Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരിവിപണിയെക്കുറിച്ചു പഠിക്കാം

investment-representational-image

ഓഹരിവിപണിയിലെ നിക്ഷേപം സംബന്ധിച്ച വിശേഷപരിശീലനത്തോടെ മുംബൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻഐഎസ്എം) നടത്തുന്ന രണ്ടു വർഷത്തെ ‘പിജി ഡിപ്ലോമാ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റീസ് മാർക്കറ്റ്സ്)’ പ്രവേശനത്തിന്‌ മാർച്ച് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകര‌‌ിക്കും. കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്. സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിയന്ത്രണത്തിലാണ് എൻഐഎസ്എം. വെബ്‌സൈറ്റ്: www.nism.ac.in. 

യോഗ്യത: ഫൈൻ ആർട്സ് ഒഴികെ ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ ബിരുദം. CAT, XAT, GMAT തുടങ്ങിയ ഏതെങ്കിലും അംഗീകൃത മാനേജ്മെന്റ് പ്രവേശനപ്പരീക്ഷയിലെ സ്കോർ വേണം. അപേക്ഷാഫീ 2000 രൂപ. താമസവും ഭക്ഷണവും ഉൾപ്പെടെ രണ്ടു വർഷത്തേക്ക് പത്തര ലക്ഷം രൂപ ഫീസ് വരും. 

എൻഐഎസ്എം നടത്തുന്ന മറ്റു പരിശീലന പ്രോഗ്രാമുകളും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതികളും: 

1. പിജി പ്രോഗ്രാം ഇൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ്, ഒരു വർഷം – മേയ് ഏഴ് 

2. പിജി ഡിപ്ലോമാ ഇൻ ക്വാണ്ടിറ്റേറ്റീവ് ഫൈനാൻസ്, ഒരു വർഷം – ജൂൺ ഒന്ന് 

3. പിജി ഡിപ്ലോമാ ഇൻ ഫൈനാൻഷ്യൽ എൻജിനീയറിങ് ആൻഡ് റിസ്ക് മാനേജ്മെന്റ്, ഒരു വർഷം – ജൂൺ 30 

4. പിജി ഡിപ്ലോമാ ഇൻ ഡേറ്റാ സയൻസ്, പാർട്–ടൈം, 9 മാസം – ജൂൺ 24

Education News>>