപടിഞ്ഞാറ് ദിശയിലേക്കുമാണ്.
(4) മധ്യ ഉന്നത തടത്തിന്റെ കിഴക്കൻ തുടർച്ചയാണ് രാജ്മഹൽ കുന്നുകൾ.
A. (1), (2) എന്നിവ
B. (2), (3), (4) എന്നിവ
C. (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ
4. ഉപദ്വീപീയ പീഠഭൂമിയുടെ പടിഞ്ഞാറേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മലനിര ?
A. രാജ്മഹൽ കുന്നുകൾ
B. ഏലമലകൾ
C. ഡൽഹി മലനിര
D. ഗിർ മലനിര
5. വടക്കൻ സമതലങ്ങൾ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നീ നദികൾ വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിക്കപ്പെട്ട് രൂപപ്പെട്ടു.
(2) കിഴക്കുനിന്നു പടിഞ്ഞാറു വരെ ഏകദേശം 3200 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു
(3) വടക്കുനിന്നു തെക്കോട്ട് ഇവയെ ഭാബർ, ടെറായ്, എക്കൽ സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കുന്നു.
(4) ഭാബർ പ്രദേശത്ത് വെള്ളക്കെട്ടുള്ള ചതുപ്പുനിലങ്ങൾ രൂപപ്പെടുകയും സ്വാഭാവിക സസ്യജാലങ്ങളും വന്യജീവി വർഗങ്ങളും സമ്പുഷ്ടമായി വളരുകയും ചെയ്യുന്നു.
A. (1), (2), (3), (4) എന്നിവ
B. (1), (2), (3) എന്നിവ
C. (1), (4) എന്നിവ
D. (2), (3) എന്നിവ
6. പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും വടക്ക് സത്പുര, മൈക്കലാ നിരകളും മഹാദിയോ കുന്നുകളും അതിരിടുന്ന ഇന്ത്യയുടെ ഭൂവിഭാഗം ?
A. ഡക്കാൻ പീഠഭൂമി
B. മധ്യ ഉന്നത തടം
C. വടക്കുകിഴക്കൻ പീഠഭൂമി
D. വടക്കൻ സമതലം
ഉത്തരങ്ങൾ: 1B, 2B, 3D, 4D, 5B, 6A

English Summary:

Psc Tips by Mansoor Ali Kappungal