10–ാം ക്ലാസും പ്ലസ്ടുവും വിജയിച്ചവരാണോ?; ബുദ്ധിപരമായി തിരഞ്ഞെടുക്കാം ഉപരിപഠന കോഴ്സുകൾ
വിവിധ കേന്ദ്ര, സംസ്ഥാന ബോർഡുകൾ 10, 12 ഫലങ്ങൾ (എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങളുൾപ്പടെ) പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 2023 ലെ തൊഴിൽ, ആഗോള നൈപുണ്യ റിപ്പോർട്ടുകൾ സേവന മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, സാങ്കേതികവിദ്യ, ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയിലെ വളരുന്ന പ്രവണതകൾ എന്നിവയെ അടിസ്ഥാനമാക്കി കോഴ്‌സുകൾ

വിവിധ കേന്ദ്ര, സംസ്ഥാന ബോർഡുകൾ 10, 12 ഫലങ്ങൾ (എസ്എസ്എൽസി, പ്ലസ്ടു ഫലങ്ങളുൾപ്പടെ) പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 2023 ലെ തൊഴിൽ, ആഗോള നൈപുണ്യ റിപ്പോർട്ടുകൾ സേവന മേഖലകളിലെ മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, സാങ്കേതികവിദ്യ, ലോകമെമ്പാടുമുള്ള തൊഴിൽ വിപണിയിലെ വളരുന്ന പ്രവണതകൾ എന്നിവയെ അടിസ്ഥാനമാക്കി കോഴ്‌സുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു. ബിസിനസ്സ്, നേതൃത്വം, ഡാറ്റ സയൻസ്, ടെക്നോളജി, ആർട്ട് ആൻഡ് ഡിസൈൻ, മീഡിയ കോഴ്സുകൾ എന്നിവ ലോകത്തെമ്പാടും ഉയർന്നുവരുന്നു.
പത്താം ക്ലാസിന് ശേഷം വിദ്യാർഥികൾ, പ്ലസ് ടു പ്രോഗ്രാമുകൾക്കുള്ള കോമ്പിനേഷനുകൾ തിരഞ്ഞെടുക്കുമ്പോൾ, പ്ലസ് ടുവിന് ശേഷമുള്ള അവരുടെ ഭാവി പഠനത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കേണ്ടതുണ്ട്. പ്ലസ് ടു വിദ്യാർത്ഥികൾ സ്റ്റം കോഴ്‌സുകൾ, ടെക്‌നോളജി കോഴ്‌സുകൾ, ലിബറൽ ആർട്‌സ്, ഡിസൈൻ, ഡാറ്റ സയൻസ്, സ്‌കിൽ ഡെവലപ്‌മെൻ്റ് കോഴ്‌സുകൾ എന്നിവയിലെ മാറ്റങ്ങൾ കാണേണ്ടതുണ്ട്.
2024 സാങ്കേതികവിദ്യ, കാർഷിക ബിസിനസ്സ്, സംരംഭകത്വം എന്നിവയുടെ വർഷമാണ്. എല്ലാ മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗത്തിൽ കുതിപ്പുണ്ടാകും. വ്യാപാരത്തിലും സേവനങ്ങളിലും AI യുടെ ഉപയോഗം എന്നിവ 80 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സും നിയമവും, ഫിൻടെക്, അഗ്രിടെക്, ഹെൽത്ത് ടെക്, ഡാറ്റാ സയൻസ്, അനലിറ്റിക്‌സ്, മാനേജ്‌മെൻ്റ്, സൈക്കോളജി പ്രോഗ്രാമുകൾ തുടങ്ങിയ സംയോജിത കോഴ്‌സുകൾക്ക് ധാരാളം അവസരങ്ങളുണ്ട്. COP28 ന്റെ തുടർച്ചയെന്നോണം കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, അഡാപ്റ്റേഷൻ സാങ്കേതികവിദ്യകൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ശുദ്ധ ഊർജം , ഹരിതോർജ്ജം, ഹൈഡ്രജൻ ഊർജ്ജം എന്നിവയിൽ ഗണ്യമായ വളർച്ച ഉണ്ടാകും. ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി കരുത്താർജ്ജിക്കും. കൃഷിയിൽ നിന്ന് അഗ്രിബിസിനസ്, ഫുഡ് പ്രോസസിങ്, ഫുഡ് ഇ റീട്ടെയിൽ എന്നിവയിലേക്കുള്ള പരിവർത്തനം വളരെ വേഗത്തിലാണ്.
കൃഷിയിൽ വളർച്ച കൈവരിക്കാൻ ഉൽപ്പാദകരുടെയും ഉൽപന്നങ്ങളുടെയും മൂല്യവർധനം, സംയോജനം എന്നിവ അത്യന്താപേക്ഷിതമാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലും പ്രോഗ്രാമുകളിലും വൻ വർധനവ് ദൃശ്യമാണ്. 2024 അവസാനത്തോടെ ഇന്ത്യയിൽ നിന്ന് ഒരു ദശലക്ഷം വിദ്യാർഥികൾ വിദേശ ക്യാംപസ്സുകളിലെത്തും. യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെ, നെതർലാൻഡ്‌സ്, കാനഡ എന്നിവയാണ് വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങൾ. ഓസ്‌ട്രേലിയ, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ അന്തർദേശീയ വിദ്യാർത്ഥികൾക്കുള്ള ഗുണനിലവാര നിയന്ത്രണം കർശനമായി നടപ്പിലാക്കുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിച്ചുവരുന്നു. ലോകമെമ്പാടും സാങ്കേതിക വിദ്യാധിഷ്ഠിത തൊഴിലവസരങ്ങൾ വർധിച്ചു വരുന്നു. ക്വാണ്ടം കംപ്യൂട്ടിങ്, എഐ, ഓട്ടോമേഷൻ, ഡാറ്റാ സയൻസ് എന്നിവ ഈ വളർച്ചയെ സുഗമമാക്കും. കരിയർ വിപണിയിൽ ഓട്ടോമേഷൻ, വൈദഗ്ധ്യം, പ്രത്യേകിച്ച് നൈപുണ്യവും പുനർ നൈപുണ്യവും വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിൽ ക്ഷമതയെ നിർണ്ണയിക്കും. പ്ലെയ്‌സ്‌മെൻ്റുകൾ സുഗമമാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അക്കാദമിക് വ്യവസായ സഹകരണം ആവശ്യമാണ്.
ദേശീയ വിദ്യാഭ്യാസ നയം 2020
നാലു വർഷത്തെ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ കൂടുതലായി നിലവിൽ വരും. ബിരുദാനന്തര പ്രോഗ്രാമുകളിൽ തൊഴിലിനിണങ്ങിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കരിയറിലെ വിജയം പ്രധാനമായും കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ ശരിയായ തിരഞ്ഞെടുപ്പും പങ്കാളിത്തവും വിദ്യാർത്ഥികളെ മികച്ച കരിയറിലെത്താൻ പ്രേരിപ്പിക്കും.