റൂറൽ മാനേജ്മെന്റ് പഠനത്തിന് ‘ഇർമ’, 3 കോടിയിലേറെ രൂപയുടെ സ്കോളർഷിപ്പുകൾ
ഗ്രാമവികസന രംഗത്ത് പ്രഫഷനൽ മാനേജ്‌മെന്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ ‘ഇർമ’യിൽ (Institute of Rural Management Anand) പിജിഡിഎം (ആർഎം) പ്രവേശനത്തിനു ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഗ്രാമവികസന രംഗത്ത് പ്രഫഷനൽ മാനേജ്‌മെന്റ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന മേഖലയാണു റൂറൽ മാനേജ്മെന്റ്. ഈ രംഗത്ത് നാലു പതിറ്റാണ്ടിലേറെയായി പരിശീലനം നൽകിവരുന്ന ശ്രേഷ്‌ഠസ്‌ഥാപനമായ ‘ഇർമ’യിൽ (Institute of Rural Management Anand) പിജിഡിഎം (ആർഎം) പ്രവേശനത്തിനു ജനുവരി 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.irma.ac.in.
പിജി ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് (റൂറൽ മാനേജ്‌മെന്റ് 2022-24) സിലക്‌ഷന്റെ ആദ്യഘട്ടത്തിന് CAT 2021 / XAT 2022 സ്കോർ ഉപയോഗിക്കും. കൂടാതെ, സിലക്‌ഷന്റെ ഭാഗമായി എഴുത്തുപരീക്ഷയും ഓൺലൈൻ / ഓഫ്‌ലൈൻ ഇന്റർവ്യൂവുമുണ്ട്.
50 % മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 45% മാർക്ക്. തുല്യ ഗ്രേഡ് പോയിന്റ് ആവറേജും പരിഗണിക്കും. ബിരുദ പരീക്ഷ 2022 ജൂലൈ ഒന്നിനെങ്കിലും പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ. ആകെ 240 സീറ്റ്. എൺപതോളം സ്കോളർഷിപ്പുകൾക്കായി 3 കോടിയിലേറെ രൂപ വകയിരുത്തിയിട്ടുണ്ട്. മാനേജ്മെന്റ് ക്വോട്ടയില്ല. എൻആർഐ വിഭാഗത്തിന്റെ വ്യവസ്ഥകൾ വ്യത്യസ്തമാണ്. വിശദാംശങ്ങൾക്കു സൈറ്റ് നോക്കാം. യോഗ്യത നേടുന്നവർക്കെല്ലാം നല്ല ജോലി കിട്ടിവരുന്ന ചരിത്രമാണ് ഇർമയുടേത്.
Content Summary: Institute of Rural Management Anand