മാനേജ്മെന്റ് സയൻസിലെ ബിരുദപഠനത്തിൽ ടെക്നിക്കലും അഡ്മിനിസ്ട്രേറ്റീവുമായ വിഷയങ്ങൾ ഉൾപെടുന്നു. മാനേജ്മെന്റ് സയൻസിലെ വിവിധ വിഷയങ്ങളിലുള്ള പാഠ്യപദ്ധതിയെ കുറിച്ചും ജോലി സാധ്യതകളെ പറ്റിയും ജോലിയിലെ ഉയർച്ചയെ സംബന്ധിച്ചും നന്നായി മനസ്സിലാക്കിയതിനു ശേഷം ഇഷ്ടപ്പെട്ട വിഷയത്തിൽ മാനേജ്മെന്റ് സയൻസിലെ ബിരുദം തെരഞ്ഞെടുക്കാം.
മാനേജ്മെന്റ് സയൻസിലെ ഡിഗ്രി പ്രോഗ്രാമില്‍ ബിസിനസ് വിഷയങ്ങളായ ഫിനാൻസ്, അനലിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഉൾപെടുന്നു. ഇന്റർപ്രട്ടേഷൻ, ഡിസിഷൻ–മേക്കിംഗ്, ലീഡർഷിപ്പ് എന്നിവയിൽ വൈദഗ്ധ്യത്തോടെ മാനേജീരിയൽ പൊസിഷനിലേക്ക് വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാണ് ഈ പ്രോഗ്രാം. വ്യത്യസ്ത തരത്തിലുള്ള ബിസിനസുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുകയാണ് മാനേജ്മെന്റ് വിഷയങ്ങളിലൂടെ സാധ്യമാക്കുന്നത്. ഓപ്പറേഷൻസ് റിസേർച്ച്, ഡിസിഷൻ–റിസ്ക് അനാലിസിസ് തുടങ്ങിയവയിൽ സ്പെഷലൈസേഷനും പാഠ്യപദ്ധതിയിൽ ഉൾപെടുന്നു.
ജോലി സാധ്യതകൾ
മാനേജ്മെന്റ് സയൻസ് രംഗത്തെ ജോലികൾക്ക് ഏറ്റവും കുറഞ്ഞത് ബിരുദം ആവശ്യമാണ്. ഉയർന്ന യോഗ്യതകളുള്ളവർക്ക് കൂടുതൽ ശമ്പളമുള്ള സ്ഥാനങ്ങൾ ലഭിക്കും.