കേരള നവോത്ഥാനം, അതിനു നേതൃത്വം നൽകിയവർ, അവരുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പ്രസ്ഥാനങ്ങൾ എന്നിവ പിഎസ്‌സി പരീക്ഷയിലെ സ്ഥിരം ചോദ്യങ്ങളാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങി മികച്ച സംഭാവനകൾ നൽകിയവരുടെ മാത്രമല്ല, ഒന്നോ രണ്ടോ സംഭാവനകൾ നൽകിയ നവോത്ഥാന നേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള നവോത്ഥാനം, അതിനു നേതൃത്വം നൽകിയവർ, അവരുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പ്രസ്ഥാനങ്ങൾ എന്നിവ പിഎസ്‌സി പരീക്ഷയിലെ സ്ഥിരം ചോദ്യങ്ങളാണ്. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങി മികച്ച സംഭാവനകൾ നൽകിയവരുടെ മാത്രമല്ല, ഒന്നോ രണ്ടോ സംഭാവനകൾ നൽകിയ നവോത്ഥാന നേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. ഓരോരുത്തരുടെയും ശ്രദ്ധേയമായ ഇടപെടലുകളും വർഷങ്ങളും കൃത്യമായി പഠിക്കണം. ചില ഉദാഹരണങ്ങൾ:

1. താഴെ പറയുന്നവയിൽ വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണങ്ങളിൽ ഉൾപ്പെടാത്തത് :
A. മുസ്‌ലിം
B. അൽ ഇസ്‌ലാം
C. അൽ അമീൻ
D. ദീപിക
2. ചുവടെ തന്നിട്ടുള്ളവയിൽ കെ. കേളപ്പനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.(1) ഗുരുവായൂർ സത്യഗ്രഹത്തിന്റെ സെക്രട്ടറിയായിരുന്നു
(2) 1947ൽ പാലക്കാട് വച്ച് നടന്ന ഐക്യ കേരള കൺവൻഷനിൽ അധ്യക്ഷത വഹിച്ചു
(3) എൻഎസ്എസ്, ജാതിനാശിനി സഭ എന്നിവയുടെ ആദ്യത്തെ സെക്രട്ടറി ആയിരുന്നു
(4) പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹത്തിന്റെ നേതാവ് എന്നറിയപ്പെടുന്നു
A. (1), (2), (4) എന്നിവ
B. (2), (3), (4) എന്നിവ
C. (1), (4) എന്നിവ
D. (1), (3) എന്നിവ

3. പുത്തൻപാന രചിച്ചതാര്
A. അർണോസ് പാതിരി
B. ഹെർമൻ ഗുണ്ടർട്ട്
C. കെ രാമകൃഷ്ണപിള്ള
D. സി വി കുഞ്ഞിരാമൻ

4. താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോടികൾ ഏതെല്ലാം :
(1) പന്തിഭോജനം - തൈക്കാട് അയ്യ
(2) പ്രീതിഭോജനം - സഹോദരൻ അയ്യപ്പൻ
(3) സമപന്തിഭോജനം - വൈകുണ്ഠസ്വാമികൾ
(4) മിശ്രഭോജനം - വാഗ്ഭടാനന്ദൻ
A. (2), (4) എന്നിവ
B. (1), (3) എന്നിവ
C. (2), (3) എന്നിവ
D. (1), (4) എന്നിവ

5. വീണപൂവ് ആദ്യമായി പ്രസിദ്ധീകരിച്ച പത്രം ഏതാണ് :
A. ഈഴവ കൗമുദി
B. മിതവാദി
C. ദീപിക
D. സ്വദേശാഭിമാനി
6. സി കൃഷ്ണനുമായി ബന്ധപ്പെട്ട താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് :
(1) കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത് സി കൃഷ്ണനെയാണ്
(2) തളി റോഡ് സമരത്തിന്റെ നേതാവ് എന്നറിയപ്പെടുന്നു
(3) ആത്മ ബോധോദയ സംഘം സ്ഥാപകനാണ്
(4) ബാല പ്രബോധിനി സംസ്കൃത പാഠശാല സ്ഥാപിച്ചു
A. (1) മാത്രം
B. (1), (4) എന്നിവ
C. (1), (3) എന്നിവ
D. (2), (3) എന്നിവ
7. ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ:
A. ശ്രീനാരായണഗുരു
B. തൈക്കാട് അയ്യ
C. വൈകുണ്ഠസ്വാമികൾ
D. ചട്ടമ്പിസ്വാമികൾ
8. തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ സ്ഥാപിച്ചതാര്:
A. ജി പി പിള്ള
B. പണ്ഡിറ്റ് കറുപ്പൻ
C. വേലുക്കുട്ടി അരയൻ
D. കുറുമ്പൻ ദൈവത്താൻ
ഉത്തരങ്ങൾ
1C,.2.C, 3.A,4.A,5.B, 6.C, 7.B, 8.C

English Summary:

Essential Kerala Renaissance Knowledge for PSC Exam Success