ശമ്പളം: 35,400 രൂപ മുതൽ 1,12,400 രൂപ വരെ: ഇന്ത്യൻ നേവിയിൽ 741 ഒഴിവുകൾ
ഇന്ത്യൻ നേവിയുടെ വെസ്റ്റേൺ, ഈസ്റ്റേൺ, സതേൺ, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളിൽ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 741 സിവിലിയൻ സ്റ്റാഫ് ഒഴിവ്. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET- 01/2024) മുഖേനയാണു തിരഞ്ഞെടുപ്പ്. ഓഗസ്റ്റ് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, പ്രായം, ശമ്പളം
∙ചാർജ്മാൻ (അമ്യൂണിഷൻ വർക്ഷോപ്) : ബിഎസ്‌സി ഫിസിക്സ് / കെമിസ്ട്രി / മാത്‌സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 18–25; 35,400– 1,12,400 രൂപ.
∙ചാർജ്മാൻ (ഫാക്ടറി) : ബിഎസ്‌സി ഫിസിക്സ് / കെമിസ്ട്രി / മാത്‌സ് അല്ലെങ്കിൽ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ; 18–25; 35,400– 1,12,400 രൂപ.
∙ചാർജ്മാൻ (മെക്കാനിക്) : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / പ്രൊഡക്‌ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം; 30 കവിയരുത്; 35,400– 1,12,400 രൂപ.
∙സയന്റിഫിക് അസിസ്റ്റന്റ് : ബിഎസ്‌സി ഫിസിക്സ് / കെമിസ്ട്രി / ഇലക്ട്രോണിക്സ് / ഓഷ്യനോഗ്രഫി, 2 വർഷ പരിചയം; 30 കവിയരുത്; 35,400– 1,12,400 രൂപ.
∙ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്‌ഷൻ) : പത്താം ക്ലാസ്; ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ രണ്ടു വർഷ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ 3 വർഷത്തെ അപ്രന്റിസ്ഷിപ് പരിശീലനം അല്ലെങ്കിൽ ഷിപ്റൈറ്റ് / വെൽഡർ / പ്ലേറ്റർ / ഷീറ്റ് മെറ്റൽ / ഷിപ് ഫിറ്റർ ട്രേഡുകളിലൊന്നിൽ ഐടിഐ സർട്ടിഫിക്കറ്റും 2 വർഷ അപ്രന്റിസ് പരിശീലനവും; DOEACC യിൽ നിന്നുമുള്ള ഓട്ടോകാഡ് സര്‍ട്ടിഫിക്കറ്റ് തത്തുല്യം; 18–25; 25,500 – 81,100 രൂപ.
∙ഫയർമാൻ : പ്ലസ് ടു ജയം, എലമെന്ററി / ബേസിക് / ഓക്സിലറി ഫയർ ഫൈറ്റിങ് കോഴ്സ്; (ശാരീരിക യോഗ്യതകൾ : ഉയരം – 165 സെ.മീ, നെഞ്ചളവ് –81.5 സെ.മീ, നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ) – 85 സെ.മീ, തൂക്കം –കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി– 6/6); 18–27; 19,900– 63,200 രൂപ.
∙ഫയർ എൻജിൻ ഡ്രൈവർ : പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ് ;(ശാരീരിക യോഗ്യതകൾ : ഉയരം – 165 സെ.മീ, നെഞ്ചളവ് –81.5 സെ.മീ, നെഞ്ചളവ് (വികസിപ്പിക്കുമ്പോൾ) – 85 സെ.മീ, തൂക്കം –കുറഞ്ഞത് 50 കി.ഗ്രാം, കാഴ്ചശക്തി– 6/6); 18–27; 21,700– 69,100 രൂപ.)
∙ട്രേഡ്സ്മാൻ മേറ്റ് : പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (ട്രേഡുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക); 18–25; 18,000– 56,900 രൂപ.
∙പെസ്റ്റ് കൺട്രോൾ വർക്കർ : പത്താം ക്ലാസ് തത്തുല്യം. ഹിന്ദി / പ്രാദേശിക ഭാഷയിൽ അറിവ്; 18–25; 18,000– 56,900 രൂപ.
∙കുക്ക് : പത്താം ക്ലാസ്, ഒരു വർഷ പരിചയം; 18–25; 18,000– 56,900 രൂപ.
∙മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ); പത്താം ക്ലാസ് / ഐടിഐ ജയം; 18–25; 18,000– 56,900 രൂപ.
∙ഫീസ്: 295 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്സ് സർവീസ്, സ്ത്രീകൾ എന്നിവർക്കും ഫീസില്ല. ഓൺലൈനായി അടയ്ക്കാം. www.joinindiannavy.gov.in;www.joinindiannavy.nic.in