ജോലിസ്ഥലത്ത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. പക്ഷേ പലസ്ഥാപനങ്ങളും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാറില്ല. ലേബർ ലോ അനുസരിച്ച് നൂറ്റൻപതോ അതിലധികമോ ജീവനക്കാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ഒരു പ്രഫഷണൽ ഫസ്റ്റ് എയ്ഡ് റൂം വേണമെന്ന് നിർബന്ധമുണ്ട്. അതുപോലെ

ജോലിസ്ഥലത്ത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. പക്ഷേ പലസ്ഥാപനങ്ങളും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാറില്ല. ലേബർ ലോ അനുസരിച്ച് നൂറ്റൻപതോ അതിലധികമോ ജീവനക്കാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ഒരു പ്രഫഷണൽ ഫസ്റ്റ് എയ്ഡ് റൂം വേണമെന്ന് നിർബന്ധമുണ്ട്. അതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിസ്ഥലത്ത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. പക്ഷേ പലസ്ഥാപനങ്ങളും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാറില്ല. ലേബർ ലോ അനുസരിച്ച് നൂറ്റൻപതോ അതിലധികമോ ജീവനക്കാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ഒരു പ്രഫഷണൽ ഫസ്റ്റ് എയ്ഡ് റൂം വേണമെന്ന് നിർബന്ധമുണ്ട്. അതുപോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിസ്ഥലത്ത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്. പക്ഷേ പലസ്ഥാപനങ്ങളും ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാറില്ല. ലേബർ ലോ അനുസരിച്ച് നൂറ്റൻപതോ അതിലധികമോ ജീവനക്കാർ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയാണെങ്കിൽ അവിടെ ഒരു പ്രഫഷണൽ ഫസ്റ്റ് എയ്ഡ് റൂം വേണമെന്ന് നിർബന്ധമുണ്ട്. അതുപോലെ തന്നെ പ്രധാന്യമർഹിക്കുന്ന സംഗതിയാണ് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡും. മാനസികാരോഗ്യ വിദഗ്ധർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സാന്നിധ്യമല്ല ഈ നിർവചനം കൊണ്ട് അർഥമാക്കുന്നത്. സഹപ്രവർത്തകർ പരസ്പരം കേൾക്കുക, മനസ്സിലാക്കുക, ആവശ്യമുള്ള സമയത്ത് മാനസിക പിന്തുണ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒപ്പം ജോലി ചെയ്യുന്ന അല്ലെങ്കിൽ തൊട്ടരുകിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾ അനുദിനം വ്യത്യസ്ത മാനസികാവസ്ഥയിൽക്കൂടി കടന്നു പോകുന്നവരാകാം. വ്യക്തി ജീവിതത്തിൽ പല തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നവർ അക്കൂട്ടത്തിലുട്ടാകും. വ്യക്തിപരമായ കാരണങ്ങളാൽ മാനസിക സമ്മർദ്ദവും ആശങ്കയുമൊക്കെ അനുഭവിക്കുന്ന യാളുകൾ അക്കൂട്ടത്തിലുണ്ടാകാം. പലരും അതൊന്നും തുറന്നു പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കാറുണ്ട്. ചിലരുടെ മുഖത്തു നോക്കിയാൽത്തന്നെ മനസ്സിലാകും അവർ വല്ലാത്ത സങ്കടത്തിലും വിഷമത്തിലുമാണെന്ന്. പക്ഷേ മിക്കവരും ഇത്തരം കാര്യങ്ങൾ സഹപ്രവർത്തകരോട് തുറന്നു സംസാരിക്കാൻ താൽപര്യപ്പെടാറില്ല.

Representative image. Photo Credit:PeopleImages/istockphoto.com
ADVERTISEMENT

വിഷമങ്ങളും സമ്മർദ്ദങ്ങളും ഉള്ളിലൊതുക്കുന്നത് ജോലിയിലുള്ള ഉൽപാദനക്ഷമതയേയും മാനസിക സംതൃപ്തിയെയും പലപ്പോഴും മോശമായി ബാധിക്കാറുണ്ട്. പലപ്പോഴും തൊട്ടടുത്തിരിക്കുന്നവർ പോലും സഹപ്രവർത്തകരുടെ ഇത്തരം വിഷമങ്ങൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. കാലമേറെ ഇങ്ങനെ കടന്നു പോകുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. സഹപ്രവർത്തകർ ഒന്നു മനസ്സു വച്ചാൽ മാനസികമായി വിഷമിക്കുന്ന ജീവനക്കാരുടെ ജീവിതത്തിൽ അൽപമെങ്കിലും സന്തോഷവും സമാധാനവും നിറയ്ക്കാൻ സാധിക്കും.

