ഒരു ഉൽപന്നത്തിന്റെ കാഴ്ചയിലുള്ള ആകർഷണീയത വർധിപ്പിക്കുന്നതിന് അപ്ലൈഡ് ആർട്ടും അപ്ലൈഡ് സയൻസും സംയോജിപ്പിക്കുന്നതിൽ പരിശീലനം നൽകുന്ന പാഠ്യക്രമമാണ് ഇൻഡസ്ട്രിയൽ ഡിസൈൻ. ഉൽപന്നം വിപണിക്കും അതുപോലെ ഉപഭോക്താവിനും ആകർഷകമാക്കുന്നതിൽ ഇൻഡസ്ട്രിയിൽ ഡിസൈനർക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം.
ഇൻഡസ്ട്രിയൽ ഡിസൈനിലെ ബിഇ അഥവാ ബിടെക് നാല് വർഷ പ്രോഗ്രാമാണ്. എല്ലാത്തരത്തിലുമുള്ള മാർക്കറ്റിങ് കൂടാതെ പ്രൊഡക്ഷൻ ഇൻഡസ്ട്രിക്കും വിദഗ്ധരായ ഇൻഡ സ്ട്രിയൽ ഡിസൈനർമാരെ ആവശ്യമാണ്. കുറഞ്ഞ വിലയിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാനും അവർക്ക് കഴിയേണ്ടതുണ്ട്.
ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട മേഖലകളിൽ ആ രംഗത്തെ ബിരുദധാരികൾക്ക് ജോലി സാധ്യതയുണ്ട്. ബിഇ–ബിടെക് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രിയൽ ഡിസൈനിൽ എംടെക്–ന് ചേർന്ന് പഠനം തുടരാം.
യുജി കോഴ്സിനുള്ള അർഹത–ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മുഖ്യ വിഷയമായി മൊത്തത്തിൽ കുറഞ്ഞ യോഗ്യതാ മാർക്കുകളോടെ 10 +2 ജയിച്ചിരിക്കണം. വിവിധ കേന്ദ്ര, സംസ്ഥാന, സ്വകാര്യ യൂണിവേഴ്സിറ്റികൾ തങ്ങളു ടേതായ പ്രവേശന പരീക്ഷകളും നടത്താറുണ്ട്.
പിജി കോഴ്സിനുള്ള അർഹത– മെക്കാനിക്കൽ എൻജിനീയ റിംഗിൽ – ഇൻഡസ്ട്രിയൽ ഡിസൈൻ എൻജിനീയറിംഗിൽ ബിരുദം. അതോടൊപ്പം മേൽപറഞ്ഞ പ്രവേശന പരീക്ഷയിലെ ഉയർന്ന മാർക്ക്. ഇൻഡസ്ട്രിയൽ ഡിസൈൻ എൻജിനീയർ മാർക്ക് ലഭിക്കാവുന്ന ജോലികൾ- ഡിസൈനർമാർ, ബിസിനസ് ഡയറക്ടർ, പ്രോജക്ട് മാനേജർ, സീനിയർ ഡിസൈനർ, ലക്ചറർമാർ.