എൽഎൽബി പഠിക്കുമ്പോൾ മൂന്നുവർഷ കോഴ്സ് പഠിക്കണോ? പഞ്ചവത്സര കോഴ്സ് പഠിക്കണോ?
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് 5 വർഷ എൽഎൽബിക്കുള്ള അടിസ്ഥാന യോഗ്യത. നിയമപഠനത്തോടൊപ്പം ബിരുദതല വിഷയങ്ങളും സംയോജിപ്പിച്ചുള്ള പഠനം. തിരഞ്ഞെടുക്കുന്ന പഠനവിഷയങ്ങൾ അനുസരിച്ച് എൽഎൽബി യോടൊപ്പം ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിടെക് എന്നിവയിലൊന്നു സംയോജിപ്പിച്ചുള്ള ബിരുദമാകും ലഭിക്കുക.

ചോദ്യം: മൂന്നു വർഷ എൽഎൽബിയും 5 വർഷ എൽഎൽബിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാമാണ് ?
ഉത്തരം : ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് 5 വർഷ എൽഎൽബിക്കുള്ള അടിസ്ഥാന യോഗ്യത. നിയമപഠനത്തോടൊപ്പം ബിരുദതല വിഷയങ്ങളും സംയോജിപ്പിച്ചുള്ള പഠനം. തിരഞ്ഞെടുക്കുന്ന പഠനവിഷയങ്ങൾ അനുസരിച്ച് എൽഎൽബി യോടൊപ്പം ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിടെക് എന്നിവയിലൊന്നു സംയോജിപ്പിച്ചുള്ള ബിരുദമാകും ലഭിക്കുക. കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള ദേശീയ നിയമ സർവകലാശാലകൾ, സിംബയോസിസ്, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, എൻഐഎംഎസ് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിൽ 5 വർഷ എൽഎൽബി ലഭ്യമാണ്.
ഏതെങ്കിലും വിഷയത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയവർക്കാണ് 3 വർഷ എൽഎൽബിക്കു ചേരാനാവുക. 5 വർഷ എൽഎൽബിയിൽനിന്നു വിഭിന്നമായി ഈ പ്രോഗ്രാമിൽ പൂർണമായും നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു.
അതേസമയം നിയമവുമായി ബന്ധപ്പെട്ട എല്ലാ തൊഴിൽമേഖലകളിലും ഇരു പ്രോഗ്രാമുകൾക്കും തുല്യ മൂല്യമാണു ള്ളത്. നാഷനൽ ലോ സ്കൂൾ ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു, നൽസാർ യൂണിവേഴ്സിറ്റി ഓഫ് ലോ ഹൈദരാ ബാദ്, നാഷനൽ ലോ യൂണിവേഴ്സിറ്റി ഡൽഹി, ഫാക്കൽറ്റി ഓഫ് ലോ ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി, ഗുജറാത്ത് നാഷനൽ ലോ യൂണിവേഴ്സിറ്റി, സിംബയോസിസ് പുണെ, ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ സോനിപ്പത്ത്, നാഷനൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി തുടങ്ങിയിടങ്ങളിലെ 3 വർഷ എൽഎൽബി സവിശേഷമാണ്. കേരളത്തിൽ കൊച്ചി, എംജി, കണ്ണൂർ സർവകലാ ശാലകൾ, വിവിധ സർക്കാർ / സ്വകാര്യ കോളജുകൾ എന്നിവിടങ്ങളിൽ ഇരു പ്രോഗ്രാമുകളുമുണ്ട്. ഐഐടി ഖരഗ്പുരിലെ 3 വർഷ എൽഎൽബി പ്രോഗ്രാം ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സ്പെഷലൈസേഷനോടു കൂടിയതാണ്. ബിടെക്, എംബിഎ, എംഎസ്‌സി, എംഫാം യോഗ്യതയുള്ളവർക്കാണ് പ്രവേശനം.