റഗുലർ ബിരുദത്തിനു തുല്യം ഓൺലൈൻ ബിരുദങ്ങളും; എംടെക് ഓൺലൈനായി പഠിക്കാം
ചോദ്യം ; ഓൺലൈൻ മാതൃകയിൽ എംടെക് പ്രോഗ്രാമുകൾ ലഭ്യമാണോ ? പഠനരീതി, കോഴ്സിന്റെ സാധുത തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ? ഉത്തരം : ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കു ചേരാനാവുംവിധം രൂപപ്പെടുത്തിയവയാണ് ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ. റിക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾ വഴിയും വാരാന്ത്യങ്ങളിലും

ചോദ്യം : ഓൺലൈൻ മാതൃകയിൽ എംടെക് പ്രോഗ്രാമുകൾ ലഭ്യമാണോ ? പഠനരീതി, കോഴ്സിന്റെ സാധുത തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാമോ?
ഉത്തരം : ഏതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കു ചേരാനാവുംവിധം രൂപപ്പെടുത്തിയവയാണ് ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ. റിക്കോർഡ് ചെയ്ത വിഡിയോ ക്ലാസുകൾ വഴിയും വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലുമുള്ള ഓൺലൈൻ ക്ലാസുകൾ വഴിയുമാണ് അധ്യയനം. റഗുലർ ബിരുദത്തിനു തുല്യമാണ് ഓൺലൈൻ പഠനം വഴി നേടുന്ന ബിരുദങ്ങളും. പ്രവേശനത്തിന് നിർദിഷ്ട യോഗ്യതകളും തൊഴിൽപരിചയവും വേണ്ടിവരും.
ചില ഓൺലൈൻ എംടെക് പ്രോഗ്രാമുകളുടെ വിവരങ്ങൾ ചുവടെ:
ഐഐഎസ്‌സി ബെംഗളൂരു:
എംടെക് സയൻസ് ആൻഡ് ബിസിനസ് അനലിറ്റിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ
യോഗ്യത: നിർദിഷ്ട എൻജിനീയറിങ് ബിരുദം (ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രത്തിലേർപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്കു മാത്രം പ്രവേശനം)
ഐഐടി മദ്രാസ്: വെബ് എനേബിൾഡ് എംടെക്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ഇൻഡസ്ട്രിയൽ എഐ / എയ്റോസ്പേസ് എൻജിനീയറിങ് / മെക്കാനിക്കൽ എൻജിനീയറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് / എൻജിനീയറിങ് ഡിസൈൻ
യോഗ്യത: നിർദിഷ്ട എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ എഐ പ്രോഗ്രാമിന് മാത്‌സ് / ഐടി / സ്റ്റാറ്റിസ്റ്റിക്സ് ബിരുദം + എംഎസ്‌സി മാത്‌സ് /ഐടി /സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികൾക്കും അപേക്ഷിക്കാം. എയ്റോസ്പേസ് എൻജിനീയറിങ്ങിന് എംഎസ്‌സി ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി ബിരുദധാരികളെയും പരിഗണിക്കും.
ഐഐടി ഹൈദരാബാദ്: എംടെക് ഡേറ്റാ സയൻസ്
യോഗ്യത: ബിടെക് (കംപ്യൂട്ടർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) / എംസിഎ / എംഎസ്‌സി (കംപ്യൂട്ടർ സയൻസ് / ഐടി) എംടെക് ബയോമെഡിക്കൽ
യോഗ്യത: ബിടെക് / എംബിബിഎസ് /ബിഡിഎസ് /എംഎസ്‌സിയും 2 വർഷം ജോലിപരിചയവും
ബിറ്റ്സ് പിലാനി: എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്
യോഗ്യത: ബിടെക്
ഐഐടി ജമ്മു: എംടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്
യോഗ്യത: ബിടെക് / എംസിഎ / എംഎസ്‌സി
ഐഐടി പട്ന: എക്സിക്യൂട്ടീവ് എംടെക്: മാത്‌സ് ആൻഡ് കംപ്യൂട്ടിങ് / കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്
യോഗ്യത: ബിടെക് /അനുയോജ്യ വിഷയങ്ങളിലുള്ള എംഎസ്‌സി
ഐഐഐടി കോട്ടയം: എംടെക് എഐ ആൻഡ് ഡേറ്റാ സയൻസ് / സൈബർ സെക്യൂരിറ്റി / ബിഗ് ഡേറ്റ ആൻഡ് മെഷീൻ ലേണിങ്
യോഗ്യത: ബിടെക് /എഎംഐഇ /എംസിഎ / എംഎസ്‌സി (ഐടി, സിഎസ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിവയിലൊന്ന്)
ഐഐഐടി ഗുവാഹത്തി: എംടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്
യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിടെക് അഥവാ ഫിസിക്സ്, മാത്‌സ്, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഐടി, സ്റ്റാറ്റിസ്റ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ് എന്നിവയിലൊന്നിലുള്ള ' എംഎസ്‌സി / എഎംഐഇ ടിഇ / ഐഇടിഇ (കംപ്യൂട്ടർ സയൻസ്) / എംസിഎ എംടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ: ബിടെക് (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) / എംഎസ്‌സി ഇലക്ട്രോണിക്സ്/ എഎംഐഇ ടിഇ