മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത്‌ ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച്‌ കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം

മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത്‌ ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച്‌ കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത്‌ ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച്‌ കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ചൊരു കരിയര്‍ കെട്ടിപ്പടുക്കാനായി എന്ത്‌ ചെയ്യണം? പല മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ബിസിനസ്സ്‌ എക്‌സിക്യൂട്ടീവുകളെ എല്ലാം കൂടി ഒരുമിച്ച്‌ കൂട്ടി ഈ ചോദ്യം ചോദിച്ചാല്‍ അവരെല്ലാവരും പൊതുവായി പറയുന്ന ഒരു കാര്യം ഉണ്ടാകും- നന്നായി കഥ പറയാന്‍ അറിയണം. മനുഷ്യരെന്ന നിലയില്‍ നമുക്കെല്ലാം കഥകളുമായി ഒരു പൊക്കിള്‍ക്കൊടി ബന്ധമുണ്ട്‌. കാട്ടിലും ഗുഹകളിലുമായി വേട്ടയാടി ജീവിതം തുടങ്ങിയ കാലം മുതല്‍ തന്നെ കഥ  പറയാന്‍ ശീലിച്ചവരാണ്‌ മനുഷ്യര്‍. ഈ കഥകളാണ്‌ നമ്മുടെ വിശ്വാസങ്ങളും സംസ്‌കാരവുമൊക്കെയായി പിന്നീട്‌ മാറിയതും. ഈ കഥ പറച്ചില്‍ ശീലം കോര്‍പ്പറേറ്റ്‌ ബോര്‍ഡ്‌ റൂമുകളില്‍ എത്തുമ്പോഴും നമ്മളെ വിട്ടു പോകുന്നില്ല എന്നതാണ്‌ സത്യം. 

നല്ല കഥകള്‍ ശ്രദ്ധയാകര്‍ഷിക്കാനും വികാരങ്ങളെ ഉണര്‍ത്താനും വിവരങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്‌ക്കാനും നമ്മെ സഹായിക്കും. കരിയറിന്റെ പശ്ചാത്തലത്തില്‍ പറയുകയാണെങ്കില്‍ നമുക്കൊരു ദൗത്യം രൂപപ്പെടുത്താനും ആ ദര്‍ശനം പങ്കുവയ്‌ക്കാനും ചുറ്റുമുള്ളവരെ ആ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍മ്മോത്സുകരായി മുന്നോട്ട്‌ ചലിപ്പിക്കാനുമൊക്കെ കഥകള്‍ക്ക്‌ സാധിക്കും. നിങ്ങള്‍ ഏത്‌ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഒരു നല്ല കഥ നിങ്ങളെ പ്രചോദിപ്പിച്ച്‌ പ്രവര്‍ത്തിയുടെ വഴിയിലേക്ക്‌ നിങ്ങളെ നയിക്കും. എല്ലാ കഥയ്‌ക്കും ഒരു തുടക്കവും മധ്യഭാഗവും അവസാനവും ഉണ്ടാകണം. നിങ്ങള്‍ നേരിട്ട ഒരു വെല്ലുവിളിയോ അവസരമോ ആകണം തുടക്കം. അതിനെ നേരിടാന്‍ നിങ്ങളെടുത്ത കര്‍മ്മപരിപാടികളും നിങ്ങള്‍ താണ്ടിയ തടസ്സങ്ങളുമാണ്‌ മധ്യഭാഗം. ഇത്‌ മൂലം നിങ്ങള്‍ കൈവരിച്ച നേട്ടങ്ങളും പഠിച്ച പാഠങ്ങളുമാണ്‌ കഥയുടെ അവസാനം. നിങ്ങളുടെ കഥ നിങ്ങളുടേത്‌ ആകാനും അത്‌ വിശ്വസനീയമാകാനും ശ്രദ്ധിക്കണം. 

ADVERTISEMENT

കഥ നല്ലതായാല്‍ മാത്രം പോരാ. കേള്‍വിക്കാര്‍ക്ക്‌ അതുമായി താദാത്മ്യപ്പെടാന്‍ സാധിക്കണം. അവരും അനുഭവിച്ച പ്രശ്‌നങ്ങള്‍ നിങ്ങളുടെ കഥയില്‍ ഉണ്ടെങ്കില്‍ നല്ലത്‌. കഥ വൈകാരികമായി കേള്‍ക്കുന്നവരെ സ്‌പര്‍ശിച്ചാല്‍ മാത്രമേ അത്‌ അവരെ ഒരു പ്രവര്‍ത്തിയിലേക്ക്‌ നയിക്കൂ. അവര്‍ക്ക്‌ പ്രചോദനമോ ആവേശമോ ഒരു പങ്കുവയ്‌ക്കപ്പെട്ട സദുദ്ദേശ്യത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷമോ ഉണ്ടാക്കാന്‍ കഥയ്‌ക്ക്‌ സാധിക്കണം. ഇനി ഈ കഥപറച്ചില്‍ എങ്ങനെ നിങ്ങളുടെ കരിയറിന്റെ ഭാഗമാക്കാമെന്ന്‌ പറയുകയാണ്‌ ഫോബ്‌സ്‌ കരിയര്‍ എക്‌സിക്യൂട്ടീവ്‌ കോച്ച്‌ ടിം മാഡന്‍. 

1. നിങ്ങളുടെ മുഖ്യമായ പ്രമേയങ്ങള്‍ കണ്ടെത്തുക
നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട്‌ ആവര്‍ത്തിക്കുന്ന പ്രമേയങ്ങള്‍ കണ്ടെത്തുക. അത്‌ നേതൃത്വഗുണമാകാം, നൂതന ആശയങ്ങളാകാം, പ്രശ്‌നപരിഹാര ശേഷിയാകാം. ഈ പ്രമേയങ്ങളാണ്‌ കഥയുടെ നട്ടെല്ലായി മാറുക. 
2. കരിയറിലെ വഴിത്തിരിവുകള്‍ കണ്ടെത്തുക
കരിയറിലെ വഴിത്തിരിവുകളായി മാറിയ നിമിഷങ്ങള്‍ കണ്ടെത്തുക. നിങ്ങള്‍ അതിജീവിച്ച വെല്ലുവിളികളോ എടുത്ത റിസ്‌കോ നിങ്ങളുടെ കരിയര്‍ ഗതിമാറ്റിയ തീരുമാനങ്ങളോ ഒക്കെ കണ്ടെത്തി അവതരിപ്പിക്കാം. 
3. നിങ്ങളുണ്ടാക്കിയ സ്വാധീനം സംഖ്യകളിലാക്കുക
നിങ്ങളുടെ ഇടപെടല്‍ കൊണ്ടുണ്ടായ മാറ്റം സംഖ്യകളിലാക്കി അവതരിപ്പിക്കുന്നത്‌ കൂടുതല്‍ വിശ്വാസ്യത കഥയ്‌ക്ക്‌ നല്‍കും. ഉദാഹരണത്തിന്‌ നിങ്ങളൊരു സെയില്‍സ്‌ പ്രഫഷണലാണെങ്കില്‍ നിര്‍ണ്ണായകമായ നിങ്ങളുടെ ഒരു തീരുമാനം വില്‍പനയില്‍ ഉണ്ടാക്കിയ മാറ്റം സംഖ്യകളില്‍ തന്നെ അവതരിപ്പിക്കുക. 
4. പറയാതെ പറയാം
നിങ്ങളൊരു മികച്ച നേതാവാണെന്ന്‌ നേരിട്ട്‌ പറയാതെ നിങ്ങളുടെ കഥയിലൂടെ നിങ്ങളുടെ നേതൃത്വശേഷി വെളിവാക്കാന്‍ ശ്രമിക്കുക.
5. പരിശീലനം മുഖ്യം
ഏത്‌ ശേഷിയും പോലെ തന്നെ കഥ പറച്ചില്‍ ശേഷിയും നിരന്തരമായ പരിശീലനത്തിലൂടെ തേച്ചു മിനുക്കി എടുക്കേണ്ടതാണ്‌. കേള്‍ക്കുന്നവരില്‍ നിന്ന്‌ ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ കഥയെ നവീകരിക്കുക. 

ADVERTISEMENT

കഥ പറച്ചില്‍ അഭിമുഖങ്ങളില്‍ 
റെസ്യൂമേയ്‌ക്ക്‌ ജീവന്‍ നല്‍കി നിങ്ങളുടെ അഭിമുഖങ്ങളെ സജീവമാക്കാനും നല്ല കഥകള്‍ക്ക്‌ സാധിക്കും. നിങ്ങളുടെ അനുഭവപരിചയത്തെ കുറിച്ച്‌ അഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ വെറുതേ ഡേറ്റ മാത്രം വിളമ്പാതെ നിങ്ങളുടെ നേട്ടങ്ങള്‍ ഒരു കഥയായി അവതരിപ്പിക്കുക. ഉദാഹരണത്തിന്‌ എന്റെ നേതൃത്വത്തിലുള്ള ടീം വില്‍പനയില്‍ 30 ശതമാനം വര്‍ദ്ധനയുണ്ടാക്കി എന്ന്‌ ചുമ്മാതങ്ങ്‌ പറയാതെ, നിങ്ങള്‍ എങ്ങനെയാണ്‌ ഇനിയും കണ്ടെത്താത്ത ഒരു വിപണി കണ്ടെത്തിയതെന്നും പുതിയൊരു തന്ത്രം രൂപീകരിച്ച്‌ ഈ വിപണിയിലേക്ക്‌  ഇറങ്ങിച്ചെന്ന്‌  വില്‍പന കൈവരിച്ചതെന്നുമെല്ലാം ഒരു നല്ല ആവേശകരമായ കഥയായി പറയുക. ഉറപ്പായും അഭിമുഖം ചെയ്യുന്നവര്‍ക്ക്‌ നിങ്ങളെ കുറിച്ച്‌ മതിപ്പുണ്ടാകും. 

നെറ്റ്‌ വര്‍ക്ക്‌ ചെയ്യുമ്പോഴും കഥ പറയാം
പുതിയ ബിസിനസ്സ്‌ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന നെറ്റ്‌ വര്‍ക്കിങ്‌ ഇവന്റുകളില്‍ നല്ല കഥ പറച്ചിലുകാര്‍ ശ്രദ്ധ കവരും. വളരെ ഹ്രസ്വവും പെട്ടെന്നൊരു സ്വാധീനം ഉണ്ടാക്കാന്‍ കഴിയുന്നതുമായ കഥകള്‍ സ്റ്റോക്ക്‌ ചെയ്യുക. 

പ്രസന്റേഷനുകളും സെയില്‍സ്‌ പിച്ചുകളും
നിങ്ങളുടെ പ്രസന്റേഷനുകളെ ഹൃദയഹാരിയാക്കാനും കഥകള്‍ ഉപയോഗപ്പെടുത്തുക. നിങ്ങള്‍ക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ചോ പറഞ്ഞു കേട്ട ഒരു കഥയെ കുറിച്ചോ വിവരിച്ചു കൊണ്ട്‌ പ്രസന്റേഷന്‍ ആരംഭിക്കുക. നിങ്ങളുടെ പ്രധാനപ്പെട്ട സന്ദേശത്തെ വീണ്ടും അരക്കിട്ടുറപ്പിക്കുന്ന ഒരു  കഥയുമായി പ്രസന്റേഷന്‍ അവസാനിപ്പിക്കുക. ക്ലയന്റുകള്‍ക്ക്‌ മുന്നില്‍ നടത്തുന്ന സെയില്‍സ്‌ പിച്ചുകളിലും കഥ പറച്ചില്‍ ഫലപ്രദമായ ഒരു ഉപാധിയാണ്‌. പുതിയ ബിസിനസ്സ്‌ നിങ്ങള്‍ക്ക്‌ നേടി തരാന്‍ നല്ല കഥ പറച്ചിലിന്‌ സാധിക്കും.
എങ്ങനെ കഥ പറച്ചില്‍ ശേഷി വളര്‍ത്താം?
നിങ്ങളുടെ മേഖലയിലെ മികച്ച നേതാക്കളുടെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക. എത്ര കാര്യക്ഷമമായാണ്‌ അവര്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതെന്ന്‌ കണ്ടറിയുക. അവരുടെ പ്രസംഗങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ തിരിച്ചറിയുക. നിങ്ങളുടെ കഥകളുടെ കാര്യക്ഷമതയെ കുറിച്ച്‌ സഹപ്രവര്‍ത്തകരോട്‌ അഭിപ്രായം ചോദിക്കുന്നതും ഈ ശേഷി വളര്‍ത്താന്‍ സഹായിക്കും. ടോസ്‌റ്റ്‌മാസ്‌റ്റേര്‍സ്‌ പോലെ പ്രസംഗ പാടവം വളര്‍ത്താന്‍ സഹായിക്കുന്ന സംഘങ്ങളില്‍ ചേരുന്നതും  നല്ലതാണ്‌. നിങ്ങളുടെ അനുഭവങ്ങളും പാഠങ്ങളും കുറിച്ച്‌ വയ്‌ക്കാന്‍ നിത്യവും ഡയറി എഴുതുന്നതും ഫലപ്രദമായ ശീലമാണ്‌. നിങ്ങളുടെ കഥകള്‍ക്കുള്ള സാമഗ്രികള്‍ ഈ ഡയറികളില്‍ നിന്ന്‌ ലഭിക്കും.  

English Summary:

Craft Your Career Narrative: How Storytelling Can Catapult Your Success

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT