അധ്യാപക പരിശീലനത്തിന് കേന്ദ്രസർക്കാരിലെ എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള 5 ‘റീജനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് എജ്യുക്കേഷൻ’ മൈസൂരു, അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക പരിശീലനത്തിന് കേന്ദ്രസർക്കാരിലെ എൻസിഇആർടിയുടെ നിയന്ത്രണത്തിലുള്ള 5 ‘റീജനൽ ഇൻസ്റ്റിറ്റ്യൂട്സ് ഓഫ് എജ്യുക്കേഷൻ’ മൈസൂരു, അജ്മേർ, ഭുവനേശ്വർ, ഭോപാൽ, ഷില്ലോങ് എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കാണ് പൊതുവേ മൈസൂരുവിൽ പ്രവേശനം. Regional Institute of Education, Manasagangothri, Mysuru – 570006; ഫോൺ: 0821 2514095, riemysore@rediffmail.com; വെബ്: www.riemysore.ac.in.

എൻസിഇആർടി ഏർപ്പെടുത്തുന്ന എൻട്രൻസിലൂടെ പ്രവേശനം നടത്തും. ഈ വർഷം എൻട്രൻസിന്റെ ചുമതല ഭുവനേശ്വർ കേന്ദ്രത്തിന്. ഫോൺ: 8280337189; ceesupport2024@riebbs.ac.in. വെബ്: www.cee.ncert.gov.in.

ADVERTISEMENT

എറണാകുളം, കവരത്തി, ചെന്നൈ, മൈസൂരു, മുംബൈ, ഡൽഹി അടക്കം 36 കേന്ദ്രങ്ങളിൽ ജൂൺ 16ന് എൻട്രൻസ് പരീക്ഷ നടത്തും. ബിഎഡ്, എംഎഡ് പ്രോഗ്രാമുകളുടെ ഫലം ജൂലൈ 10ന് അറിയാം. മറ്റുള്ളവ ജൂലൈ 5നും.
31 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിഎസ്‌സി ബിഎഡ്, ബിഎ ബിഎഡ്, എംഎസ്‌സി ബിഎഡ് അപേക്ഷകർക്ക് ജൂൺ 20 വരെ യോഗ്യതാപരീക്ഷയുടെ മാർക്ക് അപ്‌ലോഡ് ചെയ്യാം. ബിഎഡ്, ബിഎഡ്–എംഎഡ്, എംഎഡ് അപേക്ഷകർക്ക് ജൂൺ 30 വരെയും.

പ്രോഗ്രാമുകൾ
1. ഇന്റഗ്രേറ്റഡ് ബിഎസ്‌സി ബിഎഡ്: 4 വർഷം. ബിഎസ്‌സി ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. 2 സ്ട്രീമുകൾ: (i) ഫിസിക്കൽ സയൻസ് ഗ്രൂപ്പ്: ഇതിലേക്ക് ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് 12ൽ പഠിച്ചിരിക്കണം (ii) ബയളോജിക്കൽ സയൻസ് ഗ്രൂപ്പ്: ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി 12ൽ പഠിച്ചിരിക്കണം. 12ൽ മൊത്തം 50% മാർക്ക് വേണം. ഓരോ ഗ്രൂപ്പിനും 55 സീറ്റ്.
2. ഇന്റഗ്രേറ്റഡ് ബിഎ ബിഎഡ്: 4 വർഷം. ബിഎ, ബിഎഡ് എന്നീ 2 ബിരുദങ്ങൾക്കും തുല്യം. സയൻസ്, കൊമേഴ്സ്, അഥവാ ആർട്സ് ഐച്ഛികമായി 50% മാർക്കോടെ 12 ജയിച്ചവർക്ക് അപേക്ഷിക്കാം. 55 സീറ്റ്.
3. ഇന്റഗ്രേറ്റഡ് എംഎസ്‌സി എംഎഡ്: 6 വർഷം. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് ഇവയൊന്നിലെ എംഎസ്‌സിയും ബിഎഡും ഒരുമിച്ചു ലഭിക്കും. ഫിസിക്‌സ്, കെമിസ്‌ട്രി, മാത്‌സ് എന്നിവയടങ്ങിയ പ്ലസ്‌ടു 50% മാർക്കോടെ ജയിക്കണം. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് 22 സീറ്റ് വീതം. ഇന്ത്യയിലെ ഏതു പ്രദേശത്തുള്ളവർക്കും അപേക്ഷിക്കാം.
4. ബിഎഡ്: 2 വർഷം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് ഇവയൊന്നിലെ ബാച്‌ലർ അഥവാ മാസ്റ്റേഴ്സ് ബിരുദം, അഥവാ ബിടെക് 50% മാർക്കോടെ വേണം. ബന്ധപ്പെട്ട ബിഎഡ് വിഷയഗ്രൂപ്പിലേ പ്രവേശനമുള്ളൂ. പട്ടിക, ഭിന്നശേഷി 45% മേൽസൂചിപ്പിച്ച സയൻസ്, ഹ്യുമാനിറ്റീസ് സ്ട്രീമുകൾക്ക് 28 സീറ്റ് വീതം.
5. എംഎഡ്: 2 വർഷം. 50% മാർക്കോടെ ബിഎഡ്, ബിഎബിഎഡ്, ബിഎസ്‌സി ബിഎ‍ഡ്, ബിഎസ്‌സിഎ‍ഡ്, ബിഎൽഎഡ്, ഡിഎൽഎഡും 50% മാർക്കോടെ ആർട്സ്/ സയൻസ് ബിരുദം എന്നിവയിൽ ഏതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാം. 55 സീറ്റ്.
പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് മിനിമം യോഗ്യതയിൽ 5% മാർക്കിളവുണ്ട്.1,2,3 പ്രോഗ്രാമുകൾക്ക് 2022, 2023, 2024 വർഷങ്ങളിൽ 12 ജയിച്ചവരെയാണ് പരിഗണിക്കുക.
1, 3 പ്രോഗ്രാമുകളിൽ പ്രവേശന യോഗ്യതയ്ക്കു മാത്‌സിനു പകരം സ്റ്റാറ്റിസ്റ്റിക്സും, ഒന്നാമത്തെ പ്രോഗ്രാമിൽ ബയോളജിക്കു പകരം ബയോടെക്നോളജിയും പരിഗണിക്കും. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണം പാലിക്കും. ഭോപാലിലെ ബിഎ‍‍ഡ്–എംഎഡ് പ്രോഗ്രാമിലേക്കു കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഹോസ്റ്റൽ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങളും മുൻ ചോദ്യക്കടലാസുകളും വെബ്സൈറ്റിൽ.

English Summary:

Mysore Regional Institute Announces Teacher Training Programs: Apply Online by March 31st