ബോയിങ്ങിന്റെ ചിറകരിഞ്ഞ ‘പിഴവ്’; ചെറുജോലിയല്ല സോഫ്റ്റ്‌വെയർ ടെസ്റ്റിങ്
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ബോയിങ്. രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളർ. അഞ്ചു വർഷം മുൻപ് ബിസിനസ് പേജുകളിൽ നിറഞ്ഞ വാർത്തയാണിത്. പ്രതാപത്തിൽ പറന്ന ബോയിങ് വിമാനക്കമ്പനിയുടെ ചിറകരിഞ്ഞത് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്നു തുടർഅപകടങ്ങൾ. ഇതിൽ രണ്ട് അപകടങ്ങളിൽ യാത്രക്കാർ മുഴുവൻ മരിച്ചെങ്കിൽ ഒരു
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ബോയിങ്. രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളർ. അഞ്ചു വർഷം മുൻപ് ബിസിനസ് പേജുകളിൽ നിറഞ്ഞ വാർത്തയാണിത്. പ്രതാപത്തിൽ പറന്ന ബോയിങ് വിമാനക്കമ്പനിയുടെ ചിറകരിഞ്ഞത് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്നു തുടർഅപകടങ്ങൾ. ഇതിൽ രണ്ട് അപകടങ്ങളിൽ യാത്രക്കാർ മുഴുവൻ മരിച്ചെങ്കിൽ ഒരു
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ബോയിങ്. രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളർ. അഞ്ചു വർഷം മുൻപ് ബിസിനസ് പേജുകളിൽ നിറഞ്ഞ വാർത്തയാണിത്. പ്രതാപത്തിൽ പറന്ന ബോയിങ് വിമാനക്കമ്പനിയുടെ ചിറകരിഞ്ഞത് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്നു തുടർഅപകടങ്ങൾ. ഇതിൽ രണ്ട് അപകടങ്ങളിൽ യാത്രക്കാർ മുഴുവൻ മരിച്ചെങ്കിൽ ഒരു
ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലാണ് ബോയിങ്. രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളർ. അഞ്ചു വർഷം മുൻപ് ബിസിനസ് പേജുകളിൽ നിറഞ്ഞ വാർത്തയാണിത്. പ്രതാപത്തിൽ പറന്ന ബോയിങ് വിമാനക്കമ്പനിയുടെ ചിറകരിഞ്ഞത് 737 മാക്സ് 8 വിമാനങ്ങളുടെ മൂന്നു തുടർഅപകടങ്ങൾ. ഇതിൽ രണ്ട് അപകടങ്ങളിൽ യാത്രക്കാർ മുഴുവൻ മരിച്ചെങ്കിൽ ഒരു അപകടത്തിൽ എല്ലാവരും പരുക്കേൽക്കാതെ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. ഇന്തൊനീഷ്യയിലെ ലയൺ എയർ വിമാനാപകടത്തെത്തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ, വിമാനത്തിന്റെ ഓട്ടമേഷൻ സംവിധാനങ്ങളിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ആകാശത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഓട്ടമേഷൻ സംവിധാനങ്ങളിലെ തകരാറുകൾ. ഒൻപതു വർഷം മുൻപ് 6,25,000 ഹൈബ്രിഡ് കാറുകൾ ജപ്പാനിലും നോർത്ത് അമേരിക്കയിലും യൂറോപ്പിലുമായി സോഫ്റ്റ്‌വെയർ സാങ്കേതിക പിഴവു കാരണം നിരത്തുകളിൽ നിന്നും ടൊയോട്ട തിരിച്ചു വിളിച്ചതും വാർത്തയായിരുന്നു. വരികൾക്കിടയിൽ വായിച്ചാൽ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിൽ അനന്തസാധ്യതകളുടെ കരിയർ ഒളിച്ചിരിപ്പുണ്ട്.
∙ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിൽ സാധ്യതയേറെ
ഐടി രംഗത്ത് ജോലി എന്നു കേൾക്കുമ്പോൾ മിക്കവരുടെയും മനസിൽ തെളിയുന്നത് സോഫ്റ്റ്‌വെയർ ഡവലപ്മെന്റും ഡിസൈനിങ്ങുമാണ്. ഇതിനോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു മേഖലയാണ് സോഫ്റ്റ്‌വെയർ ടെസ്റ്റിങ്. ക്വാളിറ്റി അഷ്വറൻസിൽ ഐടി കമ്പനികൾ നിഷ്കർഷ പുലർത്തുന്ന കാലത്തോളം സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ജോലികൾക്കു സാധ്യതയുണ്ട്. കാരണം സോഫ്റ്റ്‌വെയർ ഡവലപ് ചെയ്താൽ നേരിട്ട് ഉപഭോക്താവിനു കൈമാറാൻ ആകില്ലല്ലോ? ഉപഭോക്താവ് പ്രതീക്ഷിക്കുന്ന രീതിയിൽ തകരാറുകളിലില്ലാതെ ആപ്ലിക്കേഷൻ കൈമാറുക എന്നതാണ് സോഫ്റ്റ്‌വെയർ ടെസ്റ്റിറിന്റെ ജോലി. ശരിയായി പരിശോധിക്കാതെ കൈമാറുന്ന സോഫ്റ്റ്‌വെയറുകൾക്ക് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചേക്കാം.
∙ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് എങ്ങനെ?
കോഡുകൾ സൂക്ഷമമായി പരിശോധിച്ചു പിഴവു പരിഹരിക്കുന്ന സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ജോലി രണ്ടു രീതികളിലാണ് ചെയ്യുന്നത് – മാനുവലായും ഒാട്ടമേറ്റഡായും. എൻജിനീയർ മറ്റൊരു ഓട്ടമേഷൻ ടൂളുകളുടെയും സഹായമില്ലാതെ സോഫ്റ്റ്‌വെയർ പരിശോധിക്കുന്നതാണ് മാനുവൽ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്. സോഫ്റ്റ്‌വെയർ ടൂളുകളുടെ സഹായത്തോടെ സോഫ്റ്റ്‌വെയർ പരിശോധിക്കുന്നതാണ് ഒാട്ടമേഷൻ സോഫ്റ്റ്‌വെയർ ടെസ്റ്റിങ്. ഒാട്ടമേഷൻ ടെസ്റ്റിങ്ങിന്റെ വരവോടെ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് മേഖലയിൽ പതിന്മടങ്ങ് വേഗതയും കൃത്യതയും കൈവന്നു.
∙ ലക്ഷ്യം പിഴവില്ലാത്ത സോഫ്റ്റ്‌വെയർ
സോഫ്റ്റ്‌വെയർ ഡവലപ്മെന്ററായി തുടരാൻ താത്പര്യമില്ലാത്തവർ പലരും സോഫ്റ്റ്‌വെയർ ടെസ്റ്റിങ്ങിലേക്ക് മാറുന്നത് െഎടി രംഗത്തെ പുതിയ ട്രെൻഡാണ്. മുൻനിര െഎടി കമ്പനികൾ സോഫ്റ്റ്‌വെയർ ക്വാളിറ്റിയിൽ പരിഗണന നൽകിയതോടെ ക്വാളിറ്റി അഷ്വറൻസ് വിഭാഗത്തിനു പ്രാധാന്യമേറി. ഒപ്പം മാന്യമായ ശമ്പള പാക്കേജുകളും വന്നതോടെ പലതരം ജോബ് റോളുകളും വന്നു. സോഫ്റ്റ്‌വെയർ ടെസ്റ്റർ, ടെസ്റ്റ് അനലിസ്റ്റ്, ക്യൂആൻഡ്എ എൻജിനീയർ, ക്യൂആൻഡ്എ അനലിസ്റ്റ്, ടെസ്റ്റ് ആർക്കിടെക്ട്, സോഫ്റ്റ്‌വെയർ ഡവലപ്മന്റ് എൻജീനിയർ ഇൻ ടെസ്റ്റ് എന്നിവയാണ് സാധാരണയായി കാണാറുള്ള തസ്തികകൾ. കോഡിങ്ങിൽ നൈപുണ്യമുണ്ടെങ്കിൽ ആർക്കും സോഫ്റ്റ്‌വെയർ ടെസ്റ്റിങ് രംഗത്ത് തിളങ്ങാമെങ്കിലും ക്ഷമയും സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ജോലിക്ക് അഭികാമ്യമാണ്.
∙ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ജോലി നേടാൻ
അടിസ്ഥാനമായി ബിരുദമാണ് യോഗ്യതയെങ്കിലും കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ അടിസ്ഥാന വിവരമുണ്ടെങ്കിൽ സോഫ്റ്റ്‌വെയർ ടെസ്റ്റിങ് രംഗത്ത് തുടക്കക്കാർക്ക് ജോലി നേടാം. കംപ്യൂട്ടർ സയൻസ് ബിരുദമെടുത്തവർക്കാണ് സ്വഭാവികമായി െഎടി കമ്പനികൾ മുൻഗണന നൽകുക. ജാവ, പൈത്തൺ പോലുള്ള പ്രോഗ്രാമിങ് ഭാഷകളും മാന്വൽ ടെസ്റ്റിങ്, ഡാറ്റാബേസ്, സെലീനിയം പോലുളള ഓട്ടമേഷൻ ടൂളുകൾ കൂടി അറിവുണ്ടെങ്കിൽ മെച്ചപ്പെട്ട വേതനവും സ്ഥാനവും നേടാം.
ബ്ലോക്ക് ചെയിൻ, ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഒാഫ് തിങ്സ് (െഎഒടി) മേഖലകളിലെ കുതിപ്പും സോഫ്റ്റ്‌വെയർ ടെസ്റ്റിങ് ജോലിയുടെ സാധ്യത പതിമടങ്ങ് വർധിപ്പിക്കുന്നു. സോഫ്റ്റ്‌വെയർ ടെസ്റ്റിങ് രംഗത്ത് പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങൾ കോഴ്സുകൾ നൽകുന്നുണ്ട്. കോഴ്സുകൾക്ക് ചേരുന്നതിനു മുൻപ് സ്ഥാപനത്തിന്റെ വിശ്വസനീയതയും പ്രാക്ടിക്കൽ പരിശീലനം എത്രത്തോളം നൽകുന്നതെന്ന് വിലയിരുത്തേണ്ടതാണ്. കുറഞ്ഞ് ഒരു പ്രോജക്ടെങ്കിലും സ്വതന്ത്രമായി ചെയ്യാനുളള അവസരം ലഭിക്കുമോ എന്നതും ഉറപ്പുവരുത്തണം. കാരണം പിന്നീടു അഭിമുഖത്തിനു പോകുമ്പോൾ നിങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കാൻ പ്രായോഗിക ജ്ഞാനം സഹായിക്കും.
(ലേഖിക ബെംഗളൂരു ആക്സഞ്ചർ ടെക്നോളജീസിൽ ടെസ്റ്റ് ലീഡാണ്. അഭിപ്രായം വ്യക്തിപരം)