‘തലവര മാറ്റാൻ’ പഠിക്കാം ബിഎഫ്എ കോഴ്സ്: കാത്തിരിക്കുന്നത് ആകർഷകമായ കരിയർ സാധ്യതകൾ
ചിത്രകല, ശിൽപകല, അപ്ലൈഡ് ആർട്, ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പരസ്യരംഗം, ഇലക്ട്രോണിക് മാധ്യമങ്ങൾ, വെബ്സൈറ്റ് രൂപകൽപന, മൾട്ടിമീഡിയ, ഗെയിമിങ് എന്നിങ്ങനെ അപ്ലൈഡ് ആർട് രംഗത്ത് ആകർഷകമായ കരിയർ സാധ്യതകളുണ്ട്.

ചിത്രകല, ശിൽപകല, അപ്ലൈഡ് ആർട്, ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്നീ ശാഖകളിൽ 4 വർഷത്തെ ബിഎഫ്എ ബിരുദം നേടുന്നതിന് ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പരസ്യരംഗം, ഇലക്ട്രോണിക് മാധ്യമങ്ങൾ, വെബ്സൈറ്റ് രൂപകൽപന, മൾട്ടിമീഡിയ, ഗെയിമിങ് എന്നിങ്ങനെ അപ്ലൈഡ് ആർട് രംഗത്ത് ആകർഷകമായ കരിയർ സാധ്യതകളുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അടക്കമുള്ള സ്ഥാപനങ്ങളിൽ ഉന്നത പഠനത്തിനും പരിശീലനത്തിനും അവസരങ്ങളുണ്ട്.
തിരഞ്ഞെടുപ്പ് ഇങ്ങനെ
ജൂലൈ 24ന് 4 ഭാഗങ്ങളുള്ള അഭിരുചി പരീക്ഷ നടത്തും.
(1) പോർട്രെയ്റ്റ് വരയ്ക്കൽ:
2 മണിക്കൂർ, 100 മാർക്ക്
(2) കലകളുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങളും അപേക്ഷകന്റെ സ്പെഷലൈസേഷൻ താൽപര്യം സംബന്ധിച്ച ഒരു വിവരണ ചോദ്യവും:
30 മിനിറ്റ്, 25 മാർക്ക്
(3) കലാനിരൂപണമടക്കമുള്ള വിഷയങ്ങളിലെ 4 വിവരണ ചോദ്യങ്ങളും ചിത്രരചനാവാസന നിർണയിക്കുന്ന ലഘുചോദ്യവും: 45 മിനിറ്റ്, 80 മാർക്ക്
(4) ഡിസൈൻ ടെസ്റ്റ്: 2 മണിക്കൂർ, 100 മാർക്ക്
∙ പെയ്ന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്സ് വിഭാഗക്കാർ 1, 2, 4 ഭാഗങ്ങളെഴുതണം.
∙ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസിനു താൽപര്യമുള്ളവർ 2, 3 ഭാഗങ്ങളെഴുതണം.
∙ 4 ശാഖകളിലും ശ്രമിക്കുന്നവർ 4 ഭാഗങ്ങളും എഴുതണം. അഞ്ചേകാൽ മണിക്കൂർ, 305 മാർക്ക്.
ഇവിടെ പഠിക്കാം
1. കോളജ് ഓഫ് ഫൈൻ ആർട്സ്, തിരുവനന്തപുരം, 48 സീറ്റ്
2. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര, 45 സീറ്റ്
3. കോളജ് ഓഫ് ഫൈൻ ആർട്സ്, തൃശൂർ, 52 സീറ്റ്. ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസിന് ഇവിടെ മാത്രം 7 സീറ്റ്. താൽപര്യം അപേക്ഷയിൽ ചേർക്കണം.
യോഗ്യത പ്ലസ്ടു; മിനിമം മാർക്ക് നിബന്ധനയില്ല
∙യോഗ്യത: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മിനിമം മാർക്ക് നിബന്ധനയില്ല. ഉയർന്ന പ്രായപരിധിയില്ല.
∙അപേക്ഷ: https://dtekerala.gov.in/admissions എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീ 600 രൂപ. പട്ടികവിഭാഗം 300 രൂപ. ഫോൺ : 9400006510
∙പ്രോഗ്രാം ഇങ്ങനെ: ആദ്യവർഷം പൊതു ക്ലാസുകൾ, തുടർന്ന് ഏതെങ്കിലുമൊരു ശാഖയിൽ സ്പെഷലൈസേഷൻ എന്നതാണു രീതി. ആദ്യവർഷ പരീക്ഷയിലെ പ്രകടനവും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ചാണു സ്പെഷലൈസേഷൻ തീരുമാനിക്കുക. സ്കൾപ്ചർ, പെയ്ന്റിങ്, അപ്ലൈഡ് ആർട്ട് എന്നീ വിഷയങ്ങളിൽ 1:2:3 എന്ന അനുപാതത്തിൽ സീറ്റുകൾ വകയിരുത്തും. ആർട് ഹിസ്റ്ററി താൽപര്യമുള്ളവരെ ആദ്യവർഷം തന്നെ ആ കോഴ്സിലേക്കു പ്രവേശിപ്പിക്കും.
∙ഫീസ്: പ്രതിവർഷം ഏകദേശം 3200 രൂപ. സർവകലാശാലാ ഫീസ് പുറമേ.