Image Credits: AndreyPopov/Istockphoto.com

മുഖം മാറുമ്പോൾ ഒറ്റപ്പെടുത്തരുത്
പൊതുവെ സന്തോഷത്തോടെ എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന സഹപ്രവർത്തകന്റെ അല്ലെങ്കിൽ സഹപ്രവർത്തകയുടെ മുഖമൊന്നു വാടിയാൽ അവരെ ഒരിക്കലും ഒറ്റപ്പെടുത്തരുത്. സമാധാനപരമായി പ്രശ്നങ്ങള്‍ എന്താണെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കാം. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുടെ മുഖഭാവത്തിൽ നിന്നു തന്നെ അത് വ്യക്തമാകും. അത്തരം സാഹചര്യങ്ങിൽ കാര്യങ്ങൾ തുറന്നു സംസാരിക്കുകയും വേണ്ട മാനസിക പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യുക. ജോലി ചെയ്യുന്ന വേഗം കുറയുക, എന്നും കൃത്യ സമയത്ത് ജോലിക്കു വരുന്നയാൾ തുടർന്നുള്ള ദിവസങ്ങളിൽ പല സമയത്ത് വരാൻ തുടങ്ങുക, ആഹാരം കൃത്യമായി കഴിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണിച്ചാൽ അവർ സമ്മർദ്ദത്തിലാണെന്ന് മനസ്സിലാക്കാം. 

ADVERTISEMENT

മൂന്ന് കാര്യങ്ങൾ മതി അപരനെ അറിയാൻ
ഇംഗ്ലിഷ് അക്ഷരമാലയിലെ L എന്ന അക്ഷരം ഉപയോഗിച്ചുള്ള മൂന്ന് വാക്കുകൾ സഹപ്രവർത്തകനെ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. ആദ്യത്തേത് ലുക്ക് അഥവാ നോട്ടം. ഒരാളെ നോക്കുമ്പോൾ അൽപം നിരീക്ഷണ പാടവം കൂടിയുണ്ടെങ്കിൽ അപ്പുറത്തു നിൽക്കുന്ന ആളിന്റെ മനസ്സിലെന്താണെന്ന് കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിക്കും. 

Representative Image. Photo Credit: Creativa Images/Shutterstock

എന്തും തുറന്നു സംസാരിക്കാനുള്ള ഒരു ബന്ധം സഹപ്രവർത്തകരുമായി ഉണ്ടാക്കിയെടുക്കുക. പലപ്പോഴും എത്ര സമ്മർദ്ദമുണ്ടായാലും പലരും സഹപ്രവർത്തകരോട് അതു തുറന്നു പറയാത്തത് പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമോ, അത് കേൾക്കുന്നയാളുകൾ മറ്റുള്ളവരോട് പറയുമോ എന്നൊക്കെയുള്ള പേടി കൊണ്ടാണ്. ഒരാൾ പ്രശ്നത്തിലാണെന്നു തോന്നിയാൽ എന്തുപറ്റിയെന്നു ചോദിക്കാനും അവർ പറയുന്നതു ക്ഷമയോടെ കേൾക്കാനും എന്തു പ്രശ്നം വന്നാലും ഞങ്ങൾ ഒപ്പമുണ്ട് എന്നൊരു ഉറപ്പു നൽകാനും സഹപ്രവർത്തകർക്ക് കഴിയണം. അത് അപ്പുറത്തുള്ളയാൾക്ക് വളരെയധികം ആശ്വാസം പകരും.

Representative image. Photo Credit: VSanandhakrishna/istockphoto.com
ADVERTISEMENT

രണ്ടാമത്തെ വാക്ക് ലിസൺ എന്നുള്ളതാണ്. സഹപ്രവർത്തകന് എന്താണ് പറയാനുള്ളതെന്ന് ശ്രദ്ധിച്ച് കേൾക്കണം.  അടുത്തിരിക്കുന്ന ആളെ നോക്കാനും അവരോട് ചിരിക്കാനും മിണ്ടാനും ശ്രമിക്കണം. സൗഹൃദം തോന്നിയെങ്കിൽ മാത്രമേ ഉള്ളിലുള്ള കാര്യം അവർ തുറന്നു പറയൂ. അതുപോലെ തന്നെ നിങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്ന ഒരാളാണെന്ന തോന്നലും സഹപ്രവർത്തകർക്കുണ്ടാകണം. എങ്കിൽ മാത്രമേ അവർ മനസ്സു തുറന്നു സംസാരിക്കൂ.

