എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം

എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്രത്തോളം മിടുക്കും അറിവുമുണ്ടെങ്കി ലും അഭിമുഖം നടക്കുന്ന ദിവസത്തെ പ്രകടനം കൂടി നന്നായാലേ ആഗ്രഹിച്ച ജോലി ലഭിക്കൂ. സ്വന്തം കഴിവ് എങ്ങനെ സ്ഥാപനത്തിനു വേണ്ടി പ്രയോജനപ്പെടുത്താമെന്ന കൃത്യമായ ധാരണയുണ്ടെങ്കിലേ അഭിമുഖമെന്ന കടമ്പ വിജയകരമായി കടക്കാൻ സാധിക്കൂ. അതുകൊണ്ടു തന്നെ അഭിമുഖത്തിൽ എങ്ങനെ പ്രകടനം നടത്തണമെന്ന തിനെക്കുറിച്ച് വ്യക്തമായ ആസൂത്രണവും ആവശ്യമാണ്. മികവു പുലർത്തുന്ന ഒരു സ്ഥാപനത്തിൽ ശ്രദ്ധേയ പോസ്റ്റിൽ എത്തിരപ്പെടാൻ അഭിമുഖത്തെ മറികടക്കാതെ മറ്റൊരു മാർഗവുമില്ല. നല്ല അനുഭവപരിചയവും വൈദഗ്ധ്യവുമുള്ളവരായിരിക്കും അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിക്കുക. പ്രത്യേകിച്ചും ജോലിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചോദ്യങ്ങൾ പല രൂപത്തിൽ ഉന്നയിക്കപ്പെടാം. ഒരൊറ്റ ഉത്തരം മാത്രം തയാറാക്കി പോകുന്ന ഒരാൾക്ക് ഈ ചോദ്യങ്ങളെയെല്ലാം നേരിടാനുള്ള കരുത്ത് ഉണ്ടാകണമെന്നില്ല. ഒന്നിലധികം ഉത്തരങ്ങളും തയാറാക്കിയിരിക്കണം. എങ്കിൽ മാത്രമേ പരീക്ഷിക്കാനുള്ള ചോദ്യങ്ങൾക്കു മുമ്പിൽ തളരാതെ പിടിച്ചുനിൽക്കാനും വിജയിക്കാനും കഴിയൂ.

ഒരൊറ്റ ചോദ്യം മതി ജീവിതം മാറിമറിയാൻ
ഏറ്റവും ലളിതമെന്നു തോന്നുന്നതും എന്നാൽ പറയാൻ കുറച്ച് പ്രയാസമുള്ളതുമായ ഒരു ചോദ്യം സ്ഥിരമായി അഭിമുഖത്തിൽ ഉണ്ടാകാറുണ്ട്. ‘‘നിങ്ങളെക്കുറിച്ച് ഒന്നു ചുരുക്കിപ്പറയൂ’’ എന്ന ചോദ്യത്തിന് രണ്ടോ മൂന്നോ മിനിറ്റിൽ ഉത്തരം നൽകേണ്ടതുണ്ട്. ജോലിയെക്കുറിച്ച് നിങ്ങൾക്കുള്ള ലക്ഷ്യങ്ങളും ഇവിടെ വ്യക്തമാക്കണം. കരിയർ വെബ്‌സൈറ്റായ ഇൻഡീഡ് പറയുന്നത് താഴെ പറയുന്ന തരത്തിലുള്ള ചോദ്യങ്ങൾ നേരത്തെ തന്നെ ചോദിച്ച് സ്വയം ഉത്തരങ്ങൾ പ്ലാൻ ചെയ്യണമെന്നാണ്.

ADVERTISEMENT

എന്തിലാണ് നിങ്ങളുടെ യഥാർഥ കഴിവ്.
ഭാവിയിൽ എന്തുതരം ജോലി ചെയ്ത് മികവ് തെളിയിക്കാനാണ് ആഗ്രഹിക്കുന്നത്.
നിലവിൽ എന്തു ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത്.
ഏറ്റവുമധികം അഭിമാനം തോന്നിയ ജോലിയിലെ നിമിഷമേതാണ്.
ഭാവിയിൽ എന്തൊക്കെ സാധ്യതകളായിരിക്കും നിങ്ങൾക്കു മുന്നിൽ അനാവരണം ചെയ്യപ്പെടാൻ പോകുന്നത്.

കരിയർ വളർച്ചയെക്കുറിച്ച് കൃത്യമായ ധാരണ വേണം
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏതു പദവിയിൽ ആയിരിക്കും നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത് എന്ന ചോദ്യവും അഭിമുഖത്തിൽ വളരെ സാധാരണ ചോദ്യമാണ്. ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാക്കാനാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഏറ്റവുമധികം ആഗ്രഹിക്കുന്നതും ആരായിത്തീരാൻ കൊതിക്കുന്നു എന്നതുമാണ് ഇവിടെ നിങ്ങൾ വ്യക്തമാക്കേണ്ടത്. സ്ഥാപനത്തിൽ പഠിച്ചു മനസ്സിലാക്കേണ്ട കാര്യങ്ങൾ ഒന്നൊന്നായി സ്വായത്തമാക്കുമെന്ന് നിങ്ങൾ ഉറപ്പ് കൊടുക്കേണ്ടതുണ്ട്. ദൃ‍ഢനിശ്ചയവും ഇച്ഛാശക്തിയും ഉണ്ടോ എന്നും ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നു വ്യക്തമാകും. അഞ്ചു വർഷം കൊണ്ട് എന്റെ പദവിയെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഞാൻ മനസ്സിലാക്കും. ഞാൻ ജോലി ചെയ്യുന്ന വിഭാഗത്തിലെ മാനേജ്‌മെന്റ് റോളിലേക്ക് മാറി ജോലിക്കു നേതൃത്വം കൊടുക്കണം എന്നും ആഗ്രഹിക്കുന്നു. സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ പറയുന്ന, വ്യക്തിയധിഷ്ഠിതമായ പരിശീലന പരിപാടി എനിക്കു സഹായകരമാകുമെന്ന് ഞാൻ വിചാരിക്കുന്നു. അതെന്റെ വളർച്ചയ്ക്കു പ്രയോജനപ്പെടുമെന്നാണ് വിശ്വാസം. പുതിയ വെല്ലുവിളികളെ നേരിടാൻ ഞാൻ പഠിക്കുകയാണ്. അവസരങ്ങൾക്കൊത്ത് ഉയരാനും ഞാൻ തയാറാണ്.ഇതുപോലെയുള്ള മാതൃകാ ഉത്തരങ്ങൾ പറയാൻ പഠിക്കാം. ലക്ഷ്യങ്ങളും വളർച്ചയും സാധ്യതകളെക്കുറിച്ചുള്ള സൂചനയുമെല്ലാം ഇതിലുണ്ട്.

ADVERTISEMENT

ഉത്തരങ്ങൾ നൽകാം തന്ത്രപരമായി
ചിലർ നിലവിലെ ജോലി വിട്ടശേഷമായിരിക്കും പുതിയൊരു ജോലി തേടുക. അങ്ങനെയുള്ളവരെകാത്ത് അൽപം തന്ത്രപരമായ ചോദ്യങ്ങളുണ്ടാകും. ദീർഘകാല ലക്ഷ്യങ്ങൾക്കൊപ്പം തൊട്ടടുത്ത ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നേക്കാം. ഒരു ജോലി സമ്പാദിക്കുക എന്നതായിരിക്കും പുതിയൊരു ഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം ആദ്യത്തെ ലക്ഷ്യം. എന്നാൽ, നിങ്ങൾ തുറന്നടിച്ചു പറയേണ്ടതില്ല. പകരം മറ്റു ചില ഉത്തരങ്ങൾ തയാറാക്കാം. കുറച്ചു പുതിയ കഴിവുകൾ നേടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പുതിയൊരു മേഖലയിലേക്ക് എത്താൻ ഈ ജോലി എനിക്ക് അവസരം തരും എന്നാണു പ്രതീക്ഷ. എന്റെ അറിവും ഈ മേഖലയിലുള്ള കഴിവും പുറത്തെടുക്കാൻ അവസരം ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നേതൃപരമായ കഴിവുകൾ വളർത്തിയെടുക്കാനും ഒരു ടീമിനെ വാർത്തെടുക്കാനും ഈ അവസരം ഞാൻ വിനിയോഗിക്കും.

Representative Image. Photo Credit : Jovanmandic / iStockPhoto.com

പതറരുത് ആ ചോദ്യത്തിനു മുൻപിൽ
നേരത്തേയുള്ള ജോലിയിൽ നിങ്ങൾ ആത്മാർഥത കാണിച്ചിട്ടുണ്ടോ അതോ സ്ഥിരമായി ജോലികൾ മാറി മാറിച്ചെയ്ത് ജീവിക്കുന്ന വ്യക്തിയാണെ എന്നറിയാനും ചിലർ അഭിമുഖത്തിൽ ശ്രമിച്ചേക്കാം. എത്ര നാൾ ജോലിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനു മുന്നിൽ പലരും പതറിനിന്നേക്കാം. എത്ര നാൾ എന്നതിനേക്കാൾ, ജോലി ചെയ്യുന്ന അത്രയും കാലം ഗുണപരമായ മാറ്റം ഉണ്ടാക്കാൻ ആത്മാർഥമായി ശ്രമിക്കുമെന്നു പറഞ്ഞ് നിങ്ങൾക്ക് ഇംപാക്ട് ഉണ്ടാക്കാനാകും.

Representative Image. Photo Credit : antoniodiaz/Shutterstock
ADVERTISEMENT

എന്തുകൊണ്ട് ജോലി വിട്ടു?
എന്തുകൊണ്ട് നേരത്തേയുള്ള ജോലി വിട്ടു എന്ന ചോദ്യത്തിനും സൂക്ഷിച്ചും ശ്രദ്ധിച്ചും ഉത്തരം പറയേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുമ്പോൾ, അവ കരിയറിലെ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതാണെന്നും ആത്മാർഥതയും പ്രതിബദ്ധതയുമുള്ള വ്യക്തിയാണെന്നും ചോദ്യം ചോദിക്കുന്നവർക്കു തോന്നുന്ന രീതിയിൽ ഉത്തരം പറയേണ്ടതുണ്ട്. ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്ന പ്രതികരണം ലഭിച്ചാൽപ്പോലും എന്റെ കഴിവുകൾക്കൊത്ത പുതിയൊരു ജോലി ലഭിക്കുമെന്നും അവിടെ ഞാൻ അവസരം പൂർണമായി വിനിയോഗിക്കും എന്നും ഉത്തരം പറയുന്നതാകും ഉചിതം.

English Summary:

Ace Your Next Interview: Strategies for Answering Tough Questions with Confidence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT