പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആകാം; ബാങ്കുകളിൽ 6128 ക്ലാർക്ക് ഒഴിവുകൾ
പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 21 വരെ അപേക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. www.ibps.in മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ്

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 21 വരെ അപേക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. www.ibps.in
മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും.
2026 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ബാധകമായ കേന്ദ്രത്തിൽ പരീക്ഷ എഴുതണം. ബിരുദം / തത്തുല്യ യോഗ്യത വേണം. കംപ്യൂട്ടർ ഓപ്പറേഷൻസ് / ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം; അല്ലെങ്കിൽ ഹൈസ്‌കൂൾ/ കോളജ്/ ഇൻസ്‌റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ ഐടി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക ഭാഷയിൽ പരിജ്‌ഞാനം (എഴുതാനും വായിക്കാനും സംസാരിക്കാനും) ഉള്ളവർക്കു മുൻഗണന. 2024 ജൂലൈ 21 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും. മേൽപറഞ്ഞ സിവിൽ എക്‌സാം യോഗ്യതയില്ലാത്ത വിമുക്‌തഭടൻമാർ തത്തുല്യയോഗ്യതാ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.
∙ പ്രായം: 2024 ജൂലൈ ഒന്നിന് 20–28. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
∙ പരീക്ഷ: പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. പ്രിലിമിനറി പരീക്ഷ അടുത്തമാസം. മെയിൻ പരീക്ഷ ഒക്ടോബറിൽ. രണ്ടിനും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുണ്ട്.
∙ പരീക്ഷാമാധ്യമം: കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകൾ തിരഞ്ഞെടുക്കാം.
∙ പരീക്ഷാകേന്ദ്രങ്ങൾ: പ്രിലിമിനറിക്ക് കേരളത്തിൽ (സ്‌റ്റേറ്റ് കോഡ്: 27) കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം. മെയിനിന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം.
∙ ഫീസ്: 850 രൂപ (പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷിക്കാർക്കു 175 രൂപ). ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.