‘എനിക്കാണ്‌ ഈ കമ്പനിയെപ്പറ്റിയും ഇവിടുത്തെ ജോലിയെപ്പറ്റിയും എല്ലാമറിയുന്നത്‌. ഈ ജോലി ഇങ്ങനെയല്ല ചെയ്യേണ്ടത്‌, ഞാന്‍ പറഞ്ഞുതരാം. നിങ്ങളെക്കാള്‍ ഈ കമ്പനിയില്‍ പത്തോണം കൂടുതല്‍ ഉണ്ടവനാ ഈ ഞാന്‍. ഇന്നലെ വന്ന നിങ്ങള്‍ക്കാണോ എെന്നക്കാള്‍ കൂടുതല്‍ അറിയുന്നത്‌? ഇത്‌ ഇങ്ങനെ ചെയ്‌താല്‍ ശരിയാകുമെന്ന് എനിക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എനിക്കാണ്‌ ഈ കമ്പനിയെപ്പറ്റിയും ഇവിടുത്തെ ജോലിയെപ്പറ്റിയും എല്ലാമറിയുന്നത്‌. ഈ ജോലി ഇങ്ങനെയല്ല ചെയ്യേണ്ടത്‌, ഞാന്‍ പറഞ്ഞുതരാം. നിങ്ങളെക്കാള്‍ ഈ കമ്പനിയില്‍ പത്തോണം കൂടുതല്‍ ഉണ്ടവനാ ഈ ഞാന്‍. ഇന്നലെ വന്ന നിങ്ങള്‍ക്കാണോ എെന്നക്കാള്‍ കൂടുതല്‍ അറിയുന്നത്‌? ഇത്‌ ഇങ്ങനെ ചെയ്‌താല്‍ ശരിയാകുമെന്ന് എനിക്കു തോന്നുന്നില്ല. ഇത്‌ ചെയ്യേണ്ട ശരിയായ വഴി എന്നോടു ചോദിക്കണ്ടേ...’

മേല്‍പറഞ്ഞതരം ഡയലോഗുകളുമായി നിങ്ങളുടെ മനസ്സമാധാനം കെടുത്തുന്ന ‘എല്ലാമറിയും വല്ലഭന്മാര്‍’ ഒരുവിധം എല്ലാ സ്ഥാപനങ്ങളിലും ഉണ്ടാകും. തന്റെ അഭിപ്രായവും അനുഭവപരിചയവും മറ്റുള്ളവരുടെ വീക്ഷണങ്ങള്‍ക്കും ചിന്തയ്‌ക്കും മുകളില്‍ നില്‍ക്കും എന്നു കരുതുന്നവര്‍. തന്റെ അറിവ്‌ കിട്ടുന്ന അവസരത്തിലെല്ലാം വാരി വിതറി മറ്റുള്ളവരുടെ ആശയങ്ങളെ മുളയിലേ നുള്ളുന്നവര്‍. ഇത്തരക്കാര്‍ തൊഴിലിടങ്ങളിലെ സര്‍ഗാത്മകതയ്‌ക്ക്‌ വരുത്തുന്ന വിനാശം ചില്ലറയല്ല. ടീം അംഗങ്ങളുടെ വിലപ്പെട്ട നിദേര്‍ശങ്ങളെ പുച്ഛിച്ചു തള്ളുന്ന ഇവര്‍ തൊഴിലന്തരീക്ഷത്തിലും ചുറ്റുമുള്ളവരെ അസ്വസ്ഥരാക്കും

ADVERTISEMENT

ഇത്തരക്കാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും ഇവരെ പൂര്‍ണമായും അവഗണിക്കുന്നതും ശരിയായ നയതന്ത്രമല്ല. ഇതിനെ വ്യക്തിപരമായി എടുക്കുകയും ചെയ്യരുത്‌. നിങ്ങളുടെ ആത്മവിശ്വാസം ഇവരുടെ ഇടപെടല്‍ മൂലം ബാധിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരം ‘എല്ലാമറിയും വല്ലഭന്മാരെ’ നേരിടാന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ സഹായിക്കും. 

1. ശാന്തരായി വസ്‌തുതകളില്‍ ശ്രദ്ധിക്കുക
‘എല്ലാമറിയും വല്ലഭന്മാര്‍’ തുടര്‍ച്ചയായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാനും ശ്രമിക്കാറുണ്ട്‌. ഇതിന്‌ നിന്നു കൊടുത്താല്‍ നിങ്ങളുടെ ഊര്‍ജം പാഴായിപ്പോകും. പകരം ശാന്തമായി വസ്‌തുതാപരമായി മാത്രം ഇവര്‍ക്കു മറുപടി നല്‍കുക. ‘നിർദേശങ്ങള്‍ക്ക്‌ നന്ദി’ എന്നോ ‘അക്കാര്യം ഞാന്‍ ഇനി ശ്രദ്ധിച്ചുകൊള്ളാം’ എന്നോ മറ്റോ ചുരുങ്ങിയ വാക്കുകളില്‍ മറുപടിയൊതുക്കി നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കുക. വല്ലഭന്മാരുടെ വാക്കു കേട്ട്‌ നിങ്ങളുടെ ആശയങ്ങളും വീക്ഷണങ്ങളും മാറ്റിവയ്‌ക്കുകയും ചെയ്യരുത്‌. 

Representatve Image. Photo Credit : Image generated using AI
ADVERTISEMENT

2. സംഭാഷണത്തെ വഴിതിരിച്ചു വിടാന്‍ ചോദ്യങ്ങള്‍
ചിലസമയത്ത്‌ തര്‍ക്കിക്കുന്നതിനെക്കാള്‍ നല്ലത്‌ അർഥപൂര്‍ണമായ മറുചോദ്യങ്ങളുമായി സംഭാഷണത്തെ വഴിതിരിച്ചു വിടലായിരിക്കും. ചോദ്യങ്ങള്‍ ചോദിച്ച്‌ ആ സംഭാഷണം കൂടുതല്‍ ഉൽപാദനക്ഷമമാക്കാനും മറ്റുളളവരുടെ വീക്ഷണഗതി കൂടി ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമോ എന്നും ശ്രമിക്കുക. 

3. പരിധികള്‍ നിശ്ചയിക്കുക
നിങ്ങളുടെ മാനസികാരോഗ്യം  തകരാറിലാകാതെ നോക്കാന്‍  സഹപ്രവര്‍ത്തകരുമായുള്ള ഇടപെടലുകളില്‍ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുക. അവരുടെ അഭിപ്രായങ്ങള്‍ വിനയപൂര്‍വം ശരിവച്ച്‌ നിങ്ങളുടെ ജോലി നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ മാത്രം ചെയ്യുക. അവരുടെ ഇടപെടല്‍ നിങ്ങളുടെ മൂഡിനെയും ഉൽപാദനക്ഷമതയെയും ബാധിക്കുന്നില്ലെന്ന്‌ ഉറപ്പാക്കുക. 

Representatve Image. Photo Credit : Image generated using AI
ADVERTISEMENT

4. തറപ്പിച്ചു പറയേണ്ടത്‌ അങ്ങനെ ചെയ്യുക
എപ്പോഴും പ്രതിരോധമാര്‍ഗം തന്നെ വേണമെന്നില്ല വല്ലഭന്മാരെ നേരിടാന്‍. ചിലപ്പോഴൊക്കെ നിങ്ങളുടെ അഭിപ്രായങ്ങള്‍ തറപ്പിച്ചു പറയേണ്ടിവരും. ഇതില്‍ നിങ്ങളുടെ ആത്മവിശ്വാസവും കാര്യങ്ങളില്‍ നിങ്ങള്‍ക്കുള്ള വ്യക്തതയുമൊക്കെ പ്രധാനമാണ്‌. എതിര്‍വശത്തു നില്‍ക്കുന്ന ആളുമായി വഴക്കുണ്ടാക്കാതെ തന്നെ നിങ്ങളുടെ വീക്ഷണങ്ങള്‍ സ്പഷ്ടമായി, ആധികാരികമായി പറയാന്‍ സാധിക്കും. 

5. സഹപ്രവര്‍ത്തകരുടെ സഹായം
വിശ്വാസമുള്ള സഹപ്രവര്‍ത്തകരുടെ പിന്തുണയോടെ ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കും. എല്ലാമറിയും വല്ലഭനെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ ആലോചിക്കാത്ത ഒരു നല്ല ഐഡിയ ചിലപ്പോള്‍  മറ്റു സഹപ്രവര്‍ത്തകരില്‍നിന്നു ലഭിച്ചെന്നു വരാം.