കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേരള പരീക്ഷാഭവൻ നടത്തും. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ. 4 കാറ്റഗറികളിൽ പരീക്ഷയുണ്ട്. 1. ലോവർ

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേരള പരീക്ഷാഭവൻ നടത്തും. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ. 4 കാറ്റഗറികളിൽ പരീക്ഷയുണ്ട്. 1. ലോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേരള പരീക്ഷാഭവൻ നടത്തും. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ. 4 കാറ്റഗറികളിൽ പരീക്ഷയുണ്ട്. 1. ലോവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കേരള പരീക്ഷാഭവൻ നടത്തും. നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ.  4 കാറ്റഗറികളിൽ പരീക്ഷയുണ്ട്. 

1. ലോവർ പ്രൈമറി
2. അപ്പർ പ്രൈമറി 
3. ഹൈസ്കൂൾ
4. യുപി തലം വരെയുള്ള ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു – യുപി തലം വരെ); സ്പെഷലിസ്റ്റ് (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികം)

Representative image. Photo Credit : triloks/iStocks.com
ADVERTISEMENT

എത്ര വിഭാഗങ്ങളിലെ പരീക്ഷകളെഴു താനും ഒരപേക്ഷ മതി. പക്ഷേ, ഓരോ വിഭാഗത്തിലേക്കും 500 രൂപ പരീക്ഷാ ഫീ അടയ്ക്കണം. പട്ടിക / ഭി‌ന്നശേഷി വിഭാഗക്കാർ 250 രൂപ. ഓരോ കാറ്റഗറിയിലെയും അപേക്ഷകർക്കു വേണ്ട മിനിമം യോഗ്യതയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിലുണ്ട്. 1,2,4 കാറ്റഗറികളിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും ഉണ്ടായിരിക്കും. മൂന്നാം കാറ്റഗറിയിൽ ഭാഷകളൊഴികെ വിഷയങ്ങളിലെ ചോദ്യങ്ങൾ ഇംഗ്ലിഷിൽ മാത്രം.

Representative Image. Photo Credit : Triloks / iStockPhoto.com

ഓൺലൈൻ അപേക്ഷാസമർപ്പണ ത്തിനുള്ള പടിപടിയായ നിർദേശങ്ങൾ വിജ്ഞാപനത്തിന്റെ 5, 18–22 പുറങ്ങളിലുണ്ട്. ‘കെ–ടെറ്റ് 2024 ഏപ്രിൽ’ പരീക്ഷയ്ക്കിരിക്കാൻ ഈ മാസം 26 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും പരീക്ഷാ ഫീ അടയ്ക്കുകയും ചെയ്യാം. അപേക്ഷയുടെ പ്രിന്റ് സൂക്ഷിക്കുക. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ഇതിലെ ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐഡിയും വേണം. ജൂൺ 3ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അപേക്ഷയുടെ പ്രിന്റോ സർട്ടിഫിക്കറ്റ് പകർപ്പുകളോ അയച്ചുകൊടുക്കേണ്ട. 

Representative image. Photo Credit : Deepak Sethi/iStock
ADVERTISEMENT

ഓരോ വിഭാഗത്തിലെ പരീക്ഷയിലും 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒഎംആർ രീതിയിലുള്ള ഉത്തരക്കടലാ സായിരിക്കും. തെറ്റുത്തരത്തിനു മാർക് കുറയ്ക്കില്ല. യോഗ്യതയ്ക്ക്, ടെസ്റ്റിൽ കുറഞ്ഞത് 60% മാർക്ക് നേടണം. പട്ടിക, പിന്നാക്ക വിഭാഗക്കാർ 55%, ഭിന്നശേഷി വിഭാഗക്കാർ 50% ക്രമത്തിൽ മാർക്ക് നേടിയാൽ മതി.

Representative image. Photo Credit : AJP/iStock

അപേക്ഷകർക്കു പ്രായപരിധി നിർദേശിച്ചിട്ടില്ല. പക്ഷേ നിയമനത്തിന് അപേക്ഷിക്കാൻ പ്രായവും അക്കാദമിക പരീക്ഷകളും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. ഈ പരീക്ഷയിൽ യോഗ്യത തെളിയിക്കുന്നതു വഴി നിയമനത്തിന് അവകാശം കിട്ടുകയില്ലെന്ന് ഓർക്കുക. ഒരിക്കൽ വിജയിച്ച കാറ്റഗറിയിൽ വീണ്ടും എഴുതാൻ കഴിയില്ല. ഏതു വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതാനാണു താൽപര്യമെന്ന് അപേക്ഷയിൽ കാണിക്കണം. ഒന്നിലേറെ ജില്ലകൾ പാടില്ല. സി–ടെറ്റ് (അധ്യാപകരാകാൻ കേന്ദ്രസർക്കാരിന്റെ യോഗ്യതാ പരീക്ഷ), എംഎഡ്, നെറ്റ്, സെറ്റ്, എംഫിൽ, പിഎച്ച്ഡി തുടങ്ങിയ യോഗ്യതകളുള്ളവർക്ക് ടെസ്റ്റെഴുതുന്നതിൽ നിന്നുള്ള ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ വിജ്ഞാപനത്തിന്റെ മൂന്നാം പേജിൽ.

Representative Image. Photo Credit:Prostock-Studio.istock
ADVERTISEMENT

ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയും സിലബസും പരീക്ഷാ ശൈലിയും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ വിജ്ഞാപനം https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in, www.scert.kerala.gov.in എന്നീ എന്നീ വെബ്സൈറ്റുകളിലുണ്ട്. ബിഎഡ്, ഡിഎഡ്, ഡിഎൽഎഡ് അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

Representative image. Photo Credit : stockpexel/Shutterstock

പരീക്ഷ ടൈംടേബിൾ വിഭാഗം തീയതി സമയം
കാറ്റഗറി 1: ജൂൺ 22 10–12.30
കാറ്റഗറി 2: ജൂൺ 22 2– 4.30
കാറ്റഗറി 3: ജൂൺ 23 10–12.30
കാറ്റഗറി 4: ജൂൺ 23 2– 4.30
സംശയപരിഹാരത്തിന്  Office of the Commissioner of Government Examinations, Pareeksha Bhavan, Poojapura, Thiruvananthapuram– 695012; ഫോൺ: 0471– 2546823   ktet.helpdesk@gmail.com.

English Summary:

K-TET 2024 Registration and Exam Details Announced