Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യു.കെ. വിദ്യാഭ്യാസം സാധ്യതകളേവ?

college-student

ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.കെ. ലോകത്തിൽ മുന്നിൽ നിൽക്കുന്നു. എൻജിനീയറിങ്, ബിസിനസ്സ് ആൻഡ് മാനേജ്മെന്റ്, നിയമം, സാമ്പത്തികം, സയൻസ്, ആർട്ട് ആൻഡ് ഡിസൈൻ കോഴ്സുകൾക്ക് യു.കെ. ഏറെ മികച്ചതാണ്. ആഗോളതല ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ 8 ശതമാനവും യു.കെയിൽ നിന്നാണ്. പ്രതിവർഷം 6 ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാർഥികളാണ് യു.കെയിൽ ഉപരിപഠനത്തിനെത്തുന്നത്. ഇംഗ്ലിഷ് കോഴ്സ് മുതൽ ഡോക്ടർ പഠനത്തിനു വരെ വിദ്യാർഥികൾ യു.കെയിലെത്തുന്നു. 

വിദ്യാർഥികളുടെ താൽപര്യം, അഭിരുചി എന്നിവയ്ക്കിണങ്ങിയ കോഴ്സുകൾ യു.കെയിലുണ്ട്. യു.കെ പഠനത്തിനായി നിരവധി സ്കോളർഷിപ്പ് /ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. യു.കെ. വിദ്യാഭ്യാസത്തിനു നിരവധി കടമ്പകളുണ്ട്. ഇന്ത്യയിൽനിന്നും ബിരുദപഠനം പൂർത്തിയാക്കിയ വിദ്യാർഥികളാണ് യു.കെയിൽ ഗ്രാജുവേറ്റ് പഠനത്തിനെത്തുന്നത്. നാലു വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കാം. മൂന്നു വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് യു.കെയിൽ ചില പ്രീ–റിക്വസിറ്റ് കോഴ്സുകളുണ്ട്. ഇത് ഗ്രാജുവേറ്റ് പഠനത്തോടൊപ്പം പൂർത്തിയാക്കാം. ഒരു വർഷത്തെ പ്രൊഫഷണൽ പ്രോഗ്രാമും, രണ്ടു വർഷത്തെ റിസർച്ച് ഗ്രാജുവേറ്റ്ഷിപ്പ് പ്രോഗ്രാമുമുണ്ട്. നമ്മുടെ നാട്ടിലെ ബിരുദാനന്തര പ്രോഗ്രാമാണിത്.

യു.കെയിൽ ഉന്നത പഠനത്തിന് ഇംഗ്ലിഷ് പ്രാവിണ്യ പരീക്ഷയായ IELTS – International English Language Testing System വിജയകരമായി ഉയർന്ന ബാൻഡോടുകൂടി പൂർത്തിയാക്കണം. 9 മുതൽ 7 ബാൻഡെങ്കിലും നേടിയിരിക്കണം. യു.കെയിലെ 1000 ത്തോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് IELTS നിഷ്കർഷിച്ചുവരുന്നു. 30 ഓളം സർവകലാശാലകളുള്ള ലണ്ടനാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യൻ വിദ്യാർഥികൾ താൽപര്യപ്പെടുന്നത്. ഒരു ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാർഥികളാണ് പ്രതിവർഷം ഇവിടെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.britishcouncil.in സന്ദർശിക്കുക. SAT ഉം IELTS ഉം പൂർത്തിയാക്കി പ്ലസ്ടുവിന് ശേഷം യു.കെയിൽ അണ്ടർ ഗ്രാജുവേറ്റ് കോഴ്സിന് പഠിക്കാം.