പിറ്റേ ദിവസം മുതൽ അവൻ എന്നെ തേടി പഠിക്കാൻ വരാൻ തുടങ്ങി. ഞാൻ സ്റ്റാഫ് റൂമിൽ ഫ്രീയായി ഇരിക്കുകയാണോ എന്നറിയാൻ അവൻ ഓരോ ഇന്റർവെൽ സമയത്തും വന്നുകൊണ്ടേ ഇരുന്നു. അക്ഷരമാല മുതൽ പഠിപ്പിച്ച് തുടങ്ങിയപ്പോഴാണ് അവന് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി വായിപ്പിച്ചു. അവനുമായി കൂടുതൽ സംസാരിച്ചപ്പോൾ അവൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണെന്നും പിതാവ് ഇവരെയെല്ലാം ഒഴിവാക്കി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും അവന്റെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നുമൊക്കെയുള്ള കാര്യങ്ങളറിഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഠിക്കുന്ന കുട്ടികളോടും പഠിത്തത്തിൽ അത്ര മികവൊന്നും കാണിക്കാത്ത കുട്ടികളോടും വ്യത്യസ്ത തരത്തിലുള്ള സമീപനം പുലർത്തുന്ന ചില അധ്യാപകരുണ്ട്. ഓർമ ശക്തി കൂടുതലുള്ള കുട്ടികൾ പഠിത്തത്തിൽ മികവു പുലർത്തുമ്പോൾ ഏതെങ്കിലും തരത്തിലുള്ള പഠന പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ വേണ്ട സമയത്ത് അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പിന്തുണ കിട്ടാത്തതുകൊണ്ട് പഠനത്തിൽ പിന്നോക്കം പോകാറുണ്ട്.  കുട്ടികളുടെ പഠന പ്രശ്നങ്ങൾ വേണ്ട സമയത്ത് തിരിച്ചറിഞ്ഞ് പരിഹരിച്ചാൽ അവർ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് തന്റെ അനുഭവത്തിലൂടെ പറയുകയാണ്. ‌സഫ്ന പി പി. കോഴിക്കോട് ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 2022 ൽ ഡെയ്‌ലി വേജസ് ടീച്ചിങ് വേക്കൻസിയിൽ ജോലി ചെയ്ത സമയത്തെ ഒരു അനുഭവം മൈ സ്കൂൾ ഡയറി എന്ന പംക്തിയിലൂടെ സഫ്ന പങ്കുവയ്ക്കുന്നതിങ്ങനെ :- 

പരീക്ഷയിൽ മാർക്ക് കുറഞ്ഞ കുട്ടികളെ തഴയാതെ അവരോട് വിശദമായി സംസാരിച്ച് വേണ്ട സമയത്ത് മാർഗനിർദേശം നൽകി അവരെ പരീക്ഷാ പേപ്പർ നോക്കി കുട്ടികൾക്ക് തിരിച്ചു കൊടുക്കുന്നതിനിടയിൽ വളരെ മാർക്ക് കുറഞ്ഞ ഒരു പേപ്പർ ശ്രദ്ധയിൽ പ്പെട്ടു. ആ ഉത്തരക്കടലാസിന്റെ ഉടമയെ അടുത്തു വിളിച്ചു ഞാൻ ചോദിച്ചു. ‘‘ എന്തു പറ്റി? മാർക്ക് വളരെ കുറവാണല്ലോ? എന്താ ഉത്തരങ്ങൾ ഒന്നും എഴുതാത്തത്?’’ അവന്റെ മറുപടി കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു.

ADVERTISEMENT

‘‘ടീച്ചറേ. എനിക്ക് എഴുതാനും വായിക്കാനും അറിയില്ല’’
ആദ്യമായാണ് ഒരു കുട്ടി തന്റെ അറിവില്ലായ്മയെപ്പറ്റി ഇങ്ങനെ തുറന്നു പറയുന്നത്. ഞാൻ സോഷ്യൽ സയൻസിന്റെ ടീച്ചർ ആണെങ്കിലും ഫ്രീ ടൈമിൽ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചുതരാമെന്ന് അവന് ഉറപ്പു കൊടുത്തു. ഇന്റർവെൽ സമയത്തും ഫ്രീ പിരീഡും സ്റ്റാഫ് റൂമിൽ വന്നാൽ മതിയെന്നും പറഞ്ഞു. ആ ഒൻപതാം ക്ലാസുകാരന്റെ മുഖം തെളിഞ്ഞു. അവൻ പുഞ്ചിരിയോടെ പഠിക്കാൻ വരാം എന്ന് സമ്മതം മൂളി. അടുത്ത വർഷം പത്താം ക്ലാസിൽ എത്തുമ്പോൾ ഈ കുട്ടിക്ക് എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ ജയിക്കാൻ ഏറെ പ്രയാസപ്പെടുമല്ലോ എന്നായിരുന്നു എന്റെ ടെൻഷൻ.

പിറ്റേ ദിവസം മുതൽ അവൻ എന്നെ തേടി പഠിക്കാൻ വരാൻ തുടങ്ങി. ഞാൻ സ്റ്റാഫ് റൂമിൽ ഫ്രീയായി ഇരിക്കുകയാണോ എന്നറിയാൻ അവൻ ഓരോ ഇന്റർവെൽ സമയത്തും വന്നുകൊണ്ടേ ഇരുന്നു. അക്ഷരമാല മുതൽ പഠിപ്പിച്ച് തുടങ്ങിയപ്പോഴാണ് അവന് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി വായിപ്പിച്ചു. അവനുമായി കൂടുതൽ സംസാരിച്ചപ്പോൾ അവൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണെന്നും പിതാവ് ഇവരെയെല്ലാം ഒഴിവാക്കി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും അവന്റെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നുമൊക്കെയുള്ള കാര്യങ്ങളറിഞ്ഞത്.

ADVERTISEMENT

അവന്റെ ജീവിത സാഹചര്യങ്ങളാണ് പഠനത്തിലെ ഈ പിന്നോക്കത്തിന് കാരണമെന്ന് എനിക്ക് മനസ്സിലായി. ഞാൻ കഴിവിന്റെ പരമാവധി പിന്തുണ നൽകി. ഈ കുട്ടിയുടെ  പുരോഗതി കണ്ടപ്പോൾ ഞാൻ മറ്റു ക്ലാസുകളിലെ കുട്ടികളോടും പറഞ്ഞു. നിങ്ങൾക്ക് ഏതെങ്കിലും വിഷയങ്ങൾ പഠിക്കാൻ പ്രയാസമുണ്ടെങ്കിൽ അധ്യാപകരെ അറിയിച്ചാൽ അവർ ഉറപ്പായും നിങ്ങളെ സഹായിക്കുമെന്ന്. എനിക്ക് പഠിക്കണം ജയിക്കണം എന്ന് തീരുമാനിക്കാതെ ഉഴപ്പിയാൽ ആർക്കും നിങ്ങളെ സഹായിക്കാൻ കഴിയില്ലയെന്നും. അങ്ങനെ ക്ലാസിൽ എപ്പോഴും വികൃതി കളിക്കുന്ന പഠനത്തിൽ പിന്നോക്കമുള്ള മറ്റൊരു ഒൻപതാം ക്ലാസുകാരനും എഴുത്തും വായനയും പഠിക്കാൻ വരാൻ തുടങ്ങി. ഈ കുട്ടിക്ക് കുറച്ചു കൂടി അധികം ശ്രദ്ധ വേണമെന്ന് എനിക്ക് മനസ്സിലായി. ചിത്രം വരച്ച് അതിന്റെയെല്ലാം പേരെഴുതി കൊടുത്ത് പഠിപ്പിച്ചു തുടങ്ങി. ഒരിക്കൽ സ്കൂളിലെ പ്രധാനാധ്യാപിക സ്റ്റാഫ് റൂമിൽ വന്നപ്പോൾ ഞാൻ പഠിപ്പിച്ചു കൊടുക്കുന്നതു കണ്ട് ഇത് നല്ലൊരു കാര്യമാണ് ചെയ്യുന്നതെന്നു പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. നിർഭാഗ്യവശാൽ എനിക്ക് ആ സ്കൂളിൽ ഡെയ്‌ലി വേജസ് ടീച്ചിങ്ങിനുള്ള അവസരം അവസാനിച്ചു. പുതിയ അധ്യാപിക സ്ഥിരനിയമനം കിട്ടി വന്നു.

ഞാൻ അവിടുന്ന് ഇറങ്ങുകയാണ് എന്നറിഞ്ഞപ്പോൾ ഈ രണ്ട് കുട്ടികൾക്കും വല്ലാത്ത സങ്കടമായിരുന്നു. 

‘‘ടീച്ചർ പോവുകയാണെന്ന് ഇവൻ പറഞ്ഞുവെന്ന് അവൻ സങ്കടപ്പെട്ടു’’. 

‘‘ഞാൻ താൽകാലിക അധ്യാപികയല്ലെ അവസരം കഴിഞ്ഞാൽ പോവണമല്ലോ’’ വിഷമത്തോടെ ഞാൻ മറുപടി നൽകി.

നിങ്ങൾക്ക് പഠിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ഞാൻ ഗൂഗിൾ മീറ്റ് വഴി ക്ലാസ് എടുത്തു തരാമെന്ന് അവർക്ക് വാക്ക് കൊടുത്തു. ഓർഫനേജിൽ താമസിച്ച് പഠിക്കുന്ന കുട്ടിയെ സഹായിക്കാൻ പിന്നെ എനിക്ക് കഴിഞ്ഞില്ല. മറ്റേ ആൾക്ക് ഞാൻ ഗൂഗിൾ മീറ്റ് വഴി അക്ഷരമാല മുതൽ ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിൽ പഠിപ്പിച്ചു കൊടുത്തു. അവന് പഠിച്ചത് ഓർമയിൽ നിൽക്കാൻ ഏറെ പ്രയാസമാണ്. അവൻ പെട്ടെന്നു മറന്ന് പോകുന്നത് കാണുമ്പോൾ അവന്റെ വീട്ടുകാർക്ക് ദേഷ്യം വരും. 

ADVERTISEMENT

‘‘സാരമില്ല അവൻ മെല്ലെ മെല്ലെ പഠിച്ചെടുക്കും’’. എന്നു പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. സത്യം പറഞ്ഞാൽ ഇവരെ പഠിപ്പിച്ച് എനിക്ക് ക്ഷമയോടെ പഠിപ്പിക്കാനുള്ള കഴിവ് കിട്ടി. ‘‘മിസ്സേ, മിസ്സ് പറഞ്ഞതു പോലെ ഞാൻ ബസ്സിന്റെ ബോർഡും റോഡ് സൈഡിൽ കാണുന്ന ഫ്ലക്സ് ബോർഡും എല്ലാം വായിച്ചു നോക്കാറുണ്ട്. എനിക്ക് വായിക്കാൻ കഴിയുന്നുണ്ട്’’ എന്നെല്ലാം അവൻ പറഞ്ഞപ്പോൾ എനിക്ക് ഏറെ സന്തോഷമായി. ഈ ഗൂഗിൾ മീറ്റ് ക്ലാസ് അവൻ ഉഴപ്പിയപ്പോൾ ഇടയ്ക്കു നിന്നു പോയിരുന്നെങ്കിലും അവന്റെ പത്താം ക്ലാസ് പരീക്ഷാക്കാലം വരെ ക്ലാസെടുത്തു കൊടുക്കാൻ കഴിഞ്ഞു. അവന്റെ എസ്എസ്എൽസി വിജയത്തിൽ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു.

 എന്റെ ജീവിതത്തിലെ ചെറിയ ഒരു സമയം ദിവസവും അവർക്കു വേണ്ടി മാറ്റി വച്ചപ്പോൾ അവരുടെ പഠനത്തിലും എന്റെ അധ്യാപനത്തിലും നല്ല പുരോഗതിയാണ് ഉണ്ടായത്. കുട്ടികളോട് സൗമ്യമായി സംസാരിച്ച് അവരുടെ പഠനത്തിലെ പിന്നോക്കത്തിനുള്ള കാരണങ്ങൾ കണ്ടെത്തിയാൽ അവരുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ നമുക്ക് സഹായിക്കാൻ കഴിയും എന്നെനിക്ക് ഈ അനുഭവത്തിലൂടെ മനസ്സിലായി. 

English Summary:

From Struggles to Success: The Power of Individual Attention in Education