നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി പ്രവേശനം: അപേക്ഷ ജൂൺ 10 വരെ
കുറ്റാന്വേഷണം കാര്യക്ഷമമാക്കി, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ശാസ്ത്രശാഖയാണു ഫൊറൻസിക് സയൻസ്. വിവിധ വിഷയങ്ങളിൽ ദീർഘകാല കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് യൂണിവേഴ്സിറ്റി’ – www.nfsu.ac.in. ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ (ഗുജറാത്ത്)

കുറ്റാന്വേഷണം കാര്യക്ഷമമാക്കി, കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന ശാസ്ത്രശാഖയാണു ഫൊറൻസിക് സയൻസ്. വിവിധ വിഷയങ്ങളിൽ ദീർഘകാല കോഴ്സുകൾ ആവിഷ്കരിച്ചു നടപ്പാക്കുന്ന സർവകലാശാലയാണ് ‘നാഷനൽ ഫൊറൻസിക് യൂണിവേഴ്സിറ്റി’ – www.nfsu.ac.in. ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ (ഗുജറാത്ത്) ആസ്ഥാനമായ ഈ സ്ഥാപനത്തിന് ഗോവ, ഡൽഹി, ത്രിപുര എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഭോപാലിൽ വൈകാതെ കേന്ദ്രം തുടങ്ങും. പുണെയിലും ഗുവാഹത്തിയിലും എൻഎഫ്എസ്‌യു അക്കാദമി പ്രവർത്തിക്കുന്നു.
ഫൊറൻസിക് സയൻസുമായി ഏറെ ബന്ധമില്ലാത്ത കോഴ്സുകളും എൻഎഫ്എസ്‌യു നടത്തിവരുന്നു. ഗാന്ധിനഗറിലാണ് കൂടുതൽ സൗകര്യങ്ങൾ. 2022–23ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
ചില കോഴ്സുകളിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 20 കേന്ദ്രങ്ങളിൽ ജൂൺ 25, 26 തീയതികളിൽ നടത്തും. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ക്ലാസുകൾ ഓഗസ്റ്റ് 1 നു തുടങ്ങും.
എംഎസ്‌സി : ഫൊറൻസിക് സയൻസ്, ഫൊറൻസിക് ബയോടെക്നോളജി, മൾട്ടിമീഡിയാ ഫൊറൻസിക്സ്, ഫൊറൻസിക് ഡെന്റിസ്ട്രി, ടോക്സിക്കോളജി, ഫൊറൻസിക് നഴ്സിങ്, കെമിസ്ട്രി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അനലിറ്റിക്കൽ കെമിസ്ട്രി), എൻവയൺമെന്റൽ സയൻസ് (സ്പെഷലൈസേഷൻ ഇൻ എൻവയൺമെന്റൽ ഫൊറൻസിക്സ്), ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ ഫൊറൻസിക്സ് & ഇൻഫർമേഷൻ സെക്യൂരിറ്റി, ഹോംലാൻഡ് സെക്യൂരിറ്റി, ഫൊറൻസിക് നാനോടെക്നോളജി, ഫുഡ് ടെക്നോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് ഫുഡ് അനാലിസിസ്), ക്ലിനിക്കൽ സൈക്കോളജി, ന്യൂറോസൈക്കോളജി,
ഫൊറൻസിക് സൈക്കോളജി, ജിയോ ഇൻഫർമാറ്റിക്സ്
ബിഎസ്‌സി–എംഎസ്‌സി : ഫൊറൻസിക് സയൻസ്
പിജി ഡിപ്ലോമ : ഫിംഗർ പ്രിന്റ് സയൻസ്, ഫൊറൻസിക് ഡോക്യുമെന്റ്സ് എക്സാമിനേഷൻ, ക്രൈം സീൻ ഫൊട്ടോഗ്രഫി, ഡിഎൻഎ ഫൊറൻസിക്സ്, ഹ്യുമാനിറ്റേറിയൻ ഫൊറൻസിക്സ്, ഡിസാസ്റ്റർ വിക്റ്റിം ഐഡന്റിഫിക്കേഷൻ, ഫൊറൻസിക് ജേണലിസം (ഓൺലൈൻ), ഇൻഡസ്ട്രിയൽ സേഫ്റ്റി ഹൈജീൻ & എൻവയൺമെന്റൽ മാനേജ്മെന്റ്, സൈബർ ലോ, സെക്യൂരിറ്റി സ്റ്റഡീസ്, ഇൻവെസ്റ്റിഗേറ്റീവ് സൈക്കോളജി, ഇന്റർനെറ്റ് ഗവേണൻസ്
എംബിഎ : ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, സൈബർ സെക്യൂരിറ്റി മാനേജ്മെന്റ്, ഹോസ്പിറ്റൽ & ഹെൽത്ത്കെയർ മാനേജ്മെന്റ്, ബിസിനസ് ഇന്റലിജൻസ്
ബിബിഎ–എംബിഎ (5–വർഷ ഇന്റഗ്രേറ്റഡ്) : സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് അക്കൗണ്ടിങ് & ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ / ഫിനാൻഷ്യൽ മാനേജ്മെന്റ് / ബിസിനസ് ഇന്റലിജൻസ്
എംഫാം : ഫൊറൻസിക് ഫാർമസി, ഫാർമസ്യൂട്ടിക്കൽ ക്വാളിറ്റി അഷ്വറൻസ്
ബിഎസ്‌സി–എൽഎൽബി, 5 വർഷം ഇന്റഗ്രേറ്റഡ്
എൽഎൽബി ഓണേഴ്സ്, 3 വർഷം
ബിബിഎ–എൽഎൽബി, 5 വർഷം ഇന്റഗ്രേറ്റഡ്
എൽഎൽഎം : സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ /ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ
എംടെക് : സൈബർ സെക്യൂരിറ്റി, സിവിൽ എൻജിനീയറിങ് (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സ്ട്രക്ചറൽ എൻജിനീയറിങ്)
ബിടെക്–എംടെക് : കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി)
എംഎ : പൊലീസ് & സെക്യൂരിറ്റി സ്റ്റഡീസ്, ക്രിമിനോളജി (സ്പെഷലൈസേഷൻ ഇൻ ഫൊറൻസിക് സൈക്കോളജി)
·എംഫിൽ : ക്ലിനിക്കൽ സൈക്കോളജി
എൻഎഫ്എസ്‌യു അക്കാദമി
(പുണെ / ഗുവാഹത്തി പിജി ഡിപ്ലോമ പ്രോഗ്രാമുകൾ)
ക്രൈം സീൻ മാനേജ്മെന്റ്
ഡിഎൻഎ ഫൊറൻസിക്സ്
ഫിംഗർപ്രിന്റ്സ്
സൈബർ സെക്യൂരിറ്റി
ക്വസ്റ്റ്യൻഡ് ഡോക്യുമെന്റ്സ്
Content Summary: National Forensic Sciences University Admission