പിഎസ്‌സി പരീക്ഷ: കറന്റ് അഫയേഴ്സിൽ മികച്ച മാർക്ക് നേടാൻ സൂപ്പർ ടിപ്സ്
പിഎസ്‌സി പരീക്ഷകളിൽ സയൻസ് ഭാഗത്തു മാത്രമല്ല, കറന്റ് അഫയേഴ്സ് ഭാഗത്തും ഇത്തരം ചോദ്യങ്ങൾ വരാറുണ്ട്. 1 താഴെത്തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. A. വായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമാകുന്നു B. കൂടിയ തോതിലുള്ള

പിഎസ്‌സി പരീക്ഷകളിൽ സയൻസ് ഭാഗത്തു മാത്രമല്ല, കറന്റ് അഫയേഴ്സ് ഭാഗത്തും ഇത്തരം ചോദ്യങ്ങൾ വരാറുണ്ട്.
1 താഴെത്തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
A. വായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമാകുന്നു
B. കൂടിയ തോതിലുള്ള മലിനീകരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
C. വായു മലിനീകരണം ആഗോളതാപനത്തിനും അമ്ല മഴയ്ക്കും കാരണമാകുന്നു
D. ഇവയെല്ലാം
2 ഇവയിൽ ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളിൽ ഉൾപ്പെടാത്തത്:
A. നൈട്രജൻ
B. നൈട്രസ് ഓക്സൈഡ്
C. മീഥെയ്ൻ
D. കാർബൺ ഡൈ ഓക്സൈഡ്
3 ഓസോൺ പാളിയിൽ സുഷിരങ്ങളുണ്ടാക്കുന്ന വാതകങ്ങളുമായി ബന്ധപ്പെട്ടു ചുവടെത്തന്നിരിക്കുന്നവയിലെ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
(1) റഫ്രിജറേറ്ററുകൾ, എയർകണ്ടീഷണറുകൾ, പെയ്ന്റ്, അഗ്നിശമന വാതകങ്ങൾ, വിവിധതരം സ്പ്രേകൾ തുടങ്ങിയവ ക്ലോറോഫ്ലൂറോ കാർബണുകൾ, ഹാലോൺ തുടങ്ങിയ വാതകങ്ങളുടെ സ്രോതസ്സാണ്
(2) സിഎഫ്സി, ഹാലോൺ എന്നീ വാതകങ്ങൾക്ക് ദീർഘകാലം അന്തരീക്ഷത്തിൽ മാറ്റമില്ലാതെ നിൽക്കാൻ ശേഷിയുണ്ട്
(3) ഉയർന്ന വിതാനങ്ങളിലേക്ക് എത്തുന്ന ഈ വാതകങ്ങൾ സൂര്യനിൽ നിന്നുള്ള യുവി കിരണങ്ങളാൽ വിഘടിച്ച് ക്ലോറിൻ, ബ്രോമിൻ തുടങ്ങിയ വാതകങ്ങളായി മാറ്റപ്പെടുന്നു
(4) ഓരോ ക്ലോറിൻ ആറ്റത്തിനും ഒരു ലക്ഷത്തോളം ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ ശേഷിയുള്ളതായി കണക്കാക്കപ്പെടുന്നു
A. (1), (3) & (4)
B. (1), (2) & (3)
C. (2), (3) & (4)
D. ഇവയെല്ലാം
4 പാരിസ് ഉടമ്പടിയുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.
A. 2015ലാണ് ആഗോളതാപനം തടയാനായി പാരിസ് കരാർ തയാറാക്കിയത്
B. 2025 ആകുമ്പോഴേക്കും രാജ്യങ്ങൾ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കുക എന്നതാണ് കരാറിന്റെ ഉദ്ദേശ്യം
C. പാരിസ് ഉടമ്പടിയിൽ ഒപ്പുവച്ചത് 80 രാജ്യങ്ങളാണ്
D. 2016 ഏപ്രിൽ 22ന് ഇന്ത്യ പാരിസ് ഉടമ്പടി അംഗീകരിച്ചു.
5 ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നു ശരിയായവ തിരഞ്ഞെടുക്കുക.
(1) പ്രകൃതിവിഭവങ്ങളുടെ അമിത ഉപയോഗം വിഭവശോഷണത്തിന് കാരണമാകുന്നു
(2) അനിയന്ത്രിത ഉപഭോഗം മൂലം വിഭവങ്ങളുടെ അളവിലും ഗുണത്തിലും ഉണ്ടാകുന്ന കുറവാണ് വിഭവശോഷണം
(3) പ്രകൃതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്യുമ്പോൾ പല അമൂല്യ വിഭവങ്ങളും നഷ്ടമാവുകയും പ്രകൃതിയുടെ തനതായ സ്വഭാവത്തിൽ മാറ്റം വരികയും ചെയ്യുന്നു
A. (1) & (2)
B. (2) & (3)
C. (1), (2) & (3)
D. (2) മാത്രം
ഉത്തരങ്ങൾ
1D,2A,3D,4C,5C