Representative image. Photo Credit : Deepak sethi/iStock

മൂന്നാമത്തെ വാക്ക് ലിങ്ക് എന്നതാണ്. സഹപ്രവർത്തകർ പങ്കുവയ്ക്കുന്ന പ്രശ്നങ്ങളുടെ ഗൗരവമനുസരിച്ചു വേണം അത് പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകാൻ. ചില പ്രശ്നങ്ങൾ കേൾക്കുമ്പോൾത്തന്നെ മനസ്സിലാകും അതു കൈയിൽ നിൽക്കുന്നതല്ലന്ന് അത്തരം സന്ദർഭങ്ങളിൽ സഹപ്രവർത്തകനെ അതു പറഞ്ഞു ബോധ്യപ്പെടുത്തുകയും വിദഗ്ധ സഹായം തേടാൻ പ്രേരിപ്പിക്കുകയും ചെയ്യാം. അതിനു പകരം എല്ലാം ഞാൻ സംസാരിച്ച് ശരിയാക്കാം എന്ന മനോഭാവത്തോടെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കരുത്. ലിങ്ക് എന്നതുകൊണ്ട് അർഥമാക്കുന്നത് സഹപ്രവർത്തകന് ഏതു മേഖലയിലെ വിദഗ്ധരുടെ സഹായമാണോ ആവശ്യം അവരുമായി കണക്റ്റ് ചെയ്തു കൊടുക്കുക അല്ലെങ്കിൽ കണക്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ്. ക്ലിനിക്കൽ സപ്പോർട്ട് വേണമെങ്കിൽ ഒരു ക്ലിനിക്കൽ ൈസക്കോളജിസ്റ്റിനെ ലിങ്ക് ചെയ്യണം. ഫിനാൻഷ്യൽ സപ്പോർട്ടാണ് വേണ്ടതെങ്കിൽ അത്തരത്തിലുള്ള കാര്യങ്ങളിലേക്ക് ലിങ്ക് ചെയ്യണം. ചിലപ്പോൾ മേലധികാരി കൂടി അറിഞ്ഞിരിക്കാൻ തക്കവിധം ഗൗരവമുള്ള വിഷയങ്ങളാണെങ്കിൽ സഹപ്രവർത്തകന്റെ അറിവോടുകൂടി ശരിയായ രീതിയിൽത്തന്നെ അത് അവരെ അറിയിക്കണം. അങ്ങനെ സഹപ്രവർത്തകർ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരം കണ്ടെത്താൻ ശ്രമിക്കണം.

Representative image. Photo Credit : Dusan Petkovic/Shutterstock

പങ്കുവയ്ക്കുന്ന കാര്യങ്ങൾ പറഞ്ഞു നടക്കരുത്.സഹപ്രവർത്തകർ വിശ്വസിച്ച് പറയുന്ന അവരുടെ പ്രശ്നങ്ങൾ മൂന്നാമതൊരാളോട് പങ്കുവയ്ക്കാതിരിക്കാനുള്ള മര്യാദ കാട്ടണം. സഹപ്രവർത്തകർ പറയുന്നത് ബഹുമാനത്തോടെ കേൾക്കാനും അനുതാപത്തോടെ ആശ്വസിപ്പിക്കാനും  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകാനും ശ്രമിക്കണം. ചിലർക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ആരെങ്കിലും തങ്ങളെ കേൾക്കുന്നതു തന്നെ വളരെ ആശ്വാസം പകരും. എന്തുവന്നാലും ഒപ്പമുണ്ട് എന്നൊരു ഉറപ്പ് വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും അപ്പുറത്തു നിൽക്കുന്നയാൾക്ക് നൽകാം. മനസ്സിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞു കഴിയുമ്പോൾത്തന്നെ പലർക്കും സ്വാഭാവിക ജീവിതത്തിലേക്കും ജോലിയിലേക്കും മടങ്ങാൻ സാധിക്കും.

Creative images. Manorama

സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് കൊടുക്കുമ്പോൾ ജീവനക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ഒപ്പം ജോലി ചെയ്യുന്നയാൾ ഒരു പ്രശ്നവുമായി വരുമ്പോൾ അതിനെ നിസാരവൽക്കരിക്കരുത്. 
∙അവജ്ഞയോടെ അവഗണിക്കാതെ അർഹിക്കുന്ന ബഹുമാനത്തോടെ കേൾക്കാൻ തയാറാവണം.
∙സഹപ്രവർത്തകർ പറയുന്ന കാര്യങ്ങളെ മുൻവിധിയോടെ കാണരുത്.
∙അനുതാപത്തോടെ പെരുമാറുകയും പിന്തുണ നൽകുകയും ചെയ്യണം.
∙ വിശ്വസിച്ചു പറയുന്ന കാര്യങ്ങൾ പറഞ്ഞു നടക്കരുത്.

English Summary:

The Importance of Psychological First Aid in the Workplace: Building Stronger, Happier Teams

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT