‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ

‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ എണ്ണത്തിന് ഇപ്പോഴും കുറവില്ല.  എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർ പോലും മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പുതരുന്ന ബാങ്കിങ് കരിയറിനു പിന്നാലെയാണ്. ഇന്ത്യയിൽ പൊതുമേഖലാ ബാങ്കുകളുടെ ക്ലറിക്കൽ കേഡർ, പ്രബേഷനറി ഓഫിസർ വിഭാഗങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാൻ തീപാറുന്ന മത്സരം തന്നെ നേരിടണം. 

അഭിമുഖം അഭിമുഖീകരിക്കാതെ
ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) വഴിയുള്ള ബാങ്ക് ക്ലറിക്കൽ നിയമനങ്ങൾക്ക് അപേക്ഷിക്കേണ്ട സമയമാണിത്. എസ്ബിഐ ഒഴികെയുള്ള രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലെ ക്ലാർക്ക് മുതൽ സ്പെഷലിസ്റ്റ് ഓഫിസർ വരെയുള്ള നിയമനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഐബിപിഎസിനാണ്.  ഏതെങ്കിലും ബിരുദമാണു ക്ലാർക്ക് ആകുന്നതിനുള്ള അടിസ്ഥാന യോഗ്യത. ഇന്റർവ്യൂ എന്ന കടമ്പ കടക്കാതെ ചെന്നെത്താവുന്ന തസ്തിക. രണ്ടു ഘട്ടങ്ങളായി നടത്തുന്ന പരീക്ഷ വിജയിച്ചാൽ 11 ബാങ്കുകളിലൊന്നിന്റെ നിയമന ഉത്തരവ് ലഭിക്കും.  കേരളത്തിലും ലക്ഷദ്വീപിലുമുള്ളവർക്കു മലയാളത്തിൽ പരീക്ഷ എഴുതാനും അവസരമുണ്ട്. ഓൺലൈനായുള്ള രണ്ടു പരീക്ഷയ്ക്കും ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാണ്. നെഗറ്റീവ് മാർക്കുമുണ്ട്. ഓഗസ്റ്റിൽ പ്രിലിമിനറിയും ഒക്ടോബറിൽ മെയിനും നടത്തി അടുത്ത ഏപ്രിലിൽ അലോട്മെന്റ് ആരംഭിക്കാനാണ് ഐബിപിഎസ് തയാറെടുക്കുന്നത്.  

ADVERTISEMENT

കട്ട്ഓഫ് മാർക്ക് ശ്രദ്ധിക്കണം
പ്രിലിമിനറി പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂർ. ഓരോ വിഷയത്തിനും 20 മിനിറ്റ്. ഇംഗ്ലിഷ് (30 ചോദ്യം), ന്യൂമെറിക്കൽ എബിലിറ്റി (35), റീസണിങ് എബിലിറ്റി (35) എന്നീ വിഷയങ്ങളിൽനിന്നായി 100 ചോദ്യങ്ങൾ. ഓരോ വിഷയത്തിനും ഐബിപിഎസ് നിശ്ചയിക്കുന്ന കട്ട്ഓഫ് മാർക്ക് കടക്കുന്നവർക്കു മെയിൻ പരീക്ഷ എഴുതാം. മെയിൻ പരീക്ഷയ്ക്കു ജനറൽ/ ഫിനാൻഷ്യൽ അവെയർനെസ് (50 ചോദ്യം/ 35 മിനിറ്റ്), ജനറൽ ഇംഗ്ലിഷ് (40 ചോദ്യം/ 35 മിനിറ്റ്), റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (50 ചോദ്യം/ 45 മിനിറ്റ്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50 ചോദ്യം/ 45 മിനിറ്റ്) എന്നിങ്ങനെ 4 വിഷയങ്ങൾ. മെയിൻ പരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്‌ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെയാണ് ബാങ്കുകളിലേക്ക് അലോട്ട് ചെയ്യുന്നത്. മെയിൻ പരീക്ഷയ്ക്കു കഴിഞ്ഞവർഷം കേരളത്തിനു ബാധകമായ (അൺ റിസർവ്ഡ് വിഭാഗം) കട്ട്ഓഫ് മാർക്ക് 39.13 ആയിരുന്നു. സമാനമായ സ്കോർ ഉറപ്പാക്കാനും നെഗറ്റീവ് മാർക്ക് ഒഴിവാക്കാനും കഴിയുന്ന രീതിയിലാകണം പരിശീലനം. 

അപേക്ഷ 28 വരെ
ക്ലാർക്ക് നിയമനത്തിനായുള്ള ഐബിപിഎസ് നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. കേരളത്തിലെ 106 ഒഴിവുകളുൾപ്പെടെ 6128 ഒഴിവുകളുണ്ട്. 2026 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്‌ഥാനത്തേക്കോ കേന്ദ്രഭരണ പ്രദേശത്തേക്കോ മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റ് വഴി. 

ADVERTISEMENT

പഠിക്കാം, ‘സമയം’ അറിഞ്ഞ്
ടൈം മാനേജ്മെന്റ്: ക്ലാർക്ക് പരീക്ഷയിലെ ഏറ്റവും പ്രധാന പരീക്ഷണം അടിസ്ഥാന ഗണിതം ഉൾപ്പെടുന്ന റീസണിങ്, ന്യൂമെറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് ഭാഗങ്ങളാണ്. സമയം അപഹരിക്കുന്നതാകും ചോദ്യങ്ങൾ. വളഞ്ഞ മട്ടിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരും. അതു പരീക്ഷയുടെ മൊത്തം സമയത്തെ ബാധിക്കാനും സാധ്യതയേറെ. ഈ വെല്ലുവിളി മറികടക്കാനുള്ള ശ്രമം തയാറെടുപ്പു ഘട്ടത്തിൽ വേണം. 

ഉറപ്പാക്കണം കൃത്യത: കണക്കുകൂട്ടലുകളിൽ വേഗം കൈവരിക്കുക എന്നതു മാത്രമല്ല, ഉത്തരങ്ങളിലെ കൃത്യതയുടെ കാര്യത്തിലും പരിശീലന ഘട്ടം തൊട്ടേ ശ്രദ്ധിക്കണം. ചോദ്യങ്ങൾ സോൾവ് ചെയ്യുന്നതിലെ വേഗവും കൃത്യതയും നിരീക്ഷണപാടവവുമാണ് റീസണിങ് ടെസ്റ്റുകളിൽ നിർണായകമാകുന്നത്.

ADVERTISEMENT

മോക് ടെസ്റ്റ് പ്രധാനം: സിലബസിൽ ഉൾപ്പെട്ട എല്ലാ വിഷയങ്ങളുടെയും അടിസ്ഥാന വസ്തുതകൾ പരിശോധിച്ചു ധാരണ ഉണ്ടാക്കണം. വിവിധ പസിൽ, സീറ്റിങ് അറേഞ്ച്മെന്റ്, സിലുജിസം തുടങ്ങിയ ചോദ്യമാതൃകകൾ പലവട്ടം ആവർത്തിച്ചു ചെയ്തു പരിശീലിക്കാം. ഇംഗ്ലിഷ് ഭാഷാ അഭിരുചി, വ്യാകരണമികവ്, പാരഗ്രാഫ് തന്ന് അതിൽനിന്ന് ഉത്തരം എഴുതാനുള്ള സൂക്ഷ്മത തുടങ്ങിയവ പരിശോധിക്കും. മോക് ടെസ്റ്റുകളും മുൻവർഷ ചോദ്യങ്ങളും യഥാർഥ പരീക്ഷ പോലെ തന്നെ സമയം കണക്കാക്കി പരമാവധി എഴുതിനോക്കുക.

പരീക്ഷയ്ക്ക്  ഈ ടിപ്സ്
∙ സിലബസും ചോദ്യ പാറ്റേണും മുൻകൂട്ടി മനസ്സിലാക്കുക. അതനുസരിച്ച് സ്വന്തമായി സ്റ്റഡി പ്ലാൻ തയാറാക്കി പഠിക്കുക. 

∙ഏറ്റവും പ്രയാസമുള്ള പാഠഭാഗങ്ങൾക്ക് ഊന്നൽ നൽകാം. ഒരു വിഷയത്തിലും അടിസ്ഥാന കാര്യങ്ങൾ വിട്ടുകളയരുത്.

∙പത്രവും തൊഴിൽവീഥി ഉൾപ്പെടെയുള്ള ആനുകാലികങ്ങളും മുടങ്ങാതെ വായിച്ച് കറന്റ് അഫയേഴ്സിൽ നല്ല സ്കോർ ഉറപ്പാക്കാം.

∙ബാങ്കിങ് പരിജ്ഞാനം വളരെ പ്രധാനം. ഇതുമായി ബന്ധപ്പെട്ട പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ശ്രദ്ധിക്കാം.

∙ഓൺലൈൻ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുമ്പോൾ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തണം. 

∙പഠനത്തിന്റെ വിരസത അകറ്റാൻ കംബൈൻഡ് സ്റ്റഡി– ഓൺലൈൻ കമ്യൂണിറ്റി സാധ്യതകൾ പ്രയോജനപ്പെടുത്താം. 

English Summary:

Unlock a Stable Future: Why Banking Careers Still Attract the Best Talents in 2024