ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക

ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ ഒരു ലക്ഷം ജനങ്ങൾക്കുള്ളത് 0.07 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. ഓസ്ട്രേലിയയിലാകട്ടെ ഇതു 103 ആണ്. ഈ രംഗത്തെ ആവശ്യകതകൾ തിരിച്ചറിയുന്നതിൽ നാം എത്രത്തോളം പിന്നിൽ നിൽക്കുന്നുവെന്ന് ഈ താരതമ്യത്തിലൂടെ വ്യക്തമാകും. ക്ലിനിക്കൽ സൈക്കോളജി രംഗത്തെ പഠന, കരിയർ സാധ്യതകൾ സംബന്ധിച്ച അവബോധം ശക്തമാക്കുക അതുകൊണ്ടു തന്നെ അനിവാര്യമാണ്. 

4 വർഷ ഡിഗ്രി വരുമ്പോൾ
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയാണ് (ആർസിഐ) ക്ലിനിക്കൽ സൈക്കോളജി പഠനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയന്ത്രണ ഏജൻസി. ആർസിഐയുടെ പുതിയ മാർഗനിർദേശങ്ങൾപ്രകാരം ഇന്ത്യയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി റജിസ്റ്റർ ചെയ്തു പ്രവർത്തിക്കാൻ ഇനി ഒരു വർഷം കുറച്ചു പഠിച്ചാൽ മതി. പ്ലസ്ടുവിനുശേഷം 7 വർഷം പഠിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇനി 6 വർഷം മാത്രം.

മൂന്നു വർഷം ഡിഗ്രി, രണ്ടു വർഷം പിജി, തുടർന്ന് രണ്ടു വർഷം എംഫിൽ– ഇതുവരെ 7 വർഷം വേണ്ടിയിരുന്നതിങ്ങനെ. എന്നാൽ പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന് (എൻഇപി–2020) അനുസൃതമായി നാലു വർഷത്തെ ബിഎസ്‌സി സൈക്കോളജി (ഓണേഴ്സ്) ബിരുദം ആർസിഐ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. 

ആർട്സ് & സയൻസ് കോളേജുകളിൽ നിലവിലുളള സൈക്കോളജി ബിഎ/ബിഎസ്‌സി ഡിഗ്രി പ്രോഗ്രാമുകൾക്ക് ആർസിഐ അംഗീകാരം ആവശ്യമില്ല. എന്നാൽ അടുത്തവർഷം മുതൽ ആരംഭിക്കുന്ന പ്രഫഷനൽ ഡിഗ്രിയായ ബിഎസ്‌സി സൈക്കോളജി ഓണേഴ്‌സ് പ്രോഗ്രാം നടത്തുന്നതിന് ക്ലിനിക്കൽ സൗകര്യങ്ങൾ അടക്കമുള്ള ആർസിഐയുടെ നിബന്ധനകൾ പാലിക്കണം.

ADVERTISEMENT

ഈ നാലു വർഷ പ്രോഗ്രാമിനെത്തുടർന്ന് രണ്ടു വർഷത്തെ മാസ്റ്റർ ഓഫ് സൈക്കോളജി (MPsy) കൂടി പാസായാൽ ആർസിഐയിൽ റജിസ്റ്റർ ചെയ്ത് ക്ലിനിക്കൽ സൈക്കോളജിസ്റ്റായി പ്രാക്ടിസ് ചെയ്യാം. ഇതുവരെയുണ്ടായിരുന്ന എംഫിൽ സൈക്കോളജിക്കു പകരമുള്ള പ്രോഗ്രാമാണ് MPsy. സൈക്കോളജി ബിരുദ പ്രോഗ്രാമിനുള്ള യോഗ്യതാ വ്യവസ്ഥകളിലും മാറ്റമുണ്ട്. പ്ലസ്ടു ഹ്യുമാനിറ്റീസ്, കൊമേഴ്സ് സ്‌ട്രീമുകാർക്കും ഇതുവരെ ബിഎ/ബിഎസ്‌സി സൈക്കോളജി പ്രോഗ്രാമിലേക്കു പ്രവേശനം ലഭിച്ചിരുന്നെങ്കിൽ അടുത്ത വർഷം ആരംഭിക്കുന്ന ആർസിഐ അംഗീകൃത ബിഎസ്‌സി സൈക്കോളജി (ഓണേഴ്സ്) പ്രവേശനത്തിന് ബയോളജി ഒരു വിഷയമായുള്ള പ്ലസ്ടു സയൻസ് യോഗ്യത തന്നെ വേണം. നാലു വർഷ പ്രഫഷനൽ ബിരുദം നേടുന്നവർക്ക് ആർസിഐ അംഗീകൃത കൗൺസലിങ് സൈക്കോളജിസ്റ്റ് (മെന്റൽ ഹെൽത്ത്) ആയി പ്രവർത്തിക്കാം. എന്നാൽ ഇതിനുള്ള റജിസ്ട്രേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങളായിട്ടില്ല.

ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസലിങ് സൈക്കോളജിസ്റ്റും
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും കൗൺസലിങ് സൈക്കോളജിസ്റ്റിന്റെയും ജോലികൾ വ്യത്യസ്തമാണ്. മാനസികാരോഗ്യ പ്രശ്നങ്ങളിലാണു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നത്. അത്തരം പ്രശ്നങ്ങളില്ലാത്തവർക്കും ദൈനംദിന ജീവിതത്തിലെ വിവിധ ആവശ്യങ്ങളിൽ (ഉദാ: കരിയർ, ബിസിനസ്, വിവാഹ സംബന്ധമായ നിയമങ്ങൾ തുടങ്ങിയവ) മാർഗനിർദേശവും പിന്തുണയും വേണ്ടിവരുമ്പോൾ കൗൺസലിങ് സൈക്കോളജിസ്റ്റിന്റെ സേവനം തേടാം. 

ഉപരിപഠന പ്രോഗ്രാമുകൾ
ഇനിപ്പറയുന്ന മറ്റ് രണ്ട് ആർസിഐ അംഗീകൃത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ഉള്ളടക്കത്തിലെ മാറ്റങ്ങളോടെ തുടരും. 

ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ സൈക്കോളജി (പിജിഡിസിപി)
മുൻപ് പ്രഫഷനൽ ഡിപ്ലോമ ഫോർ ക്ലിനിക്കൽ സൈക്കോളജി എന്നറിയപ്പെട്ടിരുന്ന കോഴ്സാണിത്. പിജിഡിസിപിക്കു ശേഷം അസോഷ്യേറ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റാവാം. എന്നാൽ സ്വതന്ത്ര പ്രാക്ടിസ് പറ്റില്ല. യോഗ്യത: 60% മാർക്കോടെ സൈക്കോളജിയിൽ 4 വർഷ ബിരുദം. 

ADVERTISEMENT

4 വർഷത്തെ ഡോക്ടർ ഓഫ് സൈക്കോളജി (PsyD):
ഇന്ത്യയിലെ ക്ലിനിക്കൽ സൈക്കോളജി രംഗത്തെ ഏറ്റവും അധികാരികമായ പഠന പ്രോഗ്രാം. ഫീൽഡിൽ ഗവേഷണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ വരെ അർഹത നൽകുന്ന പ്രോഗ്രാമാണിത്. യോഗ്യത: ബിഎസ്‌സി സൈക്കോളജി (ഓണേഴ്സ്) 65% മാർക്കോടെ MPsy പൂർത്തിയാക്കുന്നവർക്കു മൂന്നാം വർഷത്തേക്ക് ലാറ്ററൽ എൻട്രിയുമുണ്ട്. ആദ്യ ശ്രമത്തിൽ തന്നെ 60% നേടുന്ന പിജിഡിസിപി ക്കാർക്ക് PsyD പ്രോഗ്രാമിന്റെ രണ്ടാം വർഷത്തേക്കു നേരിട്ടു പ്രവേശനം ലഭിക്കും. PsyD യോഗ്യത നേടുന്നവർക്കു പേരിനു മുന്നിൽ ഡോ. എന്നു ചേർക്കുകയും ചെയ്യാം. കോഴ്സുകളുള്ള സ്ഥാപനങ്ങളുടെ വിശദ പട്ടിക ആർസിഐ വെബ്സൈറ്റിലുണ്ട്. 4 വർഷ പ്രഫഷനൽ ഡിഗ്രി പ്രോഗ്രാം തുടങ്ങുന്ന മുറയ്ക്ക് അവയുടെ പട്ടികയും വെബ്സൈറ്റിൽ ലഭ്യമാകും. rehabcouncil.nic.in

English Summary:

Revolutionising Mental Health Care: India's New Path to Becoming a Clinical Psychologist

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT