എൽപി/യുപി അധ്യാപകരാകാൻ ഡിഎൽഎഡ് പഠനം, അപേക്ഷ 18 വരെ
മാതൃകയടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. സർക്കാർ / എയ്ഡഡ് സ്കൂളുകൾക്കും സ്വാശ്രയ സ്കൂളുകൾക്കുമായി 2 പ്രത്യേക വിജ്ഞാപനങ്ങളുള്ളതു ശ്രദ്ധിക്കുക. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ DElEd (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ). എൽപി/യുപി

കേരളത്തിലെ ഡിഎൽഎഡ് (2024-26) അധ്യാപകപരിശീലന പ്രോഗ്രാമിലെ പ്രവേശനത്തിന് 18 വരെ അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. സർക്കാർ / എയ്ഡഡ് സ്കൂളുകൾക്കും സ്വാശ്രയ സ്കൂളുകൾക്കുമായി 2 പ്രത്യേക വിജ്ഞാപനങ്ങളുള്ളതു ശ്രദ്ധിക്കുക. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ DElEd (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ). എൽപി/യുപി അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന കോഴ്സ്.
(എ) സർക്കാർ / എയ്ഡഡ് സ്കൂളുകൾ
50% മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു ജയിച്ചിരിക്കണം. സേ പരീക്ഷയും ചാൻസായി കരുതും. പിന്നാക്കവിഭാഗക്കാർക്ക് 45% മതി പട്ടികവിഭാഗക്കാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല. 2024 ജൂലൈ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക/പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36/38 വരെയാകാം. വിമുക്തഭടർക്ക് സൈനികസേവനകാലം ഇളവായി കിട്ടും. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 ക്രമത്തിൽ സീറ്റുകൾ വകയിരുത്തിയിരിക്കുന്നു. വിവിധതരം സംവരണസീറ്റുകളുണ്ട്. ന്യൂനപക്ഷ / മാനേജ്മെന്റ് / സർവീസ് ക്വോട്ട സംബന്ധിച്ച വിശേഷ നിബന്ധനകൾക്ക് സൈറ്റിലെ വിജ്ഞാപനങ്ങൾ നോക്കാം. വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, 5 രൂപയുടെ കോർട് ഫീ സ്റ്റാംപ് പതിച്ച്, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കണം പട്ടികവിഭാഗക്കാർ സ്റ്റാംപൊട്ടിക്കേണ്ട. 5 രൂപ ട്രഷറിയിൽ അടയ്ക്കുകയുമാകാം. ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചുകൂടാ. ഉപഡയറക്ടർമാരുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിലുണ്ട്. മാനേജ്മെന്റ് ക്വോട്ടയിലെയും ന്യൂനപക്ഷ സ്കൂളുകളിലെ ഓപ്പൺ മെറിറ്റ് സീറ്റുകളിലെയും പ്രവേശനത്തിന് ബന്ധപ്പെട്ട ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജർക്ക് അപേക്ഷ നൽകി, അതിന്റെ പകർപ്പ് ഉപഡയറക്ടർക്ക് അയച്ചുകൊടുക്കണം. സ്കൂളുകളുടെയും സീറ്റുകളുടെയും ലിസ്റ്റ് വിജ്ഞാപനങ്ങളിലുണ്ട്. യോഗ്യതാപരീക്ഷയിലെ മികവ് 80%, ഇന്റർവ്യൂ 10%, സ്പോർട്സ് ഗെയിംസ്, കലോത്സവം എന്നിവയ്ക്കു 10% എന്ന ക്രമത്തിൽ വെയ്റ്റേജ് നൽകി അപേക്ഷകരെ റാങ്ക് ചെയ്യും
സർക്കാർ/എയിഡഡ് വിഭാഗങ്ങളിലുള്ള 101 ട്രെയ്നിങ് സ്കൂളുകളുടെയും സീറ്റുകളുടെയും ലിസ്റ്റ്, 14 ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസുകളുടെ വിലാസം, ഫോൺ നമ്പർ എന്നിവ വിജ്ഞാപനത്തിലുണ്ട്.
(ബി) സ്വാശ്രയ സ്കൂളുകൾ
101 സ്കൂളുകൾ സ്വാശ്രയമേഖലയിലുമുണ്ട്. അപേക്ഷാരീതിയടക്കം മുഴുവൻ വിവരങ്ങൾക്ക് സ്വാശ്രയ വിജ്ഞാപനം നോക്കാം. സീറ്റുകളിൽ പകുതി മാനേജ്മെന്റ്, പകുതി ഓപ്പൺ മെറിറ്റ്. പ്രവേശനയോഗ്യത, അപേക്ഷ സമർപ്പിക്കേണ്ട രീതി മുതലായവ സർക്കാർ/എയ്ഡഡ് സ്കൂളുകളിലേതു തന്നെ. പക്ഷേ പല വ്യവസ്ഥകളിലും വ്യത്യാസങ്ങളുണ്ട്. യോഗ്യതാപരീക്ഷയിലെ മികവിനു 65%, ഇന്റർവ്യൂവിന് 35% എന്ന ക്രമത്തിൽ മാർക്ക് വകയിരുത്തി അപേക്ഷകരെ റാങ്ക് ചെയ്യും. മെറിറ്റ് വിഭാഗത്തിലെ വാർഷിക ഫീസ് 30,000 രൂപ. മാനേജ്മെന്റ് ക്വോട്ടയിൽ 35,000 രൂപ.