ശരാശരി 45 ഡോളർ പ്രതിഫലം, മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്
കടയിൽ പോയി സാധനങ്ങൾ വാങ്ങാനും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനും തിയറ്ററിൽ പോയി സിനിമ കാണാനുമൊക്കെ കാശു കിട്ടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയും കാശുണ്ടാക്കാനൊരു വഴിയുണ്ട് മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ

കടയിൽ പോയി സാധനങ്ങൾ വാങ്ങാനും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കാനും തിയറ്ററിൽ പോയി സിനിമ കാണാനുമൊക്കെ കാശു കിട്ടിയാൽ എങ്ങനെയുണ്ടാകും? അങ്ങനെയും കാശുണ്ടാക്കാനൊരു വഴിയുണ്ട് മിസ്റ്ററി ഷോപ്പിങ് അഥവാ ആൾമാറാട്ട ഷോപ്പിങ്. യഥാർഥ ഉപഭോക്താവാണെന്ന ഭാവത്തിൽ സ്ഥാപനങ്ങളിൽ ചെന്നു സേവനങ്ങൾ ഉപയോഗിക്കുകയാണ് ഇവരുടെ ജോലി. സൗജന്യമായി സേവനങ്ങൾ ഉപയോഗിക്കാം. ഓരോ അസൈൻമെന്റിനു ശേഷവും അത്യാവശ്യം നല്ലൊരു തുക പോക്കറ്റിലുമെത്തും.
∙ ലക്ഷ്യം വിവരശേഖരണം
ഒട്ടേറെ റീട്ടെയ്ൽ സ്റ്റോറുകളുള്ള വൻ കമ്പനികളും സ്വകാര്യ ഏജൻസികളുമാണു മിസ്റ്ററി ഷോപ്പർമാരെ ജോലിക്കെടുക്കുന്നത്. സ്വന്തം കടകളിലും സ്ഥാപനങ്ങളിലും ചെന്ന് അവിടത്തെ സ്ഥിതി, ജോലിക്കാരുടെ ഇടപെടൽ, കസ്റ്റമർ അനുഭവം തുടങ്ങിയവ വിലയിരുത്തുകയാണു ചെയ്യേണ്ടത്. എന്നാൽ, ഇതൊക്കെ അവിടത്തെ ജീവനക്കാർ അറിയാതെ വേണം നടത്താൻ. സാധാരണ ഉപഭോക്താക്കളെപ്പോലെ പെരുമാറി വിവരങ്ങൾ എടുക്കേണ്ടി വരും. അതിനായി ചിത്രങ്ങളും വിഡിയോകളും എടുക്കാം, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാം, സാധനങ്ങൾ വാങ്ങണമെങ്കിൽ അതുമാകാം. കാശ് പിന്നീടു തിരികെ ലഭിക്കും. വെറുതെ അഭിപ്രായങ്ങൾ പറയുകയല്ല, ആകെയുള്ള അനുഭവം പങ്കിടുകയാണു മിസ്റ്ററി ഷോപ്പർമാർ ചെയ്യേണ്ടത്.
∙ വേണം നിരീക്ഷണപാടവം
മിസ്റ്ററി ഷോപ്പറാകാൻ പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യതയൊന്നും വേണ്ട. എന്നാൽ, നല്ല നിരീക്ഷണപാടവവും ആശയവിനിമയ ശേഷിയും വേണം. സ്ഥാപനങ്ങളിലെ അന്തരീക്ഷം സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വരും. വേണ്ടിവന്നാൽ ജീവനക്കാരോടു തർക്കിച്ച് അവരുടെ സമീപനം മനസ്സിലാക്കേണ്ടി വരും. സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, ഇ–കൊമേഴ്സ് സർവീസ്, തിയറ്റർ, റസ്റ്ററന്റ് തുടങ്ങിയ സ്ഥലങ്ങളിലാണു മിസ്റ്ററി ഷോപ്പരെ നിയോഗിക്കുക. ജോലിയുടെ കാഠിന്യമനുസരിച്ചാണു ശമ്പളം. എങ്കിലും ശരാശരി 45 ഡോളറെങ്കിലും (ഏകദേശം 3,000 രൂപ) ഓരോ തവണയും ലഭിക്കും. ഇന്ത്യയിലും കഴിഞ്ഞ 5 വർഷത്തിനിടെ മിസ്റ്ററി ഷോപ്പിങ് വ്യാപകമാകുന്നതായി റിപ്പോർട്ടുകളുണ്ട്.