നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എംടെക് ഇൻ ബയോഎൻജിനീയറിങ് പ്രോഗ്രാമിന് ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദനന്തര പ്രോഗ്രാമാണിത്. എൻഐടിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എംടെക് ഇൻ ബയോഎൻജിനീയറിങ് പ്രോഗ്രാമിന് ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്പാർട്‌മെന്റുമായി ചേർന്നുള്ള ബിരുദനന്തര പ്രോഗ്രാമാണിത്. എൻഐടിയിലെ ഡിപ്പാർട്മെന്റ് ഓഫ് ബയോസയൻസ് & എൻജിനീയറിങ്ങാണ് കോഴ്സ് ഓഫർ ചെയ്യുന്നത്. വിദ്യാർഥികൾക്ക് ഒരുവർഷം എൻഐടി കോഴിക്കോടും രണ്ടാം വർഷം യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലും പഠിക്കാം. അമേരിക്കയിലെ പഠനത്തോടൊപ്പം ഗവേഷണ തീസിസ് സമർപ്പിക്കുന്ന വർക്കു എംഎസ് ബിരുദാനന്തര ബിരുദത്തിനു അർഹത നേടാം.

നാലു വർഷ ബിടെക് ഇൻ ബയോടെക്നോളജി, ബയോ എൻജിനീയറിങ്, ബയോഇൻഫോർമാറ്റിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്,ഫാർമസി, എംബിബിഎസ്, ലൈഫ് സയൻസ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം, കാർഷിക, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം. 60 ശതമാനം മാർക്ക്/ CGPA 6 ലഭിച്ചിരിക്കണം. ഒബിസി, എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം/ 5.5 CGPA മതിയാകും.

ADVERTISEMENT

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്ക് എൻഐടി കോഴിക്കോടിന്റെ ബയോ എൻജിനീറിയങ്ങിലെ എംടെക്കും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ്സിന്റെ ബയോ മെഡിക്കൽ എൻജിനീയറിങ്ങിലെ എംഎസും ലഭിക്കുന്ന മികച്ച ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണിത്. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസ്സിൽ പഠിക്കാൻ ആദ്യ വർഷത്തിൽ എംടെക്കിന് 7 CGPA നേടണം. 10000 അമേരിക്കൻ ഡോളറാണ് അമേരിക്കയിലെ വാർഷിക ട്യൂഷൻ ഫീസ്.

മൊത്തം 15 സീറ്റുകളുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയുടെയും ,ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ ആഗസ്റ്റ് അഞ്ചിന് പ്രവേശനം നൽകും. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഏറെ തൊഴിൽ സാധ്യതയുള്ള ആകർഷകമായ പ്രോഗ്രാമാണിത്. www.nitc.ac.in/admissions-pg. കൂടുതൽ വിവരങ്ങൾക്ക് 7034011575 ൽ ബന്ധപ്പെടുക. ഇ മെയിൽ- pgadmissions@nitc.ac.in - ഫോൺ -7034011575.

English Summary:

Secure Your Spot for MTech Bioengineering at NIT Kozhikode with US Study Year