കഴക്കൂട്ടം സൈനിക സ്കൂളിൽ ആറ്, ഒൻപത് ക്ലാസുകളിലേക്കുള്ള ഓൾ ഇന്ത്യ സൈനിക സ്കൂൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ അഞ്ച്. അപേക്ഷാഫോമും പ്രോസ്പെക്ടസും നവംബർ 30 വരെ ലഭിക്കും. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസിലേക്ക് – 60, ഒൻപതാം ക്ലാസിലേക്ക് – 10. പ്രവേശനം ആൺകുട്ടികൾക്കു മാത്രം. ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2007 ജൂലൈ രണ്ടിനും 2008 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.
ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2004 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും ഏതെങ്കിലും അംഗീകാരമുള്ള സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം. രക്ഷിതാവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പുകൾ ലഭിക്കും. ജനുവരി ഏഴിനു പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾ www.sainikschooltvm.nic.in വെബ്സൈറ്റിൽ.