കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). വിശേഷനൈപുണ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയാണ് ഐടിഐകളിലെ ക്രാഫ്റ്റ്സ്മെൻ പരിശീലനത്തിന്റെ മുഖ്യലക്ഷ്യം. 2

കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). വിശേഷനൈപുണ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയാണ് ഐടിഐകളിലെ ക്രാഫ്റ്റ്സ്മെൻ പരിശീലനത്തിന്റെ മുഖ്യലക്ഷ്യം. 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). വിശേഷനൈപുണ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയാണ് ഐടിഐകളിലെ ക്രാഫ്റ്റ്സ്മെൻ പരിശീലനത്തിന്റെ മുഖ്യലക്ഷ്യം. 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). വിശേഷനൈപുണ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുകയാണ് ഐടിഐകളിലെ ക്രാഫ്റ്റ്സ്മെൻ പരിശീലനത്തിന്റെ മുഖ്യലക്ഷ്യം. 2 വിഭാഗങ്ങളിൽപ്പെട്ട ട്രേഡുകളിലാണ് ഐടിഐകളിൽ ക്രാഫ്റ്റ്സ്മെൻ പരിശീലനം നൽകുന്നത്

(1) എൻസിവിറ്റി ട്രേഡുകൾ
നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളവയാണ് ഈ ട്രേഡുകൾ. 104 സർക്കാർ ഐടിഐകളിൽ 100 എണ്ണം എൻസിവിറ്റി അഫിലിയേഷനുള്ള ട്രേഡുകളിൽ പരിശീലനം നൽകുന്നു. ട്രേഡുകളെ നാലായി വിഭജിച്ചിട്ടുണ്ട്. ഓരോ ഐടിഐയിലും ഏതെങ്കിലും ചില ട്രേഡുകൾ മാത്രം.

ADVERTISEMENT

എ) നോൺ–മെട്രിക് (എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. വയർമെൻ, പെയ്ന്റർ (ജനറൽ) എന്നിവ 2 വർഷം വീതം. കൂടാതെ വെൽഡർ, പ്ലമർ, വുഡ്‌വർക് ടെക്നിഷ്യൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകളുമുണ്ട്.

ബി) നോൺ–മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും. ഒരു വർഷം. ഡ്രസ് മേക്കിങ്

സി) മെട്രിക് (എൻജിനീയറിങ്) : സയൻസും മാത്തമാറ്റിക്സും അടങ്ങിയ 10–ാം ക്ലാസ് ജയിച്ചവർക്ക്. ഇൻസ്ട്രുമെന്റ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ, റഫ്രിജറേറ്റർ ആൻഡ് എസി ടെക്നിഷ്യൻ, ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ മെക്കാനിക് തുടങ്ങി 29 രണ്ടുവർഷ ട്രേഡുകൾ; കൂടാതെ ഓട്ടോ–ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് മെക്കാനിക്, ഇന്റീരിയർ ‍ഡിസൈൻ ആൻഡ് ഡക്കറേഷൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകൾ.

ഡി) മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് ജയിച്ചവർക്ക്. ടൂറിസ്റ്റ് ഗൈഡ്, ഡെയറിയിങ്, ഹോർട്ടികൾചർ, ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, സെക്രട്ടേറിയൽ പ്രാക്ടിസ് (ഇംഗ്ലിഷ്), മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ട്സ് തുടങ്ങി 22 ഒരുവർഷ ട്രേഡുകൾ.

2024 ഓഗസ്റ്റ് ഒന്നിന് 14 വയസ്സു തികയണം. ഉയർന്ന പ്രായപരിധിയില്ല. ഐടിഐകളിലെ പ്രവർത്തനസമയം മറ്റു വിദ്യാലയങ്ങളെക്കാൾ കൂടുതലാണ്. തിങ്കൾ മുതൽ ശനി വരെ 7.50 മുതൽ 3 വരെയും 10 മുതൽ 5.10 വരെയും ഉള്ള 2 ഷിഫ്റ്റുകൾ. വെക്കേഷനില്ല. യോഗ്യതാപ്പരീക്ഷയിലെ മാർക് നിർദിഷ്ട രീതിയിൽ പരിഗണിച്ചാണ് സിലക്‌ഷൻ. മെട്രിക്/നോൺ–മെട്രിക് കോഴ്സുകളിലെ പ്രവേശന റാങ്കിങ്ങിന് ഇംഗ്ലിഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്കിനു മൂൻതൂക്കം നൽകുന്ന രീതിയാണ്. സിബിഎസ്ഇ 10–ാം ക്ലാസ് സ്കൂൾതല പരീക്ഷ ജയിച്ചവർക്കു മെട്രിക് ട്രേഡുകളിലേക്കും അതിൽ പങ്കെടുത്തവർക്കു നോൺ മെട്രിക് ട്രേഡുകളിലേക്കും അപേക്ഷിക്കാം. പ്രൈവറ്റായി എസ്എസ്എൽസി എഴുതി തോറ്റവർക്കു പ്രവേശനത്തിന് അർഹതയില്ല.

എൻട്രൻസില്ല. പ്ലസ്ടു, എൻസിസി, എൻഎസ്എസ്്, യുവജനോത്സവം മുതലായവ സംബന്ധിച്ച അധികയോഗ്യതയുള്ളവർക്കു ഗ്രേസ് മാർക് നൽകുന്ന വ്യവസ്ഥകളുണ്ട്. കേരളത്തിലെ സ്ഥിരതാമസക്കാരെയും കേരളത്തിൽ കഴിഞ്ഞ 5 വർഷമെങ്കിലും സ്ഥിരമായി താമസിച്ചവരെയും പരിഗണിക്കും. 24 പിന്നാക്കബ്ലോക്കുകളിലെ  വിദ്യാർഥികൾക്ക് 10 മാർക് ഗ്രേസായി നൽകും. സർക്കാർ മാനദണ്ഡപ്രകാരം സാമുദായിക സംവരണമുണ്ട്. ടെക്നിക്കൽ സ്കൂളുകളിൽ പഠിച്ചവർക്ക് മെട്രിക്  /നോൺ മെട്രിക് ട്രേഡുകളിൽ 25% സീറ്റ് (പരമാവധി 15) സംവരണമുണ്ട്. 50% വിദ്യാർഥികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 120 രൂപ പ്രതിമാസ സ്റ്റൈപൻഡ് കിട്ടും.

ADVERTISEMENT

ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനു തുടങ്ങും. തീരെക്കുറഞ്ഞ തോതിൽ ഫീസ് നൽകിയാൽ മതി. പരിശീലനം തൃപ്തികരമായി പൂർത്തിയാക്കി, അഖിലേന്ത്യാപ്പരീക്ഷയിൽ വിജയിക്കുന്നവർക്ക് ഇ–നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (e-NTC)  ലഭിക്കും.

പ്രവേശനത്തിന് 100 രൂപ ഓൺലൈനായി അടച്ച്, 29നു വൈകിട്ട് 5 മണി വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. നടപടിക്രമം സൈറ്റിലെ പ്രോസ്പക്ടസിലുണ്ട്.. ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനുശേഷം സമീപത്തെ സർക്കാർ ഐടിഎയിലെത്തി സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള സഹായം നൽകുന്ന ഹെൽപ്ഡെസ്ക് എല്ലാ സർക്കാർ ഐടിഎകളിലുമുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഇഷ്ടപ്പെട്ട ഐടിഐകളുടെ മുൻഗണനാക്രമം തിരഞ്ഞെടുക്കേണ്ട, പക്ഷേ തിരഞ്ഞെടുത്ത ഓരോ ഐടിഐയിലും താൽപര്യമുള്ള ട്രേഡുകളുടെ മുൻഗണനാക്രമം ഓൺലൈൻ അപേക്ഷയിൽ കാണിക്കണം. ജൂലൈ 10ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. പ്രവേശന ലിസ്റ്റ് ജൂലൈ 10–17 തീയതികളിൽ. ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം ജൂലൈ 19ന്.

ADVERTISEMENT

               

(2)എസ്‌സിവിറ്റി ട്രേഡുകൾ
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ പാഠ്യപദ്ധതിപ്രകാരമുള്ളവയാണ് ഇവ.

നോൺ–മെട്രിക്, എൻജിനീയറിങ്, ഒരു വർഷം (2 ട്രേഡുകൾ), നോൺ–മെട്രിക്, നോൺ–എൻജിനീയറിങ്, 6 മാസം (1), മെട്രിക്, എൻജിനീയറിങ്, ഒരു വർഷം (3), മെട്രിക്, എൻജിനീയറിങ്, 2 വർഷം (4), മെട്രിക്, നോൺ–എൻജിനീയറിങ്, ഒരു വർഷം (1) എന്നിങ്ങനെ ആകെ 11 ട്രേഡുകൾ ഈ വിഭാഗത്തിലുണ്ട്. 12 ഐടിഐകളിലാണ് ഇവയ്ക്കു സൗകര്യം. പരിശീലനം എസ്‌സിവിറ്റി പാഠ്യപദ്ധതി അനുസരിച്ചായിരിക്കും.

സംസ്ഥാനസർക്കാർ നേരിട്ടു നടത്തുന്ന പരിശീലനമായതിനാൽ എസ്‌സിവിറ്റി നൽകുന്ന സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റാണു ലഭിക്കുക. കേരളസർക്കാർ/അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റിനു തുല്യമായി സ്റ്റേറ്റ് സർട്ടിഫിക്കറ്റിന് കേരള പിഎസ്‌സി അംഗീകാരമുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും സ്വകാര്യസ്ഥാപനങ്ങളിലും പ്രയോജനപ്പെടും. പക്ഷേ, ഇതരസംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും സർക്കാർ/അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കണമെന്നില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സ്റ്റൈപൻഡും ഉൾപ്പെടെ വ്യവസ്ഥകൾ എൻസിവിറ്റി പ്രവേശനത്തിന്റേതിനു സമാനമാണ്. ഇതിന്റെ തനതായ പ്രോസ്പെക്ടസും സൈറ്റിലുണ്ട്.

English Summary:

Kerala ITI Admissions Open for Skilled Training Programs