ഇക്കണോമിക്സ് പഠനഗവേഷണ രംഗത്ത് ഇന്ത്യയിൽ പ്രമുഖസ്ഥാനമുള്ള പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സ് പ്രവേശനത്തിനു ജൂൺ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://gipe.ac.in. മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള ഈ ശ്രേഷ്ഠസ്ഥാപനം കൽപിതസർവകലാശാലയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇക്കണോമിക്സ് പഠനഗവേഷണ രംഗത്ത് ഇന്ത്യയിൽ പ്രമുഖസ്ഥാനമുള്ള പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിൽ ബാച്‌ലർ, മാസ്റ്റർ ബിരുദ കോഴ്സ് പ്രവേശനത്തിനു ജൂൺ 18 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://gipe.ac.in. മികച്ച അടിസ്ഥാനസൗകര്യങ്ങളുള്ള ഈ ശ്രേഷ്ഠസ്ഥാപനം കൽപിതസർവകലാശാലയാണ്. എൻട്രൻസ് പരീക്ഷ ജൂൺ 27ന്; എറണാകുളത്തു കേന്ദ്രമുണ്ട്. നെഗറ്റീവ് മാർക്കില്ല. സിലബസ് പ്രോസ്പെക്ടസിലുണ്ട്.

∙ ബിഎസ്‌സി (ഇക്കണോമിക്സ്): 60 % മാർക്കോടെ പ്ലസ്ടു വേണം; പട്ടികവിഭാഗക്കാർക്ക് 50 %. ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. എൻട്രൻസ് പരീക്ഷയിൽ മാത്തമാറ്റിക്സ് അഭിരുചി (40 മാർക്ക്), വിശകലനശേഷിയും യുക്തിചിന്തയും (40), ഇംഗ്ലിഷ് ഭാഷാപ്രാവീണ്യം (20) എന്നിവയിൽനിന്നാകും ചോദ്യങ്ങൾ. ആകെ 120 സീറ്റ്. വാർഷികഫീസ് 3 വർഷങ്ങളിൽ യഥാക്രമം 1,27,000 / 1,36,000 / 1,51,000 രൂപ. ആർക്കും ഫീസിളവില്ല. ബിഎസ്‌സി വിദ്യാർഥികൾക്കു ഹോസ്റ്റൽ സൗകര്യമില്ല. ബിരുദം നേടുന്നവർക്കു നല്ല നിയമനം കിട്ടാറുണ്ട്. മാസ്റ്റർ ബിരുദപഠനവുമാകാം. എൻആർഐ വിദ്യാർഥികൾ എൻട്രൻസ് എഴുതേണ്ട. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: intloffice@gipe.ac.in

ADVERTISEMENT

∙ എംഎസ്‌സി: എംഎസ്‌സി (ഇക്കണോമിക്സ്), എംഎസ്‌സി (ഫിനാൻഷ്യൽ ഇക്കണോമിക്സ് / അഗ്രിബിസിനസ് ഇക്കണോമിക്സ് / ഇന്റർനാഷനൽ ബിസിനസ് ഇക്കണോമിക്സ് & ഫിനാൻസ് / പോപ്പുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ്) എന്നീ സ്പെഷലൈസേഷനുകളുണ്ട്. 50 % മാർക്കോടെ ഏതെങ്കിലും ബാച്‌ലർ ബിരുദം വേണം; പട്ടികവിഭാഗക്കാർക്ക് 45 %. ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം; ജൂലൈ 16ന് അകം ഫലം ലഭ്യമാക്കണം. എൻട്രൻസിലെ 100 ചോദ്യങ്ങളുടെ വിഭജനമിങ്ങനെ : മാത്‌സ് / സ്റ്റാറ്റിസ്റ്റിക്സ് അഭിരുചി (30 മാർക്ക്), വിശകലനശേഷിയും യുക്തിചിന്തയും (20), ഇക്കണോമിക്സ് ബാച‌്‌ലർ ബിരുദതല അറിവ് (50). ജൂലൈ 2നു ഫലമറിയാം. ഓരോ എംഎസ്‌സി ശാഖയിലും 40 സീറ്റ്. വാർഷിക ഫീസ് : ഇക്കണോമിക്സ്, ഫൈനാൻഷ്യൽ ഇക്കണോമിക്സ്, ഇന്റർനാഷനൽ ബിസിനസ് ഇക്കണോമിക്സ് & ഫൈനാൻസ് എന്നീ ശാഖകൾക്ക് 1,68,000 രൂപ. അഗ്രിബിസിനസ് ഇക്കണോമിക്സ്, പോപ്പുലേഷൻ സ്റ്റഡീസ് & ഹെൽത്ത് ഇക്കണോമിക്സ് എന്നീ ശാഖകൾക്ക് 1,22,000 രൂപ. ആർക്കും ഫീസിളവില്ല. ഹോസ്റ്റലുണ്ട്.

∙ എംഎ (ഇക്കണോമിക്സ്): എംഎസ്‌സിയുടേതിനു സമാനമായ വ്യവസ്ഥകൾ. പക്ഷേ മഹാരാഷ്ട്രക്കാർക്കും മറാഠി ഭാഷയറിയുന്നവർക്കുമുള്ള പ്രോഗ്രാമാണ്.

ADVERTISEMENT

English Summary: Admission In Gokhale Institute Of Politics & Economics