മാധ്യമപ്രവർത്തനം പഠിക്കാൻ ‘മാസ്കോം’ ; സിലക്‌ഷൻ ഇങ്ങനെ
മാധ്യമപ്രവർത്തന പരിശീലനത്തിൽ പ്രശസ്‌ത സ്‌ഥാപനമായ മാസ്‌കോമിൽ പ്രവേശനം നേടി യോഗ്യത സമ്പാദിക്കാൻ അവസരം. സെപ്റ്റംബർ 12നു തുടങ്ങുന്ന 10 മാസത്തെ ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം’ കോഴ്സ് രണ്ടു സ്പെഷലൈസേഷനുകളിൽ: (i) പ്രിന്റ് / ഡിജിറ്റൽ, (ii) ബ്രോഡ്കാസ്റ്റ് / ഡിജിറ്റൽ. പ്രവേശനത്തിന് ഓൺലൈനായി ഫീസടച്ച് ജൂലൈ നാലിനകം...MASCOM, Manorama School of Communication, Admission Notificatio

മാധ്യമപ്രവർത്തന പരിശീലനത്തിൽ പ്രശസ്‌ത സ്‌ഥാപനമായ മാസ്‌കോമിൽ പ്രവേശനം നേടി യോഗ്യത സമ്പാദിക്കാൻ അവസരം. (MASCOM: Manorama School of Communication, Erayilkadavu, Kottayam - 686 001; ഫോൺ: 7356335999; mascom@manoramajschool.com; വെബ്: www.manoramajschool.com).
സെപ്റ്റംബർ 12നു തുടങ്ങുന്ന 10 മാസത്തെ ‘പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം’ കോഴ്സ് രണ്ടു സ്പെഷലൈസേഷനുകളിൽ: (i) പ്രിന്റ് / ഡിജിറ്റൽ, (ii) ബ്രോഡ്കാസ്റ്റ് / ഡിജിറ്റൽ. പ്രവേശനത്തിന് ഓൺലൈനായി ഫീസടച്ച് ജൂലൈ നാലിനകം അപേക്ഷിക്കാം. പ്രോസസിങ് ചാർജ് പുറമേ. ഓഫ്‌ലൈൻ അപേക്ഷകർ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് MASCOM എന്ന പേരിൽ കോട്ടയത്തു മാറാവുന്ന ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. ഒരു കോഴ്സിന് 590 രൂപ. രണ്ടു കോഴ്സിന് 1180 രൂപ.
ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാ ബിരുദമുള്ളവർക്കും, ഫൈനൽ ഇയർ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മികച്ച അക്കാദമിക ചരിത്രം, ആനുകാലിക സംഭവങ്ങളിൽ താൽപര്യം, ആകർഷകമായി എഴുതാനുള്ള കഴിവ്, ജേണലിസം സ്വന്തം കരിയറാക്കുന്നതിൽ അഭിനിവേശം എന്നിവ വേണം. ഓരോ കോഴ്സിനും ഫീസ് 1,25,000 രൂപ; സർവീസ് ടാക്സ് പുറമേ.
അധ്യയന മാധ്യമം ഇംഗ്ലിഷാണെങ്കിലും സ്‌പെഷലൈസേഷൻ ഇംഗ്ലിഷിലോ മലയാളത്തിലോ ഉള്ള പത്രപ്രവർത്തനമാകാം. ക്ലാസ്‌റൂം പഠനം, ഫീൽഡ് ട്രിപ്പുകൾ, പ്രമുഖരുമായുള്ള മുഖാമുഖങ്ങൾ എന്നിവയ്ക്കു പുറമേ ഭാഷാപരിചയം, റിപ്പോർട്ടിങ്, എഡിറ്റിങ്, അതിവേഗ എഴുത്ത്, ലാബ് പേപ്പറുകൾ, ന്യൂസ് ബുള്ളറ്റിനുകൾ, കംപ്യൂട്ടർ ഉപയോഗം, ആങ്കറിങ്, വിഡിയോഗ്രഫി, ഡിജിറ്റൽ ജേണലിസം തുടങ്ങിയവയിലും ആവശ്യാനുസരണം പരിശീലനവുമുണ്ട്. ദിനപത്രം, ഡോക്യുമെന്ററി, സ്റ്റുഡിയോ അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവ തയാറാക്കുന്നതടക്കമുള്ള പ്രായോഗികകൃത്യങ്ങളും ഇന്റേൺഷിപ്പും പാഠ്യപദ്ധതിയുടെ ഭാഗമാണ്.
സിലക്‌ഷൻ ഇങ്ങനെ
ജൂലൈ 23ലെ ഓൺലൈൻ എഴുത്തുപരീക്ഷ, ഓഗസ്റ്റ് രണ്ടാം വാരത്തിലെ ഓൺലൈൻ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സിലക്‌ഷൻ. എഴുത്തുപരീക്ഷയിൽ ഒബ്ജക്ടീവ് / വിവരണ ചോദ്യങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സൈറ്റ് നോക്കുകയോ മാസ്‌കോമുമായി ബന്ധപ്പെടുകയോ ആകാം.
Content Summary : Manorama School of Communication - Admissions are now open for the academic year 2022 - 23