ഇന്നു വരെ സ്കൂളിൽ പോയി പഠിക്കാത്ത സൈഫ ഖാത്തുൺ 10–ാം ക്ലാസ് പരീക്ഷ എഴുതും, 12ാം വയസ്സിൽ. സ്കൂളുകളിൽ റജിസ്റ്റർ ചെയ്യാത്തവർക്കായി പശ്ചിമ ബംഗാൾ സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് നടത്തുന്ന യോഗ്യതാ പരീക്ഷ 52 % മാർക്കോടെയാണ് സൈഫ ജയിച്ചതെന്ന് ബോർഡ് പ്രസിഡന്റ് കല്യാൺമയ് ഗാംഗുലി പറഞ്ഞു.
10–ാം ക്ലാസ് പരീക്ഷയ്ക്ക് യോഗ്യത ലഭിക്കുന്നതിനുള്ള പ്രായം 14 വയസ്സായതിനാൽ സൈഫയുടെ പിതാവ് മുഹമ്മദ് ഐനുൽ പ്രത്യേക അപേക്ഷ നൽകി ബോർഡിന്റെ അനുമതി നേടുകയായിരുന്നു.
രണ്ടു ദശകങ്ങൾക്കിടയിൽ ആദ്യമായാണ് കുറഞ്ഞ പ്രായപരിധിയിൽ താഴെയുള്ള ഒരു വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിക്കുന്നത്. ഹൗറ ജില്ലയിൽനിന്നുള്ള സൈഫ വീട്ടിലിരുന്നാണ് പഠനം.
Education News